എം പിയുടെ 'യുദ്ധ മുറവിളി' കാന്താര സിനിമയെ ഓര്‍മ്മിപ്പിക്കുന്നെന്ന് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Jan 6, 2024, 9:07 AM IST

170 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ഹന റാഹിതി മൈപി-ക്ലാര്ക്ക്. കഴിഞ്ഞ ഒക്ടോബറിലാണ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 


പോലീസും അധികാരികളും സ്വന്തം സമൂഹത്തെ പതുക്കെ ഇല്ലാതാക്കുമ്പോള്‍ പ്രതികാരവുമായി എത്തുന്ന നായകന്‍റെ കഥ പറയുന്ന കാന്താര എന്ന കന്നട സിനിമ മലയാളികളും ഏറെ ആഘോഷത്തോടെയാണ് കണ്ടത്. സമാനമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ന്യൂസ്‍ലാന്‍ഡ് പാര്‍ലമെന്‍റില്‍ ഉണ്ടായതെന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പറയുന്നു. ന്യൂസ്‍ലാന്‍ഡ് പാര്‍ലമെന്‍റില്‍ മറ്റ് എംപിമാര്‍ ഇരിക്കുമ്പോള്‍ ഒരു വനിതാ എംപി എഴുന്നേറ്റ് നിന്ന് കൈകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ച് പ്രത്യേക ഈണത്തില്‍ ചില ശബ്ദങ്ങള്‍ ഉണ്ടാക്കുന്നു. ശബ്ദങ്ങള്‍ക്കൊപ്പം ഇവര്‍ കൈ വിരലുകള്‍ പ്രത്യേക താളത്തില്‍ ചലിപ്പിക്കുന്നു. മുഖഭാവങ്ങള്‍ കൂടിയാകുമ്പോള്‍ ഏതോ പുരാതന ഗോത്രസമൂഹത്തിനിടെയിലാണോ നമ്മള്‍ എന്ന് തോന്നി പോകും. 

സത്യത്തില്‍, ന്യൂസ്‍ലാന്‍ഡ് പാര്‍ലമെന്‍റിലെ  ഏറ്റവും പ്രായം കുറഞ്ഞ വനിതാ പാര്ലമെന്‍റ് അംഗമായ ഹന റാഹിതി മൈപി-ക്ലാര്ക്കിന്‍റെ (21) പാര്‍ലമെന്‍റിലെ ആദ്യ പ്രസംഗത്തിന്‍റെ വീഡിയോയായിരുന്നു അത്. 170 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ഹന റാഹിതി മൈപി-ക്ലാര്ക്ക്. കഴിഞ്ഞ ഒക്ടോബറിലാണ് പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്‍റിലെ ആദ്യ പ്രസംഗം തന്നെ ന്യൂസിലാന്‍ഡിലെ തദ്ദേശീയ ജനതയായ മാവോറി ഗോത്രത്തിന്‍റെ ഹക്ക എന്നറിയപ്പെടുന്ന യുദ്ധ മുറവിളി അവര്‍ പാര്‍ലമെന്‍റില്‍ മുഴക്കിയത്. മവോറി ഭാഷയുടെ പ്രചാരണത്തിനും വേണ്ടായായിരുന്നു. . 

Latest Videos

യുക്രൈന്‍ 'യുദ്ധം ജയിക്കു'മെന്ന് അവര്‍ പാടി, മണിക്കൂറുകള്‍ക്കുള്ളില്‍ അവരുടെ ജീവനെടുത്ത് റഷ്യന്‍ റോക്കറ്റ്

New Zealand natives' speech in parliament pic.twitter.com/OkmYNm58Ke

— Enez Özen | Enezator (@Enezator)

വിദ്യാഭ്യാസത്തിന് ഇളവ് ലഭിക്കുന്നവര്‍ സര്‍ക്കാറിനുള്ള നന്ദിയായി കഠിനാധ്വാനം ചെയ്യണമെന്ന് നാരായണ മൂര്‍ത്തി

ഡിസംബറില്‍ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ, മൈപി-ക്ലാർക്ക് മവോറികളോട് പറഞ്ഞത്,  'ഞാൻ നിങ്ങൾക്കായി മരിക്കും... എന്നാൽ ഞാൻ നിങ്ങൾക്കായി ജീവിക്കും,' എന്നായിരുന്നു. മവോറി മാതൃഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു അവര്‍ ഇത് പറഞ്ഞത്. 2008 മുതൽ ഹൗറാക്കി-വൈക്കാറ്റോയെ പ്രതിനിധീകരിക്കുന്ന നാനായ മഹുതയെ തോല്‍പ്പിച്ചാണ് മൈപി പാര്‍ലമെന്‍റിലേക്ക് എത്തിയത്. മാവോറി ആക്ടിവിസ്റ്റ് ഗ്രൂപ്പായ എൻഗാ തമാറ്റോവയിലെ അംഗമായ മുത്തച്ഛൻ തൈറ്റിമു മൈപിയുടെ സ്വാധീനത്തില്‍ നിന്ന് ന്യൂസിലാന്‍റിലെ തദ്ദേശീയ സമൂഹങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മൈപി-ക്ലാർക്ക് ശബ്ദമുയര്‍ത്തുന്നു. രാജ്യത്തെ ജനസംഖ്യയില്‍ 17.3 ശതമാനം മവോറി ജനതയാണ്. 

ഓക്ക്ലൻഡിനും ഹാമിൽട്ടണിനും ഇടയിലുള്ള നഗരമായ ഹണ്ട്ലിയിൽ നിന്നുള്ള മൈപി-ക്ലാർക്ക്, അവിടെ ഒരു മാവോറി കമ്മ്യൂണിറ്റി ഗാർഡൻ നടത്തുന്നു. ഇവിടെ മവോറികളുടെ ചാന്ദ്ര കലണ്ടറിനെ അടിസ്ഥാനമാക്കി പൂന്തോട്ടപരിപാലനത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നു. ഒപ്പം മവോറി ഭാഷയും. മാവോറികളുടെ പുതിയ തലമുറയുടെ ശബ്ദങ്ങൾ കേൾക്കേണ്ടതുണ്ടെന്ന് അവര്‍ പറയുന്നു. പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ആദ്യത്തെ പ്രസംഗത്തില്‍ തന്നെ തന്‍റെ ജനതയുടെ ഭാഷയിലൂടെ അവര്‍ ഇപ്പോള്‍ ലോകമെങ്ങും പ്രശസ്തയായിരിക്കുകയാണ്. 

പെരുമ്പാമ്പിന്‍റെ മുട്ടകൾ കത്രിക കൊണ്ട് മുറിച്ച് കുഞ്ഞുങ്ങളെ പുറത്തെടുത്ത് യുവതി, വൈറലായി വീഡിയോ !
 

click me!