വെള്ളം നിറച്ച ഒരു ടബ്ബിനുള്ളില്‍ പച്ച നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞ ഒരു ജീവി പതുക്കെ ചലിക്കുന്നത് കാണാം. ഓരോ ചെറിയ ചലനത്തിലും അതിന്‍റെ നീളമേറിയ രോമങ്ങളും വെള്ളത്തിലൂടെ പ്രത്യേക രീതിയില്‍ ഒഴുകി നീങ്ങുന്നു.
ഓരോ ദേശവും വൈവിധ്യമുള്ള ജീവജാലങ്ങളാല്‍ സമൃദ്ധമാണ്. ചിലത് നമ്മക്ക് ദൃശ്യമാകുമ്പോള്‍ മറ്റ് ചിലത് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്ന് മാത്രം. ഇത്തരം വൈവിധ്യമുള്ള ലോക കാഴ്ചകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ന് ലോകമെങ്ങുമുള്ള ഉപയോക്താക്കളിലെത്തുന്നു. കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ജീവിയുടെ വീഡിയോ ഇത്തരത്തില്‍ ഏറെ പേരുടെ ശ്രദ്ധനേടി. പുതിയൊരുനം ജീവവര്‍ഗത്തെ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ ആശ്ചര്യപ്പെട്ടു. ചിലര്‍ അത് ഡ്രാഗണാണെന്നും മറ്റ് ചിലര്‍ പാമ്പാണെന്നും വാദിച്ചു. 'പഫ് ഫെയ്‌സ്ഡ് വാട്ടർ സ്നേക്ക്' ( puff-faced water snak) എന്ന ഇനം ജീവിയായിരുന്നു അത്.
വെള്ളം നിറച്ച ഒരു ടബ്ബിനുള്ളില്‍ പച്ച നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞ ഒരു ജീവി പതുക്കെ ചലിക്കുന്നത് കാണാം. ഓരോ ചെറിയ ചലനത്തിലും അതിന്‍റെ നീളമേറിയ രോമങ്ങളും വെള്ളത്തിലൂടെ പ്രത്യേക രീതിയില്‍ ഒഴുകി നീങ്ങുന്നു. ഇത് ചലിക്കുന്ന പായലാണോ എന്ന സംശയം കാഴ്ചക്കാരിലുണ്ടാക്കുന്നു. പിന്നീട് പാമ്പുകള്‍ ചലിക്കുന്നതിന് സമാനമായി വെള്ളത്തിലൂടെ ചലിക്കുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് നാച്യുർ ഇസ് അമേസിംഗ് ഇങ്ങനെ എഴുതി,' തായ്ലൻഡിലെ ഒരു 'പഫ് ഫെയ്‌സ്ഡ് വാട്ടർ സ്നേക്ക്' ചതുപ്പിൽ നിശ്ചലമായി ഇരുന്ന് പായൽ വളരാനും ഡ്രാഗണായി മാറാനും മതിയായ സമയം ചെലവഴിച്ചു.' തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഹോമലോപ്സിഡേ കുടുംബത്തിലെ ഒരു പാമ്പിനമാണ് ഹോമലോപ്സിസ് ബക്കാറ്റ. നേരിയ തോതില്‍ വിഷമുള്ള ഇവ പഫ്-ഫെയ്സ് വാട്ടർ സ്നേക്ക് എന്നും മാസ്ക്ഡ് വാട്ടർ സ്നേക്ക് എന്നും അറിയപ്പെടുന്നു. ഏറെ കാലം ചതുപ്പില്‍ ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്നതിനാല്‍ ഇവയുടെ ശരീരത്തില്‍ പായലുകള്‍ വളരുന്നു.
undefined
ഡബ്ലിന്‍ പള്ളിയിലെ തീപിടിത്തം; നൂറ്റാണ്ടുകള്‍ പഴക്കമുള്ള മമ്മികള്‍ നശിപ്പിക്കപ്പെട്ടു
a puff-faced water snake in thailand spent enough time sitting still in the swamp to grow moss and turn into a dragon, apparently pic.twitter.com/MqXzpayjPp
— Nature is Amazing ☘️ (@AMAZlNGNATURE)മനുഷ്യർക്കിടയിലും വേഷപ്രച്ഛന്നരായി അന്യഗ്രഹ ജീവികളുണ്ടെന്ന് യുഎസ് പഠനം
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സാധാരണ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി പായല്‍ പിടിച്ച പാമ്പിന്‍റെ വീഡിയോ ഏറെ പേരെ പലതരം ചിന്തകളിലേക്ക് കൊണ്ടുപോയെന്ന് വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകള്‍ വ്യക്തമാക്കുന്നു. 'അതൊരു തണുത്ത പാമ്പാണ്', ഒരു കാഴ്ചക്കാരനെഴുതി. 'നമ്മളെയെല്ലാം അത്ഭുതപ്പെടുത്തുന്ന ഒരു വഴി പ്രകൃതിക്കുണ്ട്. ചതുപ്പ് പാമ്പുകളെ ഞാൻ ശ്രദ്ധിക്കും!', 'ഇത് അവിശ്വസനീയമാണ്! ഇത് ശരിക്കും ഒരു മഹാസർപ്പം പോലെയാണ്, അതിൽ പായൽ നിറഞ്ഞിരിക്കുന്നു.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. തായ്ലന്‍ഡിലെ ബാങ്കോക്കിൽ വച്ച് ചിത്രീകരിച്ച വീഡിയോ ഇതിനകം 95 ലക്ഷം പേരാണ് കണ്ടത്.