തെരുവു കുട്ടികള്‍ക്കും ഭക്ഷണം വാങ്ങി നല്‍കി ദക്ഷിണാഫ്രിക്കന്‍ യുവാക്കൾ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

By Web Team  |  First Published Jun 21, 2024, 2:27 PM IST

യുവാക്കളിൽ ഒരാൾ അവർക്കും ചോളം വേണോ എന്ന് ചോദിക്കുന്നു. കുട്ടികൾ സന്തോഷത്തോടെ വേണം എന്ന് പറയുന്നു. അദ്ദേഹം യാതൊരു മടിയും കൂടാതെ അവർക്ക് കൂടി ഓരോ ചോളം വാങ്ങി നൽകുന്നു. 


സാമൂഹിക മാധ്യമങ്ങളിലൂടെ ഓരോ നിമിഷവും നമുക്ക് മുമ്പിലേക്ക് എത്തുന്നത് നിരവധി വീഡിയോകളും ചിത്രങ്ങളും ഒക്കെയാണ്. ലോകത്തിന്‍റെ മറ്റൊരു ഭാഗത്ത് നടക്കുന്നതാണെങ്കിൽ കൂടിയും അവയിൽ പലതും നമ്മെ സ്വാധീനിക്കാറുമുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയുണ്ടായി. സൗത്ത് ആഫ്രിക്കയിൽ നിന്നും ഇന്ത്യ കാണാന്‍ എത്തിയ രണ്ട് യുവാക്കൾ ഏതാനും തെരുവ് കുട്ടികളുമായി ഭക്ഷണം പങ്കുവെച്ച് കഴിക്കുന്ന വീഡിയോയാണ് അത്. തങ്ങൾക്ക് അരികിൽ എത്തുന്ന എല്ലാവരോടും ഏറെ സൗഹാർദ്ദപരമായി പെരുമാറുന്ന യുവാക്കൾക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. 

ഈ വീഡിയോയെ ആകർഷകമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് ദക്ഷിണാഫ്രിക്കക്കാരായ അവരുടെ വേഷവിധാനമാണ്. ഇന്ത്യൻ കുർത്ത ധരിച്ച് കൊണ്ടാണ് ഇവർ ചോളം കഴിക്കാനായി ഒരു തെരുവിൽ നിൽക്കുന്നത്. ആ സമയത്താണ് ഇവരെ കണ്ട് കൗതുകത്തോടെ ഏതാനും തെരുവ് കുട്ടികൾ അവർക്ക് അരികിൽ എത്തുന്നു.  യുവാക്കളിൽ ഒരാൾ അവർക്കും ചോളം വേണോ എന്ന് ചോദിക്കുന്നു. കുട്ടികൾ സന്തോഷത്തോടെ വേണം എന്ന് പറയുന്നു. അദ്ദേഹം യാതൊരു മടിയും കൂടാതെ അവർക്ക് കൂടി ഓരോ ചോളം വാങ്ങി നൽകുന്നു. തുടർന്ന് തെരുവ് കച്ചവടക്കാരോട് കുശലം പറയുകയും ഒടുവിൽ ജയ് ഹിന്ദ് എന്ന് പറയുകയും ചെയ്യുന്നു.

Latest Videos

undefined

'എല്ലാം റീൽസിന് വേണ്ടി'; കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഒറ്റക്കൈയിൽ തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ

ജബൽ ഇർഹൂദിനെ അറിയുമോ? 3,00,000 വർഷം മുമ്പ് ജീവിച്ച ആദ്യ ഹോമോ സാപിയന്‍റെ മുഖം വെളിപ്പെടുത്തി ശാസ്ത്രജ്ഞർ

ഏഴ് മാസമായി താൻ ഇന്ത്യയിൽ ഉണ്ടെന്നും ഒടുവിൽ ഇന്ത്യയിലെ പ്രശസ്തമായ തെരുവ് ഭക്ഷണങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചതായും പറഞ്ഞുകൊണ്ട് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതും ഈ ദക്ഷിണാഫ്രിക്കൻ പൗരൻ തന്നെയാണ്. ഇൻസ്റ്റാഗ്രാം ബയോ അനുസരിച്ച് ഇദ്ദേഹത്തിന്‍റെ പേര് ടൈൻ ഡിവില്ലിയേഴ്സ് എന്നാണ്. അദ്ദേഹം നിലവിൽ ഇന്ത്യയിലാണ് താമസിക്കുന്നത്. ഏതായാലും ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു

ഇന്ത്യന്‍ ഉപഭൂഖണ്ഡം രണ്ടായി പിളരുന്നുവെന്ന് ചൈനീസ് സര്‍വകലാശാലാ പഠനം

click me!