'മനുഷ്യത്വ രഹിത'വും 'സ്ത്രീവിരുദ്ധ'വും; വിവാഹ വേദിയിലേക്ക് മാലാഖമാർ ഇറങ്ങിവരുന്ന വീഡിയോയ്ക്ക് രൂക്ഷ വിമർശനം !

By Web Team  |  First Published Dec 20, 2023, 1:31 PM IST

വധു വിവാഹ വേദിയിലെത്തിയപ്പോള്‍ മാലാഖമാര്‍ ആകാശത്ത് നിന്നും വിണ്ണിലേക്ക് ഇറങ്ങിവന്നു. പക്ഷേ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ 'ഇത് മനുഷ്യത്വരഹിതം' എന്നായിരുന്നു വിമര്‍ശനം. 



ഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. അപ്പോള്‍ അത് വിവാഹമാണെങ്കിലോ ? മറ്റാരും ഇതുവരെ ചെയ്യാത്ത എന്തെങ്കിലും പുതുമയുള്ളത് ചെയ്യണം. ഇന്ത്യയില്‍ ഇത്തരത്തില്‍ വ്യത്യസ്തമായ ആശയങ്ങളുമായി വിവാഹ വേദിയിലെത്തുന്നവര്‍ കുറവല്ലെന്ന് മാത്രമല്ല, അത്തരം വ്യത്യസ്ത രീതികള്‍ വിവാഹത്തിനായി ഉപയോഗിക്കുന്നതുവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് ഓരോ ദിവസവും പുറത്ത് വരുന്ന വിവാഹാഘോഷ വീഡിയോകള്‍ കാണിക്കുന്നത്. വിവാഹാഘോഷങ്ങളില്‍ ഉപയോഗിക്കുന്ന തീമുകളില്‍ പോലും ഈ വ്യത്യസ്ത കാണാന്‍ കഴിയും. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹാഘോഷത്തിന് ഉപയോഗിച്ച തീം സ്വര്‍ഗ്ഗമായിരുന്നു. വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു എന്ന ബൈബില്‍ വാചകത്തെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ആ ആഘോഷ ചടങ്ങുകള്‍, വധു വിവാഹ വേദിയിലെത്തിയപ്പോള്‍ മാലാഖമാര്‍ ആകാശത്ത് നിന്നും വിണ്ണിലേക്ക് ഇറങ്ങിവന്നു. പക്ഷേ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ 'ഇത് മനുഷ്യത്വരഹിതം' എന്നായിരുന്നു വിമര്‍ശനം. 

ഈ പരസ്യം ഒരു പിഴവല്ല യാഥാര്‍ത്ഥ്യമെന്ന് സാമൂഹിക മാധ്യമ ഉപയോക്താവ് !

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Nikita Chaturvedi (@nikitachaturvedi10)

100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ

nikitachaturvedi10 എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട്, ' എങ്കില്‍ മാത്രമ ഞാന്‍ വിവാഹിതയാകൂ' എന്ന് എഴുതി നിങ്ങളുടെ പ്രസ്താവന മുഴുവനാക്കാന്‍ സ്വയം തിരുത്തൂ' എന്ന് കുറിച്ചു. പക്ഷേ, ആദ്യത്തെ കുറിപ്പ് തന്നെ വീഡിയോയ്ക്കെതിരെയുള്ള അതിരൂക്ഷവിമാര്‍ശനമായിരുന്നു. sas3dancingfeet എന്ന കാഴ്ചക്കാരി, 'ഇത് അങ്ങേയറ്റം ലൈംഗികതയും സ്ത്രീവിരുദ്ധതയുമുള്ള ഒന്നാണ്. വധുവിന്‍റെയോ വരന്‍റെയോ മാതാപിതാക്കള്‍ ആര് പരിപാടി സംഘടിപ്പിച്ചതാണെങ്കിലും അവര്‍ ആലോചിക്കണം. താഴ്ന്ന മാനസികാവസ്ഥയുണ്ടെങ്കില്‍ അവരുടെ മകളോട് എങ്ങനെ പെരുമാറുമെന്ന്.' എന്ന് കുറിച്ചു. മനുഷ്യരെ കാഴ്ചവസ്തുക്കളാക്കരുതെന്ന് മറ്റ് ചിലര്‍ എഴുതി. വിവാഹാഘോഷച്ചില്‍ മാലാഖമാരായി മുകളില്‍ നിന്നും താഴേക്ക് ഇറങ്ങി വന്ന പെണ്‍കുട്ടികള്‍ പരിശീലനം ലഭിച്ച യുവതികളാണെന്ന് നിഖിത പറഞ്ഞതായി ബ്രൂട്ട് എഴുതുന്നു. മാത്രമല്ല, നിരവധി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ യുവതികളെ മാലാഖമായിരി അവതരിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ വീഡിയോ അംഗീകരിക്കാന്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞില്ല. മനുഷ്യരോട് ചെയ്യുന്ന ക്രൂരതയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് വരെ ചിലര്‍ എഴുതി. 

'അത് ഹറാമല്ല'; മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ച്, 'ഹലാല്‍ ക്രിസ്മസ്' ആശംസകള്‍ നേര്‍ന്ന് മലേഷ്യ
 

click me!