ആഴ്ചകള്‍ക്കുള്ളില്‍ തന്‍റെ 124 -ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ് ഹെന്‍റി. അതിനാല്‍ തന്നെ അടുത്തകാലത്തായി ഹെന്‍റിയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ക്രോക്ക് വേൾഡ് കൺസർവേഷൻ സെന്‍ററിൽ നിന്നും പുറത്ത് വരുന്നത്.
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം ചെന്ന മുതലയാണ് ദക്ഷിണാഫ്രിക്കയിലെ ക്രോക്ക് വേൾഡ് കൺസർവേഷൻ സെന്‍ററിലെ '124 വയസ്സുള്ള' മുതലയായ ഹെൻറി. ആഴ്ചകള്‍ക്കുള്ളില്‍ തന്‍റെ 124 -ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ് ഹെന്‍റി. അതിനാല്‍ തന്നെ അടുത്തകാലത്തായി ഹെന്‍റിയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ക്രോക്ക് വേൾഡ് കൺസർവേഷൻ സെന്‍ററിൽ നിന്നും പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി കിംഗ്സ് ഓഫ് പെയിനിന്‍റെ (Kings of Pain) സഹ അവതാരകനായ അല്ലെവ തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഹെന്‍റിയുമൊത്തുള്ള ചില നിമിഷങ്ങള്‍ പങ്കുവച്ചപ്പോള്‍ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്.
ഒരു കുളക്കരയില്‍ വിശ്രമിക്കുന്ന കൂറ്റന്‍ മുതലയുടെ സമീപത്തായി അല്ലെവ നില്‍ക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. മുതലയുടെ പിന്നിലേക്ക് അല്ലെവ നടക്കാന്‍ ശ്രമിക്കുമ്പോള്‍ മുതല പെട്ടെന്ന് ചാടി പിന്നിലേക്ക് തിരിയാന്‍ ശ്രമിക്കുന്നു. അതിന്‍റെ പ്രായാധിക്യം വന്ന കൂറ്റന്‍ ശരീരം മുഴുവനും പിന്നിലേക്ക് തിരിക്കാന്‍ പറ്റാതെ അസ്വസ്ഥനായ മുതല വാ പൊളിച്ച് നില്‍ക്കുമ്പോള്‍, അല്ലെവ പതുക്കെ അതിന്‍റെ പുറകില്‍ കൈ വച്ച് കൊണ്ട് "കുറേക്കാലമായി എനിക്ക് ഭയം തോന്നിയിട്ടില്ല. ഇത് അതിശയകരമാണ്," എന്ന് കണ്‍സർവേഷന്‍ സെന്‍റര്‍ സന്ദര്‍ശിക്കാനെത്തിയ മറ്റുള്ളവരോടായി പറയുന്നു. ഇത് കേട്ട് സമീപത്തുള്ളവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടർന്ന് കുളത്തിലേക്ക് ചൂണ്ടി അവന്‍റെ എല്ലാ പെണ്‍സുഹൃത്തുക്കളും എന്‍റെ പുറകിലുണ്ടെന്ന് അല്ലെവ പറയുന്നു. ഈ സമയം കുളത്തില്‍ പാതി മുങ്ങിയും തലമാത്രം പുറത്തിട്ടും കിടക്കുന്ന നിരവധി മുതലകളെ കാണാം.
undefined
ആറ് ഭാര്യമാരും 10,000 കുഞ്ഞുങ്ങളും; ഇത് ഹെന്‍റി, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല
സ്റ്റീവ് ബാക്ക്ഷാളിനെ ഹെന്‍റിയോടൊപ്പം കണ്ടത് മുതലാണ് തനിക്കും ഈ നൈൽ മുതലയെ കാണാന്‍ ആഗ്രഹം തോന്നിയതെന്ന് അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി. 1900 ൽ ജനിച്ച ഹെൻറി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയാണ്. അദ്ദേഹം ഉടൻ തന്നെ തന്‍റെ 124-ാം ജന്മദിനം ആഘോഷിക്കും. ഈ അതിശയകരമായ ഉരഗത്തെ പിടിക്കാൻ എന്നെ അനുവദിച്ചതിന് ക്രോക്ക് വേൾഡ് കൺസർവേഷൻ സെന്‍ററിന് നന്ദിയും അല്ലെവ പറഞ്ഞു. ഒപ്പം എല്ലാവരോടുമായി ഹെന്‍റിയെ കാണാനായി ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 40 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ അല്ലെവയുടെ ധൈര്യത്തെ പ്രശംസിച്ചു. മറ്റ് ചിലര്‍ അദ്ദേഹത്തിന് മുന്നറിയിപ്പുകളുമായെത്തി. 'സഹോദരാ നിങ്ങള്‍ മുതലയ്ക്കുള്ള ഇറച്ചിയാണോ?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.