വീഡിയോയില്‍ ഒരു യുവാവ് അമ്മ താറാവിനെയും കുഞ്ഞുങ്ങളെയും തിരക്കേറിയ ഒരു റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുകയായിരുന്നു.
സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി പേരുടെ പ്രശംസനേടി. ദുരന്തവാര്‍ത്തകളുടെ ലോകത്ത് ഇത്തരം ചെറിയ സന്തോഷങ്ങള്‍ വലിയ ആശ്വാസമാണെന്ന് ചില കാഴ്ചക്കാര്‍ എഴുതി. ഗുഡ് ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം ഒമ്പത് ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോയില്‍ ഒരു യുവാവ് അമ്മ താറാവിനെയും കുഞ്ഞുങ്ങളെയും തിരക്കേറിയ ഒരു റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുകയായിരുന്നു.
“നമുക്ക് പരസ്പരം പരിപാലിക്കാം... അതിൽ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്നു. ഇത് ഇഷ്ട്ടപ്പെടുക!!" എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങളെ കൈ കൊണ്ട് നിര്‍ത്താന്‍ ആംഗ്യം കാണിച്ച ശേഷം യുവാവ് അമ്മ താറാവിനെയും കുഞ്ഞുങ്ങളെയും റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നു. യുവാവിനെയും താറാവിനെയും കണ്ടതോടെ വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തുന്നു. ഇതിന് പിന്നാലെ യുവാവ് അമ്മ താറാവിനെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്നു. ഇടയ്ക്ക് റോഡിന് നടുക്കൂടെ നടക്കാന്‍ അമ്മ താറാവ് ഒരു ശ്രമം നടത്തുമെങ്കിലും യുവാവ് അതിന് നേര്‍ വഴി കാണിച്ച് കൊടുത്ത് റോഡിന് പുറത്തെത്തിക്കുന്നു. ഈ സമയം ചില വഴിയാത്രക്കാര്‍ യുവാവിന്‍റെ പ്രവര്‍ത്തി നോക്കി നില്‍ക്കുന്നതും കാണാം.
undefined
'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്
ദേശീയ ഗാലറിയിലെ തന്‍റെ 'പെയിന്‍റിംഗ്' മാറ്റണമെന്ന് ഓസ്ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീ
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ യുവാവിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ദുരന്തവാര്‍ത്തകളുടെ ഈ ലോകത്ത് ഇത്തരം ചെറിയ സന്തോഷങ്ങള്‍ വലിയ ആശ്വാസമാണെന്ന് ചിലര്‍ കുറിച്ചു. മറ്റ് ചിലര്‍ സമാനമായ ചില അനുഭവങ്ങളിലൂടെ കടന്ന് പോയ കഥ വിവരിച്ചു. "എല്ലാവരും ഇത് കാണുന്ന രീതിയും പുഞ്ചിരിക്കുന്ന രീതിയും എനിക്കിഷ്ടമാണ്." ഒരു ഉപഭോക്താവ് കുറിച്ചു.