മകളുടെ മുറിയില്‍ നിന്നും എല്ലാം സാധനങ്ങളും അച്ഛന്‍ എടുത്ത് മാറ്റുന്നത് കാണാം. അവളുടെ കിടക്ക, പുസ്തകങ്ങൾ, ടിവി എന്നിവ മുതൽ അലമാര വരെ അങ്ങനെ മുറിയില്‍ നിന്നും എല്ലാം മാറ്റുന്നു. ഒടുവില്‍ വെറും തറയില്‍ ഒരു ജോഡി ഷൂക്കള്‍ക്കിടയില്‍ ഒരു 'ഞാൻ കണക്ക് ക്ലാസ് ഒഴിവാക്കി' എന്നെഴുതിയ ഒരു ടീ ഷര്‍ട്ട് അദ്ദേഹം വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
സ്കൂളുകളിലും കോളേജുകളിലും പഠിക്കുമ്പോള്‍ ഇടയ്ക്ക് ക്ലാസുകള്‍ കട്ട് ചെയ്ത് പാര്‍ക്കിലും സിനിമാ തീയറ്ററിലും പോയിരുന്ന ഒരു കാലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. അങ്ങനെ ക്ലാസ് കട്ട് ചെയ്ത് പോകുമ്പോള്‍ നാട്ടുകാരോ വീട്ടുകാരോ കാണുമോയെന്ന ഭയവും അല്പമെങ്കിലും ഉള്ളില്‍ കാണും. അങ്ങനെ ക്ലാസ് കട്ട് ചെയ്യുന്നവര്‍ക്ക് പറയാന്‍ പല കഥകളുമുണ്ടാകും. അത്തരത്തില്‍ കണക്ക് ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടന്ന തന്‍റെ മകളെ അനുസരണ പഠിപ്പിക്കാന്‍ ഒരു അച്ഛന്‍ ചെയ്ത കാര്യം കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം അദ്ദേഹത്തെ ഹിറ്റ്ലർ എന്ന് അഭിസംബോധന ചെയ്തു. ദീ മാര്‍ക്കറ്റ് മാമി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ അരിശം കൊള്ളിച്ചത്.
വീഡിയോയിൽ ഇങ്ങനെ എഴുതിയിരുന്നു. 'എന്‍റെ മകള്‍ അവളുടെ രണ്ട് കൂട്ടുകാരികളോടൊത്ത് രണ്ട് മണിക്കൂർ കണക്ക് ക്ലാസ് കട്ട് ചെയ്തു. അത് കൊണ്ട് അവളെ ശിക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവളുടെ മുറി ഒരു സ്വകാര്യ ജെയില്‍ സെല്ലാക്കി മാറ്റി. അവൾ എന്നെ ഭ്രാന്തനാക്കാൻ ശ്രമിക്കുന്നു, കാരണം ഞാനതിന് ശ്രമിക്കുന്നുവെന്ന് ദൈവത്തിനറിയാം, പക്ഷേ ഞാൻ പൈശാചാകുമെന്ന് എനിക്കറിയാം. എനിക്ക് വളരെ കൂളായ അച്ഛനാകാൻ കഴിയും അല്ലെങ്കിൽ എനിക്ക് ഒരു ഭ്രാന്തനായ അച്ഛനാകാനും കഴിയും. അതിനാൽ ഞാൻ അവളിൽ നിന്ന് എല്ലാം എടുത്ത് മാറ്റി. അക്ഷരാർത്ഥത്തിൽ എല്ലാം. എന്നാൽ അടുത്ത 2 ദിവസത്തേക്ക് ഈ ഒരു വസ്ത്രം എവിടെ പോകണമെന്നത് പോലെയുണ്ട്, അതിൽ ഞാൻ കണക്ക് ക്ലാസ് ഒഴിവാക്കി എന്ന് പറയുന്ന ഒരു ഷർട്ട് ഉൾപ്പെടെ."'
undefined
വീഡിയോയില്‍ മകളുടെ മുറിയില്‍ നിന്നും എല്ലാം സാധനങ്ങളും അച്ഛന്‍ എടുത്ത് മാറ്റുന്നത് കാണാം. അവളുടെ കിടക്ക, പുസ്തകങ്ങൾ, ടിവി എന്നിവ മുതൽ അലമാര വരെ അങ്ങനെ മുറിയില്‍ നിന്നും എല്ലാം മാറ്റുന്നു. ഒടുവില്‍ വെറും തറയില്‍ ഒരു ജോഡി ഷൂക്കള്‍ക്കിടയില്‍ ഒരു 'ഞാൻ കണക്ക് ക്ലാസ് ഒഴിവാക്കി' എന്നെഴുതിയ ഒരു ടീ ഷര്‍ട്ട് അദ്ദേഹം വയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഏതാണ്ട് മൂന്നര കോടിയോളം പേര്‍ വീഡിയോ കണ്ടു. നിരവധി പേരാണ് അച്ഛന്‍റെ പ്രവര്‍ത്തിയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത്. മകള്‍ ക്ലാസ് കട്ട് ചെയ്തതിന്‍റെ കാരണം തിരയാതെ നിങ്ങള്‍ ഒരു ഹിറ്റ്ലർ ആകരുതെന്ന് ചിലര്‍ വിമർശിച്ചു. 'ഒരു അച്ഛനെന്ന നിലയില് ഇത് അല്പം കൂടുതലാണ്. ഞാൻ സംസാരിക്കുന്നത് ബെഡ് എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നതിനെക്കുറിച്ചാണ്. ഒരു കാഴ്ചക്കാരന്‍ എഴുതി. "ഫോർട്ട് നോക്സ് പോലെ അവളെ പൂട്ടിയിടുന്നതിനെക്കുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിനെ ഇരുത്തി മനസ്സിലാക്കാൻ ശ്രമിക്കാൻ കഴിയാത്തത്? പകരം ഹിറ്റ് ലറെപ്പോലെ നടിക്കുന്നത്' മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചു.