ഇടിച്ച് തെറിപ്പിച്ച സ്ത്രീയുടെ കാലിലൂടെ കയറി പോകുന്ന ഇ- ഓട്ടോ; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

By Web Team  |  First Published Jul 29, 2024, 8:23 AM IST

 ഒരു ഇലക്ട്രിക്ക് ഓട്ടോ സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് അവരുടെ കാലിലൂടെ കയറി മുന്നോട്ട് പോകുന്നു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നിന്ന നാട്ടുകാർ പെട്ടെന്ന് തന്നെ ഓട്ടോയുടെ പിന്നാലെ ഓടുന്നു.



റോഡിലൂടെ നമ്മള്‍ എത്ര ശ്രദ്ധിച്ച് നടന്നാലും മറ്റൊരാളുടെ അശ്രദ്ധ കുറവ് മൂലവും അപകടം സംഭവിക്കാം. അത്തരത്തില്‍ അശ്രദ്ധ മൂലം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ തീര്‍ത്തും അവഗണിച്ച് കൊണ്ട് കടന്ന് പോകുന്നതാണ് മിക്കവരും ചെയ്യുന്നത്. അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് അപകടത്തിന് കാരണമായ ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞത്. അത്യാവശ്യം തിരക്കേറിയ ഒരു തെരുവിലാണ് സംഭവം നടക്കുന്നത്. പെട്ടെന്ന് വേഗത കൂട്ടിയ ഇലക്ട്രിക്ക് ഓട്ടോ സ്ത്രീയെ ഇടിച്ച് താഴെ ഇട്ട ശേഷം അവരുടെ കാലിലൂടെ കയറിപ്പോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. 

പ്രവീണ്‍ മോഹ്ത എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'കാൺപൂരിൽ ഇ-റിക്ഷകൾ ഈ രീതിയിലാണ് ഓടുന്നത്. ഒരു റിക്ഷാ ഡ്രൈവര്‍ ഒരു സ്ത്രീയെ ഇടിച്ച് കടന്ന് പോയി.' അദ്ദേഹം സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ച് കാണ്‍പൂര്‍ ട്രാഫികിനെയും എന്‍ബിടി ലഖ്നോയെയും ടാഗ് ചെയ്തു. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ തന്‍റെ രണ്ട് കൈയിലും സാധങ്ങള്‍ അടങ്ങിയ സഞ്ചികളും പിടിച്ച് നടന്ന് വരുന്നത് കാണാം. പിന്നാലെ എത്തിയ ഒരു ഇലക്ട്രിക്ക് ഓട്ടോ സ്ത്രീയെ ഇടിച്ച് തെറിപ്പിച്ച് അവരുടെ കാലിലൂടെ കയറി മുന്നോട്ട് പോകുന്നു. ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ നിന്ന നാട്ടുകാർ പെട്ടെന്ന് തന്നെ ഓട്ടോയുടെ പിന്നാലെ ഓടുന്നു. കൂട്ടർ സ്ത്രീയെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

Latest Videos

undefined

ഭൂമിക്ക് നേരെ പാഞ്ഞടുത്ത് അപോഫിസ് ഛിന്നഗ്രഹം; പഠനം ലക്ഷ്യമിട്ട് ഐഎസ്ആർഒയും

कानपुर में कुछ इस अंदाज़ में चलते हैं ई रिक्शे। एक महिला को टक्कर मारते हुए निकल गया रिक्शेवाला। कोई रोकटोक नहीं। pic.twitter.com/TY5E4oFicg

— Praveen Mohta (@MohtaPraveenn)

വെള്ളച്ചാട്ടം ഒഴുകിയെത്തുന്ന ഗുഹയ്ക്കുള്ളിലേക്ക് കയറിയ വിനോദ സഞ്ചാരിയെ കാണാനില്ല; വീഡിയോ വൈറല്‍

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ ഓട്ടോക്കാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനെ എതിര്‍ത്ത് രംഗത്തെത്തി. ഡ്രൈവര്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസില്ലെന്നായിരുന്നു പേലീസ് അറിയിച്ചത്. കാൺപൂർ നഗർ പോലീസ് കമ്മീഷണറേറ്റിന്‍റെ  ഔദ്യോഗിക എക്‌സ് അക്കൗണ്ട് നിന്നും, 'മേൽപ്പറഞ്ഞ കേസുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ല. ഇരുകക്ഷികളും പരസ്പര സമ്മതത്തോടെ വിഷയം സംസാരിച്ച് വിട്ടു. എന്തെങ്കിലും പരാതികൾ ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും' എന്ന് കുറിച്ചു. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍, 'ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് കരുതുന്നു'. എന്നായിരുന്നു അഭിപ്രായപ്പെട്ടത്. 'സംഭവം ഗൗരവമായി കാണണം' എന്ന് നിര്‍ദ്ദേശിച്ചവരും കുറവല്ല. മെച്ചപ്പെട്ട ട്രാഫിക് മാനേജ്മെന്‍റിന്‍റെ പ്രാധാന്യവും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലീക്കണമെന്ന് ചിലര്‍ ഓര്‍മ്മപ്പെടുത്തി. 

യുഎസിൽ യൂട്യൂബ് വീഡിയോയ്‌ക്കായി 17 -കാരൻ ട്രെയിൻ പാളം തെറ്റിച്ചു; വീഡിയോ വൈറല്‍, പക്ഷേ, പിന്നാലെ ട്വിസ്റ്റ്
 

click me!