മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ !

By Web Team  |  First Published Jan 6, 2024, 2:02 PM IST

സിസിടിവിയ്ക്ക് മുന്നില്‍ അല്പം പ്രായം തോന്നിക്കുന്ന ഒരു പുരുഷനെയും അയാളുടെ പുറകില്‍ കൈകള്‍ കൂട്ടിക്കെട്ടി തണുത്ത് വിറച്ച് നില്‍ക്കുന്ന ഒരു യുവതിയെയും കാണാം. 



രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ട് പോയാല്‍ അക്രമിക്കപ്പെടുമോ എന്ന ഭയമാണ് ഇപ്പോള്‍ പലര്‍ക്കും. നിത്യനയെന്നവണ്ണം കേള്‍ക്കുന്ന അക്രമണ വാര്‍ത്തകള്‍ അത്തരമൊരു ഭയം നമ്മളില്‍ പലരിലും ഉണ്ടാക്കിയാല്‍ അതില്‍ അതിശയിക്കാനില്ലെന്നത് തന്നെ. രാത്രി ഒറ്റപ്പെട്ട നിലയില്‍ അതും മദ്യപിച്ച് അവശയായ അവസ്ഥയില്‍ ഉള്ളത് ഒരു സ്ത്രീയാണെങ്കിലോ? എന്നാല്‍, എല്ലാവരും ഒരു പോലെയല്ലെന്നും മനുഷ്യരില്‍ നന്മയും വിശ്വാസവും ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നവരുണ്ടെന്നും തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് ആ വീഡിയോ ഏറ്റെടുത്തത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 64 ലക്ഷം പേരാണ്. ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

ഒരു വീടിന്‍റെ മുന്‍വശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. സിസിടിവിയ്ക്ക് മുന്നിലുള്ള അല്പം പ്രായം തോന്നിക്കുന്ന ഒരു പുരുഷനെയും അയാളുടെ പുറകില്‍ കൈകള്‍ കൂട്ടിക്കെട്ടി തണുത്ത് വിറച്ച് നില്‍ക്കുന്ന ഒരു യുവതിയെയും കാണാം. സിസിടിവിയിലേക്ക് നോക്കി യൂബര്‍ ഡ്രൈവര്‍ അവള്‍ വസ്ത്രം ധരിച്ചിട്ടില്ലെന്നും അല്പം മദ്യപിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. ഈ സമയം വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം, അടുത്ത എഴുത്ത് പെട്ടിയില്‍ (Mail box) നോക്കിയാല്‍ താക്കോല്‍ കാണാമെന്ന് അറിയിക്കുന്നു. തുടര്‍ന്ന് താക്കേലെടുക്കാനായി ഇരുവരും തിരിയുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 'അയാള്‍ ഒരു ഉയര്‍ച്ച അര്‍ഹിക്കുന്നു' എന്ന കുറിപ്പോടെ pubity എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 

Latest Videos

മകള്‍ തന്നെ അധികാരി; ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചാവകാശി കിംമ്മിന്‍റെ മകളെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘന

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

ടിക്കറ്റ് വില 4.5 ലക്ഷം; കിട്ടിയ സീറ്റിലെ കമ്പികളെല്ലാം പുറത്ത്, എയര്‍ ഇന്ത്യയില്‍ ഒന്നും ശരിയല്ലെന്ന് യുവതി !

വീഡിയോ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ആകര്‍ഷിച്ചു. നിരവധി പേര്‍ സമാന അനുഭവം എഴുതി. ചിലര്‍ മറ്റു ചിലര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ചും എഴുതി. 'ബ്രസീലില്‍ ഒരു യൂബര്‍ ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്ന ഒരു യുവതിയെ തെരുവില്‍ ഉപേക്ഷിച്ചു. മറ്റൊരാള്‍ അവളെ ബലാത്സംഗം ചെയ്തു. ഈ യുവതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് അഭിനന്ദനങ്ങള്‍' എന്ന് ഒരു കാഴ്ചക്കാരി എഴുതി. അതേസമയം വീഡിയോ എവിടെ നിന്നുള്ളതാണെന്നോ വീഡിയയില്‍ കാണുന്ന യൂബര്‍ ഡ്രൈവര്‍ ആരാണെന്നോ ഉള്ള വിവരങ്ങളൊന്നും വീഡിയോയില്‍ ഇല്ലായിരുന്നു. മറ്റൊരാള്‍, വിമാന ടിക്കറ്റിന് തന്‍റെ ഒരു ദിവസത്തെ സമ്പാദ്യം മൊത്തം തന്ന ഒരു യൂബര്‍ ഡ്രൈവറെ കുറിച്ചെഴുതി. ഇന്ന് തനിക്ക് അദ്ദേഹം അച്ഛനെ പോലെയാണെന്നും അവര്‍ സൂചിപ്പിച്ചു. മറ്റ് ചില കാഴ്ചക്കാര്‍, ഡ്രൈവര്‍ യുവതി വസ്ത്രം ധരിച്ചിട്ടില്ലെന്ന് പറയുന്നതിനെ കുറിച്ച് എടുത്ത് സൂചിപ്പിച്ചു. അങ്ങനെ പറഞ്ഞ അദ്ദേഹം ഒരു പഴയ സ്കൂളാണെന്നും അദ്ദേഹം ഒരു അച്ഛനാണെന്നും അദ്ദേഹത്തിന് പെണ്‍മക്കളുണ്ടെന്നും ചിലരെഴുതി. എന്നാല്‍, രാത്രിയില്‍ പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ മദ്യപാനത്തിന് ഇറങ്ങുന്നത് സുരക്ഷിതമല്ലെന്നായിരുന്നു ചിലരുടെ ഉപദേശം. 

എം പിയുടെ 'യുദ്ധ മുറവിളി' കാന്താര സിനിമയെ ഓര്‍മ്മിപ്പിക്കുന്നെന്ന് സോഷ്യല്‍ മീഡിയ !

click me!