ഓര്‍ഡര്‍ ചെയ്ത ഭക്ഷണപ്പൊതി തുറന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ !

By Web Team  |  First Published Dec 17, 2023, 10:27 AM IST

സ്വിഗ്ഗി വഴി ലിയോൺസ് ഗ്രിൽ റസ്റ്റോറന്‍റിൽ നിന്നും താൻ ഓർഡർ ചെയ്ത സാലഡ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. 



ത്ത പ്രാണികൾ, മുടി തുടങ്ങിയ സാധനങ്ങളൊക്കെ ഭക്ഷ്യവസ്തുക്കളിൽ കണ്ടെത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ കഴിക്കാനായി എടുക്കുന്ന ഭക്ഷണത്തിൽ ഒരു ജീവനുള്ള ജീവിയെ തന്നെ കണ്ടെത്തിയാൽ എന്തായിരിക്കും അവസ്ഥ? കഴിഞ്ഞ ദിവസം ബംഗളൂരു സ്വദേശിയായ വ്യക്തി ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കഴിക്കാനായി തുറന്നപ്പോൾ കണ്ടത് സമാനമായ അവസ്ഥയായിരുന്നു. സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത സാലഡിനുള്ളിൽ ഒരു ജീവനുള്ള ഒച്ച്. ഭക്ഷണം കണ്ട് ആകെ അസ്വസ്ഥനായ അദ്ദേഹം ഉടൻ തന്നെ ഒച്ചിഴയുന്ന സാലഡിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിൽ വൈറലായ അദ്ദേഹത്തിന്‍റെ ഈ പോസ്റ്റ് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിക്കെതിരെ വ്യാപകമായ വിമർശനത്തിനാണ് വഴി തുറന്നത്.

സഹ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാൻ ലക്ഷ്യമിട്ട് ധവൽ സിംഗ് എന്ന വ്യക്തിയാണ് തന്‍റെ ദൗർഭാഗ്യകരമായ അനുഭവം എക്സിലും (ട്വിറ്റർ), റെഡ്ഡിറ്റിലും വീഡിയോ സഹിതം പങ്കുവച്ചത്. സ്വിഗ്ഗി വഴി ലിയോൺസ് ഗ്രിൽ റസ്റ്റോറന്‍റിൽ നിന്നും താൻ ഓർഡർ ചെയ്ത സാലഡ് എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. ലിയോൺസ് ഗ്രില്ലിൽ നിന്ന് ഇനി ഒരിക്കലും ഓർഡർ ചെയ്യില്ലെന്നും അദ്ദേഹം പോസ്റ്റിൽ പരാമർശിച്ചു. ഒപ്പം മറ്റുള്ളവർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് സ്വിഗ്ഗിയോടും അദ്ദേഹം അഭ്യർത്ഥിച്ചു. പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ സാലഡിനുള്ളിൽ ഒച്ച് ഇഴയുന്നത് വ്യക്തമായി കാണാം.

Latest Videos

വ്യാജ ബിരുദം, പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥന്‍, ഇന്ത്യയിലെമ്പാടും വിവാഹങ്ങള്‍; തട്ടിപ്പിന്‍റെ മറ്റൊരു കഥ

Never ordering from ever again! do whatever you can to ensure this shit doesn't happen to others...
Blr folks take note
Ughhhhh pic.twitter.com/iz9aCsJiW9

— Dhaval singh (@Dhavalsingh7)

ഒടുവില്‍, സദാം ഹുസൈന്‍റെ ഗോൾഡൻ എകെ-47 പൊതുപ്രദർശനത്തിന് വച്ച് ബ്രിട്ടന്‍ !

ധവൽ സിംഗിന്‍റെ പോസ്റ്റിന് മറുപടിയുമായി സ്വിഗ്ഗി കസ്റ്റമർ കെയർ എത്തിയെങ്കിലും ഉപഭോക്താവിന് ഓർഡർ ചെയ്ത ഭക്ഷണത്തിന്‍റെ പണം തിരികെ നൽകാത്ത നടപടിയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശിച്ചു. പലരും തങ്ങൾക്ക് നേരിട്ട് ദുരനുഭവങ്ങളും പങ്കുവെച്ചു. “ഇത് അതിരുകടന്നതാണ്!  സ്വിഗ്ഗി അജ്ഞനായി മാറിയിരിക്കുന്നു.  കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡെലിവറി എക്സിക്യൂട്ടീവ് എന്‍റെ ഓർഡർ മോഷ്ടിച്ചു, കസ്റ്റമർ കെയർ സർവീസും അത് സ്ഥിരീകരിച്ചു. അത് റീഫണ്ട് ചെയ്യാൻ അവർ ഏകദേശം 20 ദിവസമെടുത്തു, എനിക്ക് ദിവസവും അന്വേഷിക്കേണ്ടി വന്നു."  സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധത്തിനാണ് ധവൽ സിംഗിന്‍റെ പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത്. 

നേരത്തെ ഉറങ്ങി, വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങള്‍? കുറ്റം നിങ്ങളുടേതല്ല, പൂര്‍വ്വീകരുടേതെന്ന് പഠനം !
 

click me!