'മരണത്തിന്‍റെ ജലാശയ'ത്തില്‍ യുവാക്കളുടെ 'മരണക്കുളി'; ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറല്‍

By Web Team  |  First Published Nov 25, 2023, 3:42 PM IST


അഗ്നിപർവ്വത പാറകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ജലാശയത്തിലെ ജലം അങ്ങേയറ്റം പ്രവചനാതീതമാണ്. 


കൗതുകകരമായ നിരവധി കാര്യങ്ങൾ സമ്പന്നമാണ് ഭൂമി. അവയിൽ പലതും ആശ്ചര്യം ജനിപ്പിക്കുന്നതോടൊപ്പം തന്നെ ഭയാനകവുമാണ്. അത്തരത്തിലുള്ള ഒരു അപകടകരമായ സ്ഥലമാണ് ഹവായിയിലെ മരണക്കുളം അഥവാ 'പൂൾ ഓഫ് ഡെത്ത് (Pool Of Death). ഈ സ്ഥലത്തിന്‍റെ പ്രത്യേകത എന്താണ് എന്ന് പേരിൽ തന്നെ വ്യക്തമാണ്.  ഈ സ്ഥലം അഗ്നിപർവ്വത പാറകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല ഈ ജലാശയത്തിലെ ജലം അങ്ങേയറ്റം പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ ഇതിനുള്ളിൽ അകപ്പെട്ടാൽ പിന്നൊരു മടങ്ങിവരവിന് ചെറിയൊരു സാധ്യത പോലും അവശേഷിക്കുന്നില്ലെ എന്നാണ് പറയാറ്.

ഹവായിയിലെ കവായിലെ പ്രിൻസ്‌വില്ലെ പട്ടണത്തിലാണ് കുളം സ്ഥിതി ചെയ്യുന്നത്, ഇതിനെ 'ക്വീൻസ് ബാത്ത്' (Queen’s Bath) എന്നും വിളിക്കുന്നു.  ഈ സ്ഥലത്തിന്‍റെ ഒരു വീഡിയോ അടുത്തിടെ ട്വിറ്ററില്‍ (X) പങ്കുവയ്ക്കപ്പെട്ടു. രണ്ട്  മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മൂന്ന് യുവാക്കൾ പൂൾ ഓഫ് ഡെത്തിന് അരികിൽ നിൽക്കുന്നതും അതിനുള്ളിലേക്ക് ചാടുന്നതിന്‍റെയും ദൃശ്യങ്ങളാണ് ഉള്ളത്. തീർത്തും പ്രവചനാതീതമാണ് പൂൾ ഓഫ് ഡെത്തിലെ വെള്ളത്തിന്‍റെ അവസ്ഥയെന്ന് വീഡിയോയില്‍ വ്യക്തമാണ്.

Latest Videos

undefined

അതിശക്തമായ മഴ; ദുബൈ വിമാനത്താവളത്തില്‍ വെള്ളം കയറുന്ന വീഡിയോ വൈറല്‍ !

"Pool Of Death" - Queen's Bath Kauai, Hawaii pic.twitter.com/Qpv3TdVjCi

— Crazy Clips (@crazyclipsonly)

ഭാഗ്യം തേടിപോയ ആള്‍ക്ക് നഷ്ടമായത് രണ്ടര കോടി; തട്ടിപ്പുകാരൻ നിർദ്ദേശിച്ചത് വിചിത്രമായ ഭക്ഷണ ആചാരങ്ങൾ

വളരെ വേഗത്തിൽ താഴേക്ക് പോവുകയും തൊട്ടടുത്ത നിമിഷത്തിൽ വിചാരിക്കാത്ത അത്ര ഉയരത്തിലേക്ക് ഈ മരണക്കുളത്തിനുള്ളിലെ വെള്ളം പൊങ്ങി വരികയും ചെയ്യും. വെള്ളത്തിന്‍റെ ചതിക്കുഴിയിൽ പെട്ടുപോയാൽ പിന്നെ രക്ഷപ്പെടുക അത്ര എളുപ്പമല്ല. കാഴ്ചയിൽ തന്നെ ഭയാനകമായ ഈ കുളത്തിൽ ചാടി മൂന്ന് യുവാക്കൾ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇവർ ചാടുന്നതിനിടയിൽ തന്നെ വെള്ളം  അതിവേഗത്തിൽ താഴ്ന്നു പോകുന്നതും വീണ്ടും ഉയരത്തിലേക്ക് പൊങ്ങി വരുന്നതും കാണാം. പക്ഷേ ഇതൊന്നും യുവാക്കളെ തെല്ലും ഭയപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല അവർ മരണക്കുളത്തിനുള്ളിലെ കുളി നന്നായി ആസ്വദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതിനോടകം 9.5 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്. ഈ സ്ഥലത്ത് ഇതിനകം 30 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകള്‍ പറയുന്നു. അതിൽ അഞ്ച് പേർ അപകടത്തിൽ പെടുകയും മരണപ്പെടുകയും ചെയ്തത് കഴിഞ്ഞ 10 വർഷത്തിനിടയിലാണ്.

ദൈവം തങ്ങളുടെ ആഗ്രഹം സാധിച്ചു, പ്രത്യുപകാരമായി ശില്പങ്ങള്‍ക്ക് പെയിന്‍റ് അടിച്ച ഗ്രാമീണര്‍ പെട്ടു !

click me!