ഒരാൾക്ക് കഷ്ടിച്ച് നിൽക്കാനുള്ള സ്ഥലം മാത്രമേ ആ ലിഫ്റ്റിന്റെ അകത്തുള്ളൂ എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. എന്തായാലും, വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.
പലതരം ഫോബിയകളുണ്ട്. അതായത്, അകാരണമായ ഭീതി. ഒരു വസ്തുവിനോടോ ആളിനോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒക്കെയും ആളുകൾക്ക് കാരണങ്ങളൊന്നുമില്ലാതെ ഭയം തോന്നാം, അതാണ് ഫോബിയ. ഇഴജന്തുക്കളോട് ഇങ്ങനെ ഭയമുള്ളവരുണ്ട്, ഉയരങ്ങളോട് ഭയമുള്ളവരുണ്ട്. അതുപോലെ, ഇടുങ്ങിയ, അടച്ചിട്ട സ്ഥലങ്ങളോട് ഭയമുള്ളവരും ഉണ്ട്. അതാണ് ക്ലോസ്ട്രോഫോബിയ. അടച്ചിട്ട മുറികളോടോ സ്ഥലങ്ങളോടോ ഒക്കെയുള്ള പേടിയാണ് ഇത്. എന്തായാലും, അങ്ങനെയുള്ളവർക്ക് കാണാൻ പറ്റിയതല്ല ഈ വീഡിയോ.
ഈ വീഡിയോയിൽ കാണുന്നത് ഒരു ലിഫ്റ്റാണ്. വെറും ലിഫ്റ്റല്ല. ഒരാൾക്ക് കഷ്ടിച്ച് നിൽക്കാനാവുന്ന, ഒരു കുഞ്ഞൻ ലിഫ്റ്റ്. ഇത് കാണുന്നവർ തീർച്ചയായും അന്തംവിട്ടുപോകും. മാത്രമല്ല, ഇതാരാണ് ഇങ്ങനെ ഒരു ലിഫ്റ്റ് പണിതിരിക്കുന്നത് എന്നും സംശയിച്ച് പോകും. ഈ ലിഫ്റ്റിന്റെ വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത് @MarioNawfal എന്ന യൂസറാണ്. വീഡിയോയുടെ കാപ്ഷനിൽ ഇയാൾ ചോദിച്ചിരിക്കുന്നത് 'ഇത് എലവേറ്ററാണോ അതോ ശവപ്പെട്ടിയാണോ' എന്നാണ്. വീഡിയോ കാണുമ്പോൾ നമുക്കായാലും അങ്ങനെ ചോദിക്കാൻ തോന്നും.
വീഡിയോയിൽ കാണുന്നത് ഒരാൾ ലിഫ്റ്റിനകത്തേക്ക് കയറുന്നതാണ്. പിന്നീട്, അതിന്റെ വാതിലുകളടയുകയും അകത്ത് കയറിയയാൾ പോകേണ്ടുന്ന നിലയുടെ ബട്ടൺ അമർത്തുകയും ചെയ്യുന്നു. ഒരാൾക്ക് കഷ്ടിച്ച് നിൽക്കാനുള്ള സ്ഥലം മാത്രമേ ആ ലിഫ്റ്റിന്റെ അകത്തുള്ളൂ എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും.
Is this an elevator or a coffin?pic.twitter.com/7sQHHeWdDm
— Mario Nawfal (@MarioNawfal)എന്തായാലും, വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'നമ്മുടെ പഴയ ചരിത്ര കെട്ടിടങ്ങളുടെ ഡിസൈനുകൾ കാരണം ഫ്രാൻസിൽ ഇത് സാധാരണമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. മറ്റൊരാൾ കമന്റ് നൽകിയത്, 'ഇത് ഒരേസമയം എലവേറ്ററും ശവപ്പെട്ടിയും ആണ്' എന്നാണ്. മറ്റൊരാളുടെ കമന്റ്, 'നിങ്ങൾ അതിനകത്ത് നിന്നും ജീവനോടെ പുറത്തിറങ്ങുമോ എന്നത് അനുസരിച്ചിരിക്കും ഇത് ശവപ്പെട്ടിയാണോ എലവേറ്ററാണോ എന്നത്' എന്നായിരുന്നു.
വീഡിയോ കണ്ടവർ കണ്ടവർ ഒന്നടങ്കം പറയുന്നു, 'പ്ലീസ് ബിരിയാണിയോട് ഇത് ചെയ്യരുത്'