ഒരാള്‍ ഹോട്ട് ബലൂണിലെ ഒരു കയറില്‍ തൂങ്ങി ആടുന്നതും കാണാം. തൊട്ടടുത്ത നിമിഷം ഒന്നിന് പുറകെ ഒന്നായി നാല് പേരും ട്രാംപോളില്‍ നിന്ന് താഴേക്ക് ചാടുന്നു. ഇവര്‍ മേഘങ്ങള്‍ക്ക് മുകളിലേക്കാണ് ചാടുന്നത്.
വിനോദങ്ങളില്‍ അല്പം സാഹസികത കൂടിയ ഇനമാണ് സ്കൈഡൈവിംഗ്. എന്നാല്‍ ഒന്ന് തന്നെ പലതവണ ചെയ്താല്‍ ബോറിടിക്കുമെന്നത് പോലെ സ്കൈഡൈവിംഗ് ബോറടിച്ചപ്പോള്‍ പുതിയ 'അപ്ഡേഷന്‍' എത്തി. പുതിയ സ്കൈഡൈവിംഗ് അല്പം കൂടി സാഹസികത കൂടിയതാണ്. സാഹസിക കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്ന എമിലിയാനോ റിബീറോ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചു.
വീഡിയോയില്‍ തുടങ്ങുന്നത് ഒരു തുറസായ പ്രദേശത്ത് ഒരു ഹോട്ട് ബലൂണില്‍ ചൂട് വായു നിറയ്ക്കുന്നതോടെയാണ്. അതിന് സമീപത്തായി ഒരു ട്രാംപോളിന്‍ വച്ചിരിക്കുന്നതും കാണാം. രണ്ട് പേര്‍ ചേര്‍ന്ന് ട്രാംപോളിനില്‍ നിന്ന് കൊണ്ട് ഒരു ഫുട്ബോള്‍ തട്ടി കളിക്കുന്നു. പിന്നാലെ ഹോട്ട് ബലൂണ്‍ ആകാശത്തിലേക്ക് ഉയരുന്ന കാഴ്ചയിലേക്ക്. പിന്നീട് ആകാശത്ത് മേഘങ്ങള്‍ക്കും മുകളില്‍ ഹോട്ട്ബലൂണ്‍ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ബലൂണിന്‍റെ താഴെയായി കയറുകളില്‍ തൂങ്ങിക്കിടക്കുന്ന ട്രാംപോളിന്‍ കാണാം. മൂന്ന് പേര്‍ വളരെ സന്തോഷത്തോടെ ട്രാംപോളിനില്‍ ഇരിക്കുന്നു. പിന്നീട് ഇവര്‍ ട്രാംപോളിന്‍ നിന്ന് പന്തു തട്ടുന്നു. ഇതിനിടെ ഒരാള്‍ ഹോട്ട് ബലൂണിലെ ഒരു കയറില്‍ തൂങ്ങി ആടുന്നതും കാണാം. തൊട്ടടുത്ത നിമിഷം ഒന്നിന് പുറകെ ഒന്നായി നാല് പേരും ട്രാംപോളില്‍ നിന്ന് താഴേക്ക് ചാടുന്നു. ഇവര്‍ മേഘങ്ങള്‍ക്ക് മുകളിലേക്കാണ് ചാടുന്നത്. ഒടുത്ത കാഴ്ചയില്‍ നാല് പേരും തങ്ങളുടെ പാരച്യൂട്ടുകളും കൈയില്‍ പിടിച്ച് നടന്ന് പോകുന്നത് കാണാം.
എന്‍ആര്‍ഐക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യമേത് ? വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ
വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് കൊണ്ട് റിബീറോ എഴുതി, "ഒരു ഇതിഹാസ സംഘത്തോടൊപ്പം ഇതിഹാസ പ്രോജക്ടുകൾ ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ്. നമ്മൾ തുടങ്ങുന്നതേയുള്ളൂ... ഇതിൽ ഉൾപ്പെട്ട എല്ലാ ഇതിഹാസങ്ങൾക്കും നന്ദി." വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേര്‍ രസകരമായ കുറിപ്പുകളുമായി രംഗത്തെത്തി. "ചാട്ടത്തില്‍ നിങ്ങളുടെ ഉയരം എത്രയായിരുന്നു?! വളരെ രസകരമായ പ്രണയം ഇത് എനിക്കും ചെയ്യണം. !" ഒരു കാഴ്ചക്കാരനെഴുതി. ഇതിനിടെ മസായിമാരയില്‍ വിനോദയാത്രാ സംഘം കയറിയ ഹോട്ട് ബലൂണ്‍ തകര്‍ന്ന് നാല് പേര്‍ മരിച്ച വാര്‍ത്ത കഴിഞ്ഞ ആഴ്ചയായിരുന്നു പുറത്ത് വന്നത്.
ലൈംഗികതയെ കുറിച്ച് പരാമര്‍ശം; മാര്‍പ്പാപ്പയ്ക്കെതിരെ വിമര്‍ശനവുമായി യാഥാസ്ഥിതികര്‍