'എന്‍റെ ഭര്‍ത്താവിന്‍റെ കൂടെ'യെന്ന് യുവതി; വൈറല്‍ വീഡിയോയ്ക്ക് അധിക്ഷേപ കുറിപ്പുമായി സോഷ്യൽ മീഡിയ

By Web Team  |  First Published Apr 28, 2024, 9:28 AM IST


ഭര്‍ത്താവിനോടൊപ്പമുള്ള സുന്ദര നിമിഷങ്ങളുടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഇരുവരെയും പരിസഹിക്കാനായിരുന്നു കമന്‍റ് ബോക്സിലേക്ക് എത്തിയത്. 



സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടെ ആളുകള്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങളും സന്തോഷങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് പതിവാണ്. എല്ലാവര്‍ക്കും സിനിമകളിലെ നായകന്മാരായിരിക്കാന്‍ കഴിയില്ല. ജീവിത സാഹചര്യങ്ങളും സ്വന്തം താത്പര്യങ്ങളും മറ്റ് കാരണങ്ങളും കൊണ്ട് ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശരീരപ്രകൃതിയായിരിക്കും. അതില്‍ മികച്ചത് മോശം എന്നൊരു കണ്ടെത്തല്‍ അസാധ്യം. അതേസമയം, ഓരോരുത്തരുടെയും കാഴ്ചയിലെ സൌന്ദര്യം വ്യത്യസ്തമായിരിക്കും. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയെ കുറിച്ചാണ്. ഭര്‍ത്താവിനോടൊപ്പമുള്ള സുന്ദര നിമിഷങ്ങളെ വീഡിയോയായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഇരുവരെയും പരിസഹിക്കാനായിരുന്നു കമന്‍റ് ബോക്സിലേക്ക് എത്തിയത്. 

യുവതിയുടെ സൌന്ദര്യത്തെയും ഭര്‍ത്താവിന്‍റെ രൂപത്തെയും താരതമ്യപ്പെടുത്തിയ പല സാമൂഹിക മാധ്യമ ഉപയോക്താക്കളും ഭര്‍ത്താവിന്‍റെ രൂപത്തെയും ഭാരത്തെയും കുറിച്ച് മോശമായ കുറിപ്പുകളെഴുതി. ചിലര്‍ ഒരു പടി കൂടി കടന്ന് അയാള്‍ യുവതിക്ക് അനുയോജ്യനായ ഭര്‍ത്താവല്ലെന്ന് പോലും പറഞ്ഞ് കഴിഞ്ഞു. official_jyoti_42 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്, 'എന്‍റെ ഭര്‍ത്താവിന്‍റെ കൂടെ' എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോയ്ക്ക് താഴെയായിരുന്നു സാമൂഹിക മാധ്യമ ഉപയോക്താക്കളും മോശമായ പ്രതികരണം. ചിലര്‍ ഇത്തരം പ്രതിരകണങ്ങളെ എതിര്‍ത്ത് രംഗത്തെത്തി. 

Latest Videos

'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

  'ബ്ലൂ ഫയർ' കാണാനെത്തി; ഫോട്ടോ എടുക്കുന്നതിനിടെ അഗ്നിപര്‍വ്വത ഗര്‍ത്തത്തിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

'ഇത് കണ്ടതിന് ശേഷം എന്‍റെ ഹൃദയം വിറച്ചില്ല, പക്ഷേ, അത് തകര്‍ന്നു.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ഭര്‍ത്താവ് X സര്‍ക്കാര്‍ ഉദ്യോഗം.' 'പണത്തിന്‍റെ പവര്‍', തുടങ്ങി, യുവതി ജോലി സുരക്ഷിതത്വം നോക്കിയാണ് യുവാവിനെ വിവാഹം കഴിച്ചതെന്ന് അഭിപ്രായപ്പെട്ടു. ജിമ്മുകള്‍ ബോയ്ക്കോട്ട് ചെയ്യണമെന്ന് മറ്റൊരാള്‍ എഴുതി. യുവാവിന്‍റെ രൂപത്തെയും ഭാവത്തെയും കുറിച്ച് അധിക്ഷേപ കുറിപ്പുകള്‍ നിറഞ്ഞതിന് പിന്നാലെ വീഡിയോ വൈറലായി. 'ഞാൻ ഇതിനോട് യോജിക്കുന്നില്ല, ഇത് നീതിയല്ല' ഒരു കാഴ്ചക്കാരനെഴുതി. ഇതിനകം വീഡിയോ ഏതാണ്ട് രണ്ടേമുക്കാല്‍ ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്തപ്പോള്‍ ഒന്നര കോടിക്കടുത്ത് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

ചിന്തകളുടെ വീട്; മരണാനന്തരം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി 78 -കാരന്‍റെ വീട്
 

 

click me!