അമ്പമ്പോ... എന്തൊരു വലുപ്പം; ഒറ്റ ചൂണ്ടയില്‍ കൊരുത്ത് കേറിയ മീനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ !

By Web Team  |  First Published Jan 31, 2024, 12:55 PM IST

വെള്ളത്തിലിറങ്ങി ഭീമാകാരമായ മത്സ്യത്തിന്‍റെ അടുത്തേക്ക് നടന്ന്, അതിന്‍റെ വാലിൽ ഒരു ലാസോ കെട്ടി വിജയകരമായി അവനെ കരയ്ക്കെത്തിച്ചതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. 



രു തവണയെങ്കിലും ചൂണ്ടയിട്ട് മീന്‍ പിടിക്കാനിരുന്നവര്‍ക്കറിയാം അതിന്‍റെ കാത്തിരിപ്പ്. ചിലപ്പോള്‍ ഒരു ദിവസം മുഴുവനും ഇരുന്നാലും ഒരു പള്ളത്തി പോലും കേറി ഇര കൊത്തിയില്ലെന്ന് വരും. മീന്‍ പിടിത്തം ഒരു ഭാഗ്യമാണന്ന് കരുതുന്നവരും ഇല്ലാതില്ല. കിട്ടിയാക്കിട്ടി, ഇല്ലേയില്ല എന്നതാണ് മീന്‍ പിടിത്തത്തിന്‍റെ അവസ്ഥ. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ രണ്ട് യുവാക്കള്‍ മീന്‍ പിടിക്കുന്നത് ചിത്രീകരിച്ചു. ഇരുവരും ചേര്‍ന്ന് പിടിച്ച മത്സ്യത്തിന്‍റെ വലുപ്പം കണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഒന്നടങ്കം ഞെട്ടി. 

ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്‍റിലെ പോർട്ട് ഡഗ്ലസിൽ ചൂണ്ടയിട്ട് മീന്‍ പിടിക്കാനെത്തിയതായിരുന്നു എഡ് ഹിർസ്റ്റും ഹാരി തോമസും. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഇരുവരുടെയും ചൂണ്ടിയില്‍ കൊരുത്ത മീനെ കരയ്ക്കെത്തിക്കാന്‍ ഇരുവരും പാട് പെട്ടു. ആദ്യം ഒരാള്‍ പുഴയിലേക്ക് ഇറങ്ങി ചൂണ്ടയില്‍ കൊരുത്ത മീനെ പിടിച്ച് കയറ്റാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നാലെ രണ്ടാമത്തെ ആളും പുഴയിലേക്ക് ഇറങ്ങി. തുടര്‍ന്ന് ഇരുവരും തങ്ങളുടെ രണ്ട് കൈയും ഉപയോഗിച്ച് മീനെ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഏറെ നേരത്തെ പ്രയത്നത്തിന് ശേഷം മീന്‍ വെള്ളത്തിന് മുകളിലേക്ക് ഉയരുന്നു. ഏതാണ്ട് ഒരു മുതലയോളം വലുപ്പമുള്ള ഒരു വലിയ മീനായിരുന്നു അത്. 

Latest Videos

undefined

എന്തോന്ന് ഇതൊക്കെ? കാറില്‍ പോകവേ 'തോക്ക് ചൂണ്ടി കവര്‍ച്ചാ ശ്രമം'; വീഡിയോ കണ്ട് അന്ധാളിച്ച് സോഷ്യല്‍ മീഡിയ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ed Hirst (@ed.explores)

ക്യാന്‍സർ ബാധിച്ച് മരിക്കും മുമ്പ് അമ്മ മകനെഴുതിയ കത്ത്; ഈ അമ്മയും മകനും ഒരിക്കലും പിരിയില്ലെന്ന് സോഷ്യൽ മീഡിയ

എഡ് ഹിർസ്റ്റ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ ed.explores ലൂടെയാണ് വീഡിയോ പങ്കുവച്ചത്. മത്സ്യബന്ധത്തിനായി ഇരുവരും എന്ത് മാത്രം ശ്രമം നടത്തുന്നുവെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം. ഗോലിയാത്ത് ഗ്രൂപ്പർ എന്ന് അറിയപ്പെടുന്ന കൂറ്റൻ മത്സ്യമാണ് ഇവരുടെ ചൂണ്ടയില്‍ കൊരുത്തത്. മുപ്പത് മിനിറ്റ് നീണ്ട തങ്ങളുടെ അധ്വാനത്തെ കുറിച്ച് അദ്ദേഹം വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. "30 മിനിറ്റ് ശുദ്ധമായ ആവേശവും പ്രതീക്ഷയും, ഇത് ഇത്രയും വലുപ്പമുള്ള ഒരു മത്സ്യത്തിനായുള്ള പോരാട്ടമാണ്!" അദ്ദേഹം എഴുതി. "അത്തരമൊരു രാക്ഷസനെ പിടിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നില്ല!" തങ്ങളുടെ അത്ഭുതം അദ്ദേഹം മറച്ച് വച്ചില്ല. മത്സ്യത്തെ അവരിരുവരും പുഴയിലേക്ക് തന്നെ തിരിച്ച് വിട്ടു. ആറ് ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു. "അവിശ്വസനീയമാണ്!!! നിങ്ങള്‍ക്ക് ഭ്രാന്താണ്! പക്ഷേ, അത്ഭുതം!!"  ഒരു കാഴ്ചക്കാരനെഴുതി. 

പുലര്‍ച്ചെ 2.30 ന് മദ്യപിച്ച് ഫ്ലാറ്റുകളിലെത്തി കോളിംഗ് ബെൽ അടിക്കുന്ന യുവതികള്‍, പ്രതികരിച്ച് സോഷ്യല്‍ മീഡിയ

വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ ഹിര്‍സ്സ് തന്‍റെ മത്സ്യബന്ധന അനുഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ചു. ആദ്യം അതൊരു ശുദ്ധജല മുതലയാണ് എന്നായിരുന്നു കരുതിയതെന്ന് അദ്ദേഹം കുറിച്ചു. വെള്ളത്തിലിറങ്ങി ഭീമാകാരമായ മത്സ്യത്തിന്‍റെ അടുത്തേക്ക് നടന്ന്, അതിന്‍റെ വാലിൽ ഒരു ലാസോ കെട്ടി വിജയകരമായി അവനെ കരയ്ക്കെത്തിച്ചതിനെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ഗോലിയാത്ത് ഗ്രൂപ്പറിന് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാത്ത തരത്തില്‍ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തന്നെ അതിനെ സുരക്ഷിതമായി മോചിപ്പിച്ച് ഇരുവരും ആ മത്സ്യത്തിന്‍റെ സംരക്ഷണത്തെ കുറിച്ചും എഴുതി. "ഈ മുഴുവൻ സംഭവവും അനുഭവിക്കാൻ ഞാൻ എത്ര മാന്ത്രികമായിരുന്നുവെന്ന് എനിക്ക് വാക്കുകളിൽ വിവരിക്കാൻ കഴിയില്ല, അത് ഞാൻ ഒരിക്കലും മറക്കില്ല!"  ഹിര്‍സ്സ് വീഡിയോയ്ക്ക് ഒടുവില്‍ കുറിച്ചു. 

മക്കളോടൊപ്പം നൃത്തം ചെയ്യുന്ന അച്ഛന്മാര്‍; പെണ്‍കുട്ടികള്‍ അവരുടെ 'സൂപ്പര്‍മാനൊപ്പ'മെന്ന് സോഷ്യല്‍ മീഡിയ !
 

click me!