ഇന്ത്യന്‍ സൂപ്പര്‍മാന്‍; പറന്ന് പോകുന്ന ഇ-റിക്ഷ ഡ്രൈവരുടെ വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

By Web Team  |  First Published Dec 17, 2024, 9:10 PM IST

ഒറ്റക്കാഴ്ചയില്‍ അദ്ദേഹം പറക്കുകയാണോയെന്ന് സംശയം തോന്നാം. എന്നാല്‍ അതല്ലെന്ന് തിരിച്ചറിയുമ്പോള്‍ ജീവിക്കാനുള്ള മനുഷ്യരുടെ കഷ്ടപ്പാടുകളാണ് ഇതെല്ലാമെന്ന് തിരിച്ചറിയുമെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിച്ചത്. 



മിതഭാരം കയറ്റിയ വാഹനങ്ങള്‍ക്കും അപകടകരമായ സ്റ്റണ്ടുകള്‍ക്കും ഇന്ത്യന്‍ റോഡുകള്‍ നേരത്തെ പ്രശസ്തമാണ്. ഇക്കൂട്ടത്തിലേക്ക് പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ പക്ഷേ, കാഴ്ചക്കാരെ ഏറെ അമ്പരപ്പിച്ചു. തുറന്ന ഒട്ടോയുടെ മുകളില്‍ പ്ലൈവുഡ് കയറ്റിവച്ച് അതിന് മുകളില്‍ കിടന്ന് കൊണ്ട് ഓടിക്കുന്ന ഒരു ഓട്ടോ ഡ്രൈവറുടെ വീഡിയോയായിരുന്നു അത്. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

'ഇന്ത്യയിൽ പറക്കുന്ന സൂപ്പർമാനെ കണ്ടെത്തി, യഥാർത്ഥ ഹെവി ഡ്രൈവർ' എന്ന കുറിപ്പോടെ ആര്യ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. രണ്ടര ലക്ഷത്തിന് മേലെ ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു. ഈ വീഡിയോയിലെ ഓട്ടോ ഡ്രൈവര്‍ക്ക് ഓട്ടോയില്‍ കാല് വയ്ക്കാന്‍ ഇടമില്ല. മുകള്‍ഭാഗം ഊരിമാറ്റിയ ഓട്ടയില്‍ പ്ലൈവുഡ് അടുക്കി വച്ചിരിക്കുകയാണ്. അതിന് മുകളില്‍ കമഴ്ന്ന് കിടന്നാണ് ഡ്രൈവര്‍ ഓട്ടോ ഓടിക്കുന്നത്. കമഴ്ന്ന് കിടന്ന് മുന്നിലേക്ക് നോക്കാല്‍ അദ്ദേഹം അല്പം പാടുപെടുന്നുണ്ടെങ്കിലും തിരക്കുള്ള ഒരു ഫ്ലൈഓവറിന് മുകളിലൂടെ അത്യാവശ്യം വേഗത്തിലാണ് ഓട്ടോയുടെ യാത്ര. 

Latest Videos

undefined

കൈ കൊണ്ട് പോലും തൊട്ട് പോയേക്കരുത്; യുഎസില്‍ ആശങ്ക നിറച്ച് തവിട്ട് നിറത്തിലുള്ള മഞ്ഞ് വീഴ്ച

Found flying Superman in India , the real heavy driver pic.twitter.com/i2gKyzZBfW

— Arya (@WhyyArya)

100 കോടിയില്‍ ഒന്ന്; ഗോളാകൃതിയിലുള്ള ഒരു മുട്ട ലേലത്തില്‍ പോയത് 21,000 രൂപയ്ക്ക്

അദ്ദേഹത്തിന്‍റെ കിടപ്പ് സൂപ്പര്‍മാന്‍റെ വായുവിലൂടെയുള്ള പറക്കലിനെ സൂചിപ്പിക്കുന്നു. പല സമൂഹ മാധ്യമ ഉപയോക്താക്കളും അദ്ദേഹത്തിന്‍റെ ജോലിയിലുള്ള ആത്മാര്‍ത്ഥതയെ അഭിനന്ദിച്ചു.  ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല എന്ന പ്രശസ്തമായ കുറിപ്പ് പിന്നാലെ എത്തി. അതസമയം രണ്ട് കാലുകളും വായുവിൽ ഉയർത്തിപ്പിടിച്ച് അയാള്‍ എങ്ങനെയാണ് വാഹനം ഓടിക്കുന്നതെന്നായിരുന്നു ചിലരുടെ സംശയം. അല്ല ബ്രേക്ക് എവിടെ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് കിടക്കയില്‍ കിടന്ന് ഇതുപോലെ റോഡിലൂടെ പോകുന്നതായി സ്വപ്നം കണ്ടിട്ടുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. ഇതൊരു തമാശയല്ലെന്നും അദ്ദേഹം സ്വന്തം കുടുംബം നോക്കാനുള്ള ഓട്ടത്തിലാണെന്നായിരുന്നു ഒരു കുറിപ്പ്. 

'നിങ്ങൾക്കായി ഞങ്ങളുടെ ജീവൻ നൽകും'; ബോസിന്‍റെ കാലില്‍ വീണ് ചൈനീസ് തൊഴിലാളികള്‍, വിവാദം
 

click me!