-25 ഡിഗ്രിയില്‍, 12,500 അടി ഉയരത്തില്‍ ഒരു വിവാഹം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Web Team  |  First Published Jul 13, 2024, 8:35 AM IST


12,500 അടി ഉയരത്തില്‍ -25 ഡിഗ്രി സെല്‍ഷ്യസിന്‍റെ കൊടുംതണുപ്പിലും വധൂവരന്മാരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും വളരെ ആവേശത്തിലായിരുന്നു. 



ന്ത്യ ഇന്ന് ശതകോടീശ്വരന്മാരുടെ വെഡ്ഡിംഗ് സെന്‍റര്‍ കൂടിയാണ്. രാജസ്ഥാനും കശ്മീരും ഇത്തരം വിവാഹങ്ങളുടെ സ്ഥിരം വേദികളായി മാറിക്കഴിഞ്ഞു. അംബാനി കുടുംബത്തിലെ ഇളമുറക്കാരന്‍റെ വിവാഹ മാമാങ്കത്തിലാണ് ഇന്ന് പ്രധാനശ്രദ്ധ തന്നെ. ശതകോടീശ്വരനായ അനന്ത് അംബാനിയുടെ വിവാഹ വീഡിയോകള്‍ക്കിടയില്‍ ഒരു പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായി. ഹിമാചൽ പ്രദേശിലെ സ്പിതിയിലെ മൊറാംഗിൽ മൈനസ് -25 ഡിഗ്രി സെല്‍ഷ്യസില്‍ 12,500 അടി ഉയരത്തില്‍ നടന്ന ഒരു വിവാഹ വീഡിയോയായിരുന്നു അത്. മാത്രമല്ല, ആ വിവാഹത്തിന് ഒരു റെക്കോർഡും ലഭിച്ചിരുന്നു. ഏറ്റവും ദൈർഘ്യമേറിയ റോഡ് ട്രിപ്പ് വെഡ്ഡിംഗ് ആയി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് ഈ വിവാഹം ഇടം നേടിയത്.  

12,500 അടി ഉയരത്തില്‍ -25 ഡിഗ്രി സെല്‍ഷ്യസിന്‍റെ കൊടുംതണുപ്പിലും വധൂവരന്മാരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരും വളരെ ആവേശത്തിലായിരുന്നു. മഞ്ഞു മലകള്‍ക്കിടയില്‍ ഒരു ജീപ്പ് വന്ന് നില്‍ക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ആവേശത്തോടെ നൃത്തചുവടുകള്‍ വച്ച് വധു പുറത്തിറങ്ങുന്നു. ഒപ്പം മറ്റുള്ളവരും. വധുവിനെ നൃത്തചുവടുകളോടെയാണ് വരന്‍ വേദിയിലേക്ക് സ്വീകരിക്കുന്നതും. വിവാഹ കര്‍മ്മങ്ങള്‍ ചെയ്യുന്ന പൂജാരി മാത്രമാണ് ആ വീഡിയോയില്‍ കമ്പിളി പുറച്ച് ഇരുന്നിരുന്നത്. മറ്റെല്ലാവരും ലെഹംഗയും ഷര്‍വാണിയും കൈയുറകളും മറ്റും ധരിച്ച് അതികഠിനമായ തണുപ്പിനെ അതിജീവിച്ചു. 

Latest Videos

undefined

ആഫ്രിക്കയിലെ ഏറ്റവും വലിയ, ഒഴുകി കിടക്കുന്ന ചേരി, മകോക്കോയുടെ വീഡിയോ കാണാം

'വരൂ താമസിക്കൂ, 27 ലക്ഷം നേടൂ'; ടസ്കാൻ പർവത നിരകൾക്ക് സമീപം താമസിക്കാൻ പണം വാഗ്ദാനം ചെയ്ത് സർക്കാർ

സമൂഹമാധ്യമ ഉപയോക്താക്കള്‍ വീഡിയോയെ ആഘോഷിച്ചു. ഏതാണ്ട് അറുപത് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ബന്ധുക്കളുടെ ശല്യം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ  ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് സെന്‍റര്‍ എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'പ്രായമായ പുരോഹിതൻ വിവാഹ ചടങ്ങുകൾ നടത്താൻ ബുദ്ധിമുട്ടുന്നു'ണ്ടെന്ന് ചിലര്‍ തമാശയായി പറഞ്ഞു. അതേസമയം വീഡിയോയിലുള്ള വധൂവരന്മാരില്‍ വധു മുംബൈയില്‍ ജോലി ചെയ്യുന്ന ഗുജറാത്തിയും വരന്‍ ദുബായിൽ ബിസിനസുള്ള മലയാളിയുമാണെന്ന് ന്യൂസ് 18 ന്‍ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ കോട്ടിയാഡ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

'ഹേ പ്രഭു യേ ക്യാ ഹുവാ...'; മാളിലെ എസ്‌കലേറ്ററിലേക്ക് ചാടിക്കയറിയ യുവതിയുടെ പരാക്രമം കണ്ട് സോഷ്യല്‍ മീഡിയ

click me!