20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് കാറിനുള്ളിൽ നിന്ന് ഒരാൾ, പാമ്പ് ബോണറ്റിൽ ഇഴയുന്നതും വിൻഡ് സ്‌ക്രീനിലേക്ക് അടുക്കുന്നതും പകര്‍ത്തി തുടങ്ങിയതോടെയാണ്.
ഓടുന്ന വാഹനത്തിന്റെ വിന്‍ഡ്‍സ്ക്രീനിലൂടെ(windscreen ) ഒരു പാമ്പ് (snake) ഇഴഞ്ഞ് നീങ്ങുന്നത് കണ്ടാൽ എന്തുണ്ടാവും? ഞെട്ടിപ്പോകും അല്ലേ? എന്നാൽ, ഇവിടെ ചിലർ ആ സംഭവം വീഡിയോ(video)യിൽ പകർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായതാണ് ഈ വീഡിയോ. യൂട്യൂബിലാണ് പാമ്പിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാറിനുള്ളിൽ ഇരിക്കുന്ന ആളുകളാണ് വീഡിയോ റെക്കോർഡ് ചെയ്തത്. കാറിന്റെ ബോണറ്റിൽ പാമ്പ് തെന്നി നീങ്ങുന്നതും പിന്നീട് അത് പതുക്കെ വിൻഡ്‌സ്‌ക്രീനിലേക്ക് നീങ്ങുന്നതുമാണ് വീഡിയോയിൽ. പാമ്പിനെ കണ്ടപ്പോൾ യാത്രക്കാർ ഞെട്ടിയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത് കാറിനുള്ളിൽ നിന്ന് ഒരാൾ, പാമ്പ് ബോണറ്റിൽ ഇഴയുന്നതും വിന്‍ഡ്‍സ്ക്രീനിലേക്ക് അടുക്കുന്നതും പകര്‍ത്തി തുടങ്ങിയതോടെയാണ്. തുടർന്ന് ഡ്രൈവർ കാർ റോഡരികിൽ നിർത്തി, അടുത്ത നിമിഷം പാമ്പ് വിൻഡ് സ്ക്രീനിന് മുകളിലൂടെ വണ്ടിക്ക് മുകളിലേക്ക് നീങ്ങുന്നത് കാണാം.
undefined
പലരും കമന്‍റ് ചെയ്തിരിക്കുന്നത് ഇങ്ങനെ ഒരു പാമ്പിനെ കണ്ടാല്‍ അവര്‍ എന്ത് ചെയ്യും എന്ന തരത്തിലാണ്. മറ്റ് ചിലരാവട്ടെ അത് ഏതിനം പാമ്പാണ് എന്ന് അന്വേഷിക്കുകയായിരുന്നു.
വീഡിയോ കാണാം