കൂറ്റന്‍ മുതലയെ നിരവധി പേര്‍ ചേര്‍ന്ന് തോളില്‍ ചുമന്ന് കൊണ്ട് പോകുന്ന വീഡിയോ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web Team  |  First Published May 31, 2024, 8:17 AM IST

സന്ധ്യമയങ്ങിയ സമയത്ത് ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ചുമില്‍ മുതലയെ കൊണ്ട് വരുന്നതാണ് വീഡിയോകളില്‍ ഉള്ളത്. 



ത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ നരോറ ഘാട്ടിന് സമീപമുള്ള ഗംഗാ കനാലില്‍ നിന്നും രക്ഷപ്പെടാനായി ശ്രമിക്കുന്ന മുതലയുടെ കൂടുതല്‍ വീഡിയോകള്‍ സമൂഹ മാധ്യമത്തില്‍ വൈറൽ. ഏതാണ്ട് പത്ത് അടി നീളമുള്ള കൂറ്റന്‍ മുതല ഒരു ഇരുമ്പ് വേലി ചാടിക്കടക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന വീഡിയോയ്ക്ക് പിന്നാലെ മുതലയെ പിടികൂടിയ നാട്ടുകാര്‍, അതിനെ തോളില്‍ ചുമന്ന് കൊണ്ട് പോകുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. എഎന്‍ഐ പങ്കുവച്ച വീഡിയോ ഇതിനകം നാലരലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. 

സന്ധ്യമയങ്ങിയ സമയത്ത് ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ചുമില്‍ മുതലയെ കൊണ്ട് വരുന്നതാണ് വീഡിയോകളില്‍ ഉള്ളത്. ഇവര്‍ ഗംഗാ നദിയുടെ തീരത്തേക്ക് മുതലയെ ചുമന്ന് കൊണ്ട് പോവുകയും അതിനെ ഗംഗയിലേക്ക് തന്നെ വിടുന്നു. പകല്‍ വെളിച്ചത്തില്‍ മുതല നദിയിലേക്ക് പോകുന്നതും നോക്കി നില്‍ക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരിലാണ് വീഡിയോ അവസാനിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നരോറ ഘാട്ടിന് സമീപത്ത് മുതലയെ കണ്ടെത്തിയത്. മുതലെയ പിടികൂടാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ആദ്യം ശ്രമം നടന്നു. പിന്നാലെ വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയെ പിടിക്കാന്‍ നേതൃത്വം നല്‍കി. 

Latest Videos

undefined

30 അടി താഴ്ചയുള്ള കിണറ്റില്‍ നിന്നും ആനക്കുട്ടി അമ്മയ്ക്ക് അരികിലേക്ക്; വീഡിയോകള്‍ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

| Bulandshahr, Uttar Pradesh: A 10-foot-long crocodile which crawled out of the canal passing near Narora Ganga Ghat was rescued by the forest department and released into the water. (29.05) pic.twitter.com/uOtyS3ObMl

— ANI (@ANI)

4,700 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തുകാർ കാൻസർ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചെന്ന് പഠനം

ഇതിനിടെ മുതല നദിയിലേക്ക് ചാടാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇന്നലെ രാവിലെയോടെയാണ് എഎന്‍എയുടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിടികൂടിയത് പ്രദേശത്തെ ശുദ്ധജല കനാലില്‍ നിന്നും ഇരതേടിയിറങ്ങിയ പെണ്‍ മുതലയാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീഡിയോ കണ്ടവരില്‍ പലരും മുതലയെ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് നാട്ടുകാര്‍ കൊണ്ട് പോകുന്നതെന്ന് ആശങ്കപ്പെട്ടു. ' അതിന്‍റെ വാ മാത്രമേ കെട്ടിയിട്ടൊള്ളൂ പക്ഷേ, നാട്ടൂകാര്‍ അതിനെ തങ്ങളുടെ ചുമലില്‍ ചുമന്ന് കൊണ്ട് പോകുന്നു.' ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. മറ്റ് ചിലര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി മാത്രമെത്തിയ ചിലരെ കണക്കിന് കളിയാക്കി. അതേസമയം ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും ഇപ്പോള്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് ചൂടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'വാടകയ്ക്കൊരു കാമുകി', വില വിവര പട്ടികയുടെ റീൽസ് പങ്കുവച്ച് യുവതി; ഹണി ട്രാപ്പെന്ന് സോഷ്യല്‍ മീഡിയ
 

click me!