മഹീന്ദ്ര ഥാര്‍ ഓടിച്ച് കൊച്ചു കുട്ടി; 'റോഡില്‍ കൂടി മനഃസമാധാനത്തോടെ നടക്കാന്‍ പറ്റുമോന്ന്' സോഷ്യല്‍ മീഡിയ

By Web Team  |  First Published Jan 10, 2024, 12:19 PM IST

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ സ്റ്റിയറിംഗിന് പിന്നിലായി ഒരു കുട്ടിയിരിക്കുന്നു. അവന്‍ തന്നെയാണ് തിരക്കേറിയ റോഡിലേക്ക് വാഹനം വേഗത്തില്‍ ഓടിച്ച് കൊണ്ട് പോകുന്നതും. 


സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്കവര്‍ദ്ധിപ്പിച്ചു.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ റോഡ് സുരക്ഷയെ കുറിച്ചും റോഡ് സുരക്ഷയ്ക്കായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളെ ജനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചുമെല്ലാം ആളുകള്‍ ആശങ്കപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്ലെല്ലാം ഇത്തരം നിയമ ലംഘനങ്ങള്‍ ഇന്ന് സാധാരണമാണെന്നും ബംഗളൂരുവും ദില്ലിയും ഇതില്‍ മുന്‍പന്തിയിലാമെന്നും ചിലര്‍ കുറിച്ചു. 

 Sagay Raj P  എന്ന എക്സ് ഉപയോക്താവാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു,' പ്രിയപ്പെട്ട സർ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം വ്യക്തമായ നിയമ ലംഘനത്തിന് സാക്ഷിയായി - ചക്രത്തിന് പിന്നിൽ നിന്ന് ഒരു കുട്ടി കാർ ഓടിക്കുന്നു.' ഒപ്പം അദ്ദേഹം ബംഗളൂരു സിറ്റി പോലീസ്, ട്രാഫിക്ക് പോലീസ് എന്നിവരെ വീഡിയോ ടാഗ് ചെയ്തു. ഒപ്പം മഹീന്ദ്ര ഥാറിന്‍റെ നമ്പറും അദ്ദേഹം പങ്കുവച്ചു. വീഡിയോയില്‍ ഒരു കടയുടെ മുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഥാര്‍ കാണാം. വാഹനത്തില്‍ സ്റ്റിയറിംഗിന് മുന്നിലായി ഒരു കൊച്ചു കുട്ടി ഇരിക്കുന്നതും കാണാം. അല്പ നിമിഷത്തിന് ശേഷം നിര്‍ത്തിയിട്ട കാര്‍ പതുക്കെ നീങ്ങി പ്രധാന റോഡിലേക്ക് കടക്കുന്നതോടെ വേഗം കൂട്ടുകയും ചെയ്യുന്നു. ഇതിനിടെ കുട്ടിയുടെ സമീപത്തായി ഒരാള്‍ ഇരിക്കുന്നതും ഇടയ്ക്ക് വീഡിയോയില്‍ കാണാം. 

Latest Videos

16 വർഷം ഒപ്പം കഴിഞ്ഞ നാല് പെണ്‍മക്കളും തന്‍റെതല്ലെന്ന് അറിഞ്ഞു; പിന്നാലെ വിവാഹമോചനത്തിന് അപേക്ഷ നൽകി ഭർത്താവ്!

Dear sir Witnessed a clear violation near MG Road Metro station - a child behind the wheel driving a car. Vehicle no- KA 04 MZ 5757 pic.twitter.com/P8ugJy1xu8

— Sagay Raj P || ಸಗಾಯ್ ರಾಜ್ ಪಿ (@sagayrajp)

കൊച്ചുമകളുടെ ബിരുദദാന ചടങ്ങിന് നൃത്തം അവതരിപ്പിക്കണം; അപ്പൂപ്പന്‍ യാത്ര ചെയ്തത് 3,219 കിലോമീറ്റർ ദൂരം !

വീഡിയോ നിരവധി പേരുടെ ശ്രദ്ധ നേടി. രണ്ട് ദിവസത്തിനിടെ മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. വീഡിയോയ്ക്ക് താഴെ ഒരു രസികനെഴുതിയത്, 'അവൻ ചക്രത്തിന്‍റെ പുറകിലായിരുന്നില്ല, സ്റ്റിയറിംഗിൽ പിടിച്ച് ഈ പിതാവിന്‍റെ (അനുമാനം) മടിയിലായിരുന്നു.... കുട്ടികളുള്ള ഒരാൾ അവിടെ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടും...' എന്നായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ മഹീന്ദ്രാ ഥാറിന്‍റെ ഉടമയില്‍ നിന്നും പിഴ ഈടാക്കിയെന്നും പറഞ്ഞ് ചില ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. ഇത്തരം കുറ്റങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നല്ലൊരു ഡോക്ടറെ കൊണ്ട് കൌണ്‍സിലിംഗ് നടത്തണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. 

കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് ആയിരമല്ല, പതിനായിരമല്ല, ഒരു ലക്ഷം രൂപ സമ്മാനം !

click me!