നിരവധി ജീവികളെ എന്നതിനേക്കാള്‍ തങ്ങളുടെ ചുറ്റുപാട് നിന്നും കണ്ടെത്തുന്ന എല്ലാ ജീവികളെയും എല്‍വി കൊന്ന് കറിവയ്ക്കുന്നു. ഇതിന്‍റെ വീഡിയോകള്‍ അവര്‍ തന്‍റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവയ്ക്കുന്നു.
വാവല്‍, വവ്വാല്‍, കടവാവല്‍ എന്നൊക്കെ അറിയപ്പെട്ടിരുന്ന, ഭൂമിക്ക് നേരെ തലകീഴായി തൂങ്ങിക്കിടന്ന സസ്തനി, മനുഷ്യര്‍ക്കിടയില്‍ എല്ലാക്കാലത്തും ഭീതി മാത്രമാണ് വിതച്ചത്. പഴങ്കഥകളില്‍ വവാലുകള്‍ പ്രേതങ്ങള്‍ക്കും സാത്താനും ഡ്രാക്കുളയ്ക്കും ഒപ്പം വന്നു. വര്‍ത്തമാന കാലത്ത് മനുഷ്യന് ഹാനികരമായ നിരവധി വൈറസുകളെ വഹിച്ച് ഭീതി പരത്തി. നിപ്പയും പിന്നാലെ എത്തിയ കൊവിഡും വവ്വാലുകളില്‍ നിന്നും പടര്‍ന്നതാണെന്ന് വിശദീകരണങ്ങളുണ്ടായി. അതിനിടെയാണ് ഒരു വീട്ടമ്മ തന്‍റെ കുടുംബത്തിന് വേണ്ടി വവ്വാലിനെ സൂപ്പ് വയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ഇന്തോനേഷ്യയിലെ നോർത്ത് കലിമന്തൻ ദയാക് വില്ലേജിലെ സാഹസികതകള്‍ പങ്കുവയ്ക്കുന്ന എൽവി കെരായൗവിന്‍റെ സമൂഹ മാധ്യമ പേജായ ഇമാക് പാന്‍ജെറാന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിരവധി ജീവികളെ എന്നതിനേക്കാള്‍ തങ്ങളുടെ ചുറ്റുപാട് നിന്നും കണ്ടെത്തുന്ന എല്ലാ ജീവികളെയും എല്‍വി കൊന്ന് കറിവയ്ക്കുന്നു. ഇതിന്‍റെ വീഡിയോകള്‍ അവര്‍ തന്‍റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവയ്ക്കുന്നു. ഇന്തോനേഷ്യയിലെ ഏറ്റവും പുരാതനമായ വംശീയ വിഭാഗങ്ങളിലൊന്നാണ് എല്‍വിയുടെത്. തവളയും ആമയും മത്സ്യങ്ങളും അണ്ണാനുകളും എന്ന് വേണ്ട കണ്ണില്‍ കണ്ട, കൈയില്‍ കിട്ടിയ എല്ലാ ജീവികളെയും അവര്‍ തങ്ങളുടെ ആഹാരമാക്കുന്നു. അവ കുടുംബത്തോടൊപ്പം ആസ്വദിച്ച് കഴിക്കുന്നു.
undefined
നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം
1400 കിലോമീറ്റര്‍ അകലെ, 6 മാസത്തെ വ്യത്യാസത്തില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി യുഎസ് യുവതി
വവാല്‍ സൂപ്പിന്‍റെ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ എബോള, കൊവിഡ് എന്ന് എഴുതിയപ്പോള്‍ മലയാളികള്‍ നിപ്പ എന്നും എഴുതി. അടുത്ത കാലത്തായി ലോകം മൊത്തമുള്ള മനുഷ്യരെ ബാധിച്ച കൊവിഡും മാർബർഗ് വൈറസും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീതി പടര്‍ത്തിയ എബോളയും കേരളത്തില്‍ ഭയം വിതറിയ നിപ്പയും വവാലുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന രോഗങ്ങളാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഭയം വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകളില്‍ കാണാമായിരുന്നു. വാവാലുകളില്‍ ഹെനിപാ വൈറസുകളും പേവിഷബാധയുടെ വൈറസും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചൈനയിലും മറ്റ് പല കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും വവാല്‍ സൂപ്പ് വളരെ പണ്ട് കാലം മുതല്‍ തന്നെ പ്രസിദ്ധമാണ്. കൊവിഡ് വ്യാപനം കഴിഞ്ഞപ്പോള്‍ ഒരു തായ് വീഡിയോ ബ്ലോഗർ വവ്വാൽ സൂപ്പ് കഴിക്കുന്ന വീഡിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ അറസ്റ്റിലായത് വാര്‍ത്തയായിരുന്നു.