വീടിന്‍റെ താഴെ 120 വർഷം പഴക്കമുള്ള ഒളിത്താവളം, അത്ഭുത കാഴ്ച, പറ്റിക്കേണ്ടിയിരുന്നില്ലെന്ന് സോഷ്യൽ മീഡിയ

By Web Team  |  First Published Dec 6, 2024, 4:03 PM IST

നിരവധി പുരാതന വീടുകളില്‍ നിന്നും അത്യപൂര്‍വ്വമായ വിലപിടിപ്പുള്ള പല അമൂല്യവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിലൊരു വീഡിയോയാണെന്ന കുറിപ്പോടെയാണ് വീഡിയ പങ്കുവയ്ക്കപ്പെട്ടത്. 
 


പുരാതന വീടുകളുമായി ബന്ധപ്പെട്ട് നിരവധി രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടാകാറുണ്ട്. അത്തരമൊരു കണ്ടെത്തലില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പക്ഷേ, കാര്യമറിഞ്ഞപ്പോള്‍ ഇങ്ങനെയൊന്നും പറ്റിക്കേണ്ടിയിരുന്നില്ലെന്നും കുറിപ്പുകള്‍. എഴുത്തുകാരിയായ നിക്കോൾ ക്ലെയർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കിട്ടത്. ഒരു എഴുത്തുകാരിയുടെ പ്രോഫൈലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ആയതിനാല്‍ ആളുകള്‍ തങ്ങള്‍ കണ്ടെ കാഴ്ചയില്‍ അത്ഭുതപ്പെട്ടു.  പിന്നീട് വീഡിയോയ്ക്ക് താഴെ കൊടുത്ത കുറിപ്പ് വായിച്ചപ്പോഴാണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം മനസിലായത്. 

'ഈ പഴയ നിലവറയുടെ വാതിൽ ഇന്നുവരെ തുറന്നിട്ടില്ല. 120 വർഷമായി ഒരു രഹസ്യ മുറി ഒളിപ്പിച്ചു.' എന്ന കുറിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഒരു യുവതി തറയുടെ താഴത്തെ ഒരു രഹസ്യ വാതില്‍ തുറക്കുന്നു. രഹസ്യ അറയുടെ വാതില്‍ തുറക്കുമ്പോള്‍ ചുക്കിരിവലയ്ക്കിടയില്‍ അവ്യക്തമായ ഒരു മരകോണി കാണാം. പിന്നാലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള  നിരവധി പുസ്തകങ്ങള്‍ അടുക്കും ചിട്ടയോടെ വൃത്തിയായി അടുക്കിയിരിക്കുന്നത് കാണാം. വായിക്കാനായി നല്ല കുഷ്യനുള്ള കസേരകളും സമീപത്തായുണ്ട്. ഈ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് പുനഃസൃഷ്ടിച്ചതാണെന്ന സംശയം ആദ്യം തന്നെ കഴ്ചക്കാരനില്‍ ഉണ്ടാക്കുന്നു. എഐ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ദൃശ്യങ്ങളിലെ പഴമയുടെ തെളിമ കാണുമ്പോള്‍ തന്നെ, ദൃശ്യങ്ങളില്‍ സംശയം തോന്നാം. 

Latest Videos

ആരാണ് കൂടുതൽ ക്രൂരന്‍? പുള്ളിപ്പുലിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ച ഒരു കൂട്ടം മനുഷ്യരുടെ വീഡിയോ വൈറൽ

'ഇത് ക്രൂരത, അറസ്റ്റ് ചെയ്യണം'; ഒട്ടകവുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ വീഡിയോ കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍, '120 വർഷമായി തുറക്കാത്ത നിലവറയുടെ വാതിലിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു പഴയ വായനാമുറി. അതാണ് യഥാർത്ഥ നിധി. അനിമേഷൻ സോഫ്റ്റ്വെയർ, വീഡിയോ എഡിറ്റിംഗ്, എംജെ എന്നിവ ഉപയോഗിച്ച് ഞാൻ ജീവസ്സുറ്റതാക്കിയ ആശയമാണിത്. ആദ്യ ഭാഗം റീമിക്സാണ്. ഇതുപോലുള്ള ചില വായനാമുറികൾ ഒരിക്കലും കണ്ടെത്താൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ അടുത്തതായി എന്താണ് സങ്കൽപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? അതിന്‍റെ മാനങ്ങൾ എന്താണെന്ന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ, അതറിയാന്‍ നിങ്ങള്‍ എന്‍റെ 'ഗാർഡിയൻസ് ഓഫ് ഗ്ലൈൻഡർ' എന്ന പുസ്തകം വായിക്കേണ്ടതുണ്ട്. ' നിക്കോൾ ക്ലെയർ എഴുതി. 97 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. കുറിപ്പ് വായിച്ച ചിലര്‍ വീഡിയോ യാഥാര്‍ത്ഥ്യത്തില്‍ ഉള്ളതാണെന്ന് കരുതി രസകരമായ കുറിപ്പുകളാണ് എഴുതിയത്. നിക്കോൾ ക്ലെയറിന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇത്തരത്തിൽ എഐയുടെ സഹായത്തോടെ സൃഷ്ടിച്ച നിരവധി ലൈബ്രറി വീഡിയോകള്‍ കാണാം. 

ഒരു എലിക്ക് വേണ്ടി യുദ്ധം ചെയ്യുന്ന 'ഇരുതല'യുള്ള പാമ്പ്; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

click me!