എന്നാൽ, അപകടം നടന്നതിന് പിന്നാലെ യുവതികൾ മൂവരും ചിരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മൂവരും ചിരിക്കുന്നുണ്ട് എങ്കിലും യുവതിക്ക് നല്ല വേദന സംഭവിച്ചു എന്നത് വ്യക്തമാണ്.
സെൽഫിയെടുക്കുന്നതിനിടെ അപകടം സംഭവിക്കുക എന്നത് ലോകത്തൊരിടത്തും പുതിയ കാര്യമൊന്നുമല്ല. എന്തിന് ജീവൻ വരെ പോയ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ കണ്ടാലും വീണ്ടും സെൽഫി എടുപ്പും അപകടവും ആവർത്തിച്ചു കൊണ്ടേയിരിക്കും. അതുപോലെ ഒരു വീഡിയോയാണ് കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോയിൽ റെയിൽവേ ട്രാക്കിനടുത്തായി സെൽഫിക്ക് പോസ് ചെയ്യുകയാണ് യുവതികൾ. അതിൽ യുവതികൾ കൈകൾ ഉയർത്തുന്നതും തമ്പ്സ് അപ്പ് കാണിക്കുന്നതും ഒക്കെ കാണാം. അപകടം സംഭവിച്ച യുവതിയും തന്റെ കൈ ഉയർത്തി തമ്പ്സ് അപ്പ് കാണിക്കുകയാണ്. പെട്ടെന്നാണ് അതിലൂടെ വളരെ വേഗത്തിൽ ഒരു ട്രെയിൻ കടന്നു പോയത്. അതിവേഗത്തിൽ കടന്നു പോയ ട്രെയിൻ യുവതിയുടെ കയ്യിൽ ഇടിച്ചാണ് പോകുന്നത്. ഒരു നിമിഷം യുവതി ഷോക്കിലായിപ്പോയി.
എന്നാൽ, അപകടം നടന്നതിന് പിന്നാലെ യുവതികൾ മൂവരും ചിരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. മൂവരും ചിരിക്കുന്നുണ്ട് എങ്കിലും യുവതിക്ക് നല്ല വേദന സംഭവിച്ചു എന്നത് വ്യക്തമാണ്. അവരുടെ മുഖത്ത് ആ വേദന നിഴലിക്കുന്നുമുണ്ട്. ചിലപ്പോൾ ആ സമയത്ത് യുവതിയുടെ വിരലിന് പരിക്കേറ്റ തരിപ്പുണ്ടായിരുന്നിരിക്കാം. എന്താണ് സംഭവിച്ചത് എന്നറിയണമെങ്കിൽ ഇത്തിരിനേരം കഴിഞ്ഞു കാണണം. യുവതിയുടെ വിരൽ അങ്ങനെ തന്നെ അറ്റുപോയില്ല എന്നത് ഭാഗ്യം എന്നേ കരുതാനാവൂ.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപ്പേരാണ് ഇത്തരം കാര്യങ്ങളിലെ അപകടങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അതിന് കമന്റുകൾ നൽകിയിരിക്കുന്നത്. എത്ര കണ്ടാലും എത്ര കേട്ടാലും ആളുകൾ പഠിക്കില്ല എന്നാണ് മിക്കവരും കമന്റുകൾ നൽകിയിരിക്കുന്നത്. ഇവർക്ക് തെല്ലും ബോധമില്ലേ എന്ന് ചോദിച്ചവരും ഉണ്ട്. നിങ്ങൾക്കെന്താണ് തോന്നുന്നത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം