“ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സെൽഫി,” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. “ദൈവമേ അത് പ്രകൃതിയുടെ സൗന്ദര്യമാണ്,” മറ്റൊരാള്‍ എഴുതി.
സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് ഇത് സെല്‍ഫിയുടെ ലോകം കൂടിയാണ്. എങ്ങനെ വ്യത്യസ്തവും മനോഹരവും ഒപ്പം വൈറലുമാകുന്ന സെല്‍ഫികള്‍ എടുക്കാമെന്നാണ് സെല്‍ഫിയെ ഇഷ്ടപ്പെടുന്നവരെല്ലാം ആലോചിക്കുന്നത്. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ജീവികളായ തിമിംഗലങ്ങളോടൊപ്പം ഒരു സെല്‍ഫിയായാലോ... അതെ ഒന്നല്ല, രണ്ട് തിമിംഗലങ്ങളോടൊപ്പമുള്ള യുവതിയുടെ സെല്‍ഫി വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്.
അതിവേഗതയില്‍ പോകുന്ന ഒരു ബോട്ടില്‍ സഞ്ചരിക്കുന്ന യുവതി തന്‍റെ സെല്‍ഫി വീഡിയോ എടുക്കുന്നതിനിടെ പശ്ചാത്തലത്തില്‍ രണ്ട് കൂറ്റന്‍ തിമിംഗലങ്ങള്‍ കടലില്‍ നിന്നും ഉയര്‍ന്ന് ചാടുന്നത്. കാണാം. യുവതി സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ തന്‍റെ തലയ്ക്ക് മുകളിലായി രണ്ട് തിമിംഗലങ്ങള്‍ ചാടുന്നത് കാണ്ട് അത്യാഹ്ളാദം പ്രകടിപ്പിക്കുന്നു. വീഡിയോയില്‍ യുവതി സന്തോഷം കൊണ്ട് ആര്‍ത്ത് വിളിക്കുന്നതും കേള്‍ക്കാം. സെല്‍ഫി വീഡിയോയ്ക്ക് പിന്നാലെ രണ്ട് കൂറ്റന്‍ തിമിംഗലങ്ങള്‍ കടലില്‍ ഉയര്‍ന്നു ചാടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി. 'ജീവിതത്തിലെ ഏറ്റവും ഗംഭീരമായ ഷോ കാണാൻ പോകുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല! തിമിംഗലങ്ങൾക്കും ഡോൾഫിനുകൾക്കുമൊപ്പം ഞാൻ നൂറുകണക്കിന് മണിക്കൂറുകൾ സമുദ്രത്തിൽ ചെലവഴിച്ചിട്ടുണ്ട്, എന്നാൽ ഇതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല.' എന്ന കുറിപ്പോടെയായിരുന്നു wild dolphin girl എന്ന ഇന്‍സ്റ്റാഗ്രാം ഉപഭോക്താവ് വീഡിയോ പങ്കുവച്ചത്. “ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സെൽഫി,” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. “ദൈവമേ അത് പ്രകൃതിയുടെ സൗന്ദര്യമാണ്,” മറ്റൊരാള്‍ എഴുതി. 'ഇതാണ് ഒരു സെല്‍ഫിയുടെ ഏറ്റവും ശരിയായ സമയം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. നിരവധി പേര്‍ 'അവിശ്വസനീയ'മെന്ന് എഴുതി. 'നിങ്ങള്‍ ലോകത്തിലെ ഭാഗ്യം ചെയ്ത പെണ്‍കുട്ടിയാണ്. എന്‍റെ സ്വപ്നമാണ് നിങ്ങള്‍ പകര്‍ത്തിയത്.' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 'ഡോൾഫിൻ പെൺകുട്ടി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്.