സ്കൂട്ടറിന് പുറകിലിരുന്ന പെണ്‍കുട്ടി, എഴുന്നേറ്റ് നിന്ന് ബൈക്ക് റൈഡേഴ്സിനെ കൈ വീശിക്കാണിക്കുന്നു. ഇതിനിടെ സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുന്നു.
വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേതാണ് സുരക്ഷിതമായ ഡ്രൈവിംഗ്. വളരെ ചെറിയ അശ്രദ്ധപോലും വലിയ അപകടത്തിലേക്ക് നീങ്ങും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രത്യേകിച്ചും പോലീസും മോട്ടോർ വെഹിക്കിള്‍ വകുപ്പും നിരന്തരം ബോധവത്കരണം നടത്തിയിട്ടും റോഡുകളില്‍ അപകടങ്ങള്‍ പതിവാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നാണെങ്കില്‍ ഉത്തരാഖണ്ഡ് പോലീസ് പുറത്ത് വിട്ട ഈ ദൃശ്യങ്ങള്‍ തെളിവ് തരും. വീഡിയോ പങ്കുവച്ച് കൊണ്ട് ഉത്തരാഖണ്ഡ് പോലീസ് ഇങ്ങനെ കുറിച്ചു, 'സ്റ്റണ്ട് ചെയ്ത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കരുത്. എല്ലായ്പ്പോഴും ഹെൽമെറ്റ് ധരിച്ച് ഇരുചക്രവാഹനം ഓടിക്കുക.'
അത്യാവശ്യം കുത്തനെയുള്ള ഒരു ഇറക്കത്തില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്. ഒന്ന് രണ്ട് ബൈക്ക് റൈഡേഴ്സ് കടന്ന് പോകുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാതെ രണ്ട് പെണ്‍കുട്ടികള്‍ ഒരു സ്കൂട്ടറില്‍ വളരെ വേഗത്തില്‍ പോകുന്നത് കാണാം. ഇതിനിടെ പുറകിലിരുന്ന പെണ്‍കുട്ടി, സ്കൂട്ടിയില്‍ എഴുന്നേറ്റ് നിന്ന് ബൈക്ക് റൈഡേഴ്സിനെ കൈ വീശിക്കാണിക്കുന്നു. ഇതിനിടെ സ്കൂട്ടറിന്‍റെ നിയന്ത്രണം നഷ്ടമാവുകയും സ്കൂട്ടര്‍ റോഡിന് വെളിയിലേക്ക് പോവുകയും ചെയ്യുന്നു. തിരികെ റോഡിലേക്ക് കയറാനുള്ള ശ്രമത്തിനിടെ വണ്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ 'നിങ്ങൾ സ്റ്റണ്ടുകൾക്ക് അടിമയാണെങ്കിൽ, അത് നിങ്ങളെ ആശുപത്രിയിലേക്ക് നയിക്കും.' എന്ന ഉത്തരാഖണ്ഡ് പോലീസിന്‍റെ സന്ദേശത്തോടെ വീഡിയോ അവസാനിക്കുന്നു. ഹെൽമെറ്റിന് നിങ്ങളുടെ ജീവൻ രക്ഷിക്കാനാകും. ദയവായി ട്രാഫിക് നിയമങ്ങൾ പാലിക്കുക.' പോലീസ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
undefined
'പെട്ടു മോനെ...'; തിരക്കേറിയ റെസ്റ്റോറന്‍റിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് യുവാവ് ക്യാമറയിൽ കുടുങ്ങി
जान जोखिम में न डालें यूं गाड़ी पे स्टंट कर।
दुपहिया वाहन चलाएं, हमेशा हेलमेट पहनकर।। pic.twitter.com/Lstwz8e6Ep
ഏതാണ്ട് അരലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ പെണ്‍കുട്ടികളുടെ അലക്ഷ്യമായ റൈഡിനെതിരെ ശക്തമായി പ്രതിഷേധിച്ച് കൊണ്ട് രംഗത്തെത്തി. ചിലര്‍ പോലീസിന്‍റെ ഉദ്ദേശശുദ്ധിയെ പ്രകീര്‍ത്തിച്ചു. 'നിങ്ങളുടെ അശ്രദ്ധ റോഡിലെ സാധാരണക്കാരനെ അപകടത്തില്‍പ്പെടുത്തിയിരുന്നെങ്കില്‍....' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'സ്റ്റണ്ടുകൾ പരീക്ഷിക്കുന്നത് ഒരുതരം ആസക്തി പോലെയാണ്, നിങ്ങൾക്ക് അതിൽ നിന്ന് എളുപ്പത്തിൽ മുക്തി നേടാനാവില്ല. പക്ഷേ, കൈകാലുകൾ ഒടിഞ്ഞാൽ പിന്നെ സ്റ്റണ്ട് ചെയ്യാൻ പറ്റില്ല എന്നത് വേറെ കാര്യം.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.