'മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് യാത്രക്കാര്‍ വിട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. റെയില്‍വേ ആക്ട് 152 ഉം 153 പ്രകാരം മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുയോ അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യതാല്‍ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.' റെയില്‍ വേ മുന്നറിയിപ്പ് നല്‍കുന്നു.
'വീണിടം വീഷ്ണു ലോകം' എന്നൊരു പഴഞ്ചൊല്ലുണ്ട്. അത് പോലെയാണ് ഇപ്പോഴത്തെ കാര്യങ്ങളെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും പറയുന്നത്. വൈറലാവാനും പത്ത് പേരറിഞ്ഞ് വീഡിയോയ്ക്ക് ലൈക്ക് കൂട്ടാനും വേണ്ടി എപ്പോള്‍, എവിടെ വച്ച് വേണമെങ്കിലും നൃത്തം ചെയ്ത് കളയുമെന്ന തരത്തിലാണ് പുതിയ തലമുറ. ഇങ്ങനെ റെയില്‍വേ സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും റീല്‍സിന്‍റെയും ഷോര്‍ട്ട്സിന്‍റെയും പേരില്‍ വീഡിയോ ചിത്രീകരണം കൂടിയപ്പോള്‍ യാത്രക്കാര്‍ക്ക് മാത്രമല്ല റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും അത് ശല്യമായി മാറി. റെയില്‍വേ ഇത്തരം റീല്‍സിന്‍റെയും ഷോര്‍ട്ട്സ് ചിത്രീകരണത്തിനെതിരെ നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കി. എന്നാല്‍ പലരും ചിത്രീകരണം തകൃതിയാക്കി.
യാത്രക്കാരെ ശല്യം ചെയ്യുന്ന ഇത്തരം റീല്‍സുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ സീമ കനോജിയ എന്ന സാമൂഹിക മാധ്യമ ഇന്‍ഫ്യൂവന്‍സറെക്കൊണ്ട് ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ ദിവസം മാപ്പ് പറയിച്ചു. seemakanojiya87 എന്ന തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ സീമ തന്നെയാണ് മാപ്പ് പറയുന്ന വീഡിയോ പങ്കുവച്ചത്. വനിത-പുരുഷ പോലീസുകാരുടെ നടുവില്‍ നിന്ന് കൊണ്ടാണ് സീമ തന്‍റെ തെറ്റ് ഏറ്റ് പറയുന്നത്.
വീഡിയോ പങ്കുവച്ച് കൊണ്ട് സീമ ഇങ്ങനെ എഴുതി,'റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകൾക്കുള്ളിലും വീഡിയോയോ റീലുകളോ പകര്‍ത്തരുത്. അത് യാത്രക്കാർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു മാത്രമല്ല, അത് കുറ്റകരവുമാണ്. അന്ധേരിയിലെയും CSMT യിലെയും റെയിൽവേ പ്ലാറ്റ്‌ഫോമിൽ റീലുകൾ ചെയ്തതില്‍ ഞാന്‍ മാപ്പ് പറയുന്നു.' വീഡിയോയില്‍ സീമ ഇങ്ങനെ പറയുന്നു,'ഛത്രപതി ശിവാജി ടെർമിനസിൽ (സിഎസ്ടി) വച്ച് ഞാൻ ചെയ്ത വീഡിയോ 70-80 ലക്ഷം വ്യൂസ് ഓടെ വൈറലായി. പൊതു സ്ഥലങ്ങളില്‍ അത്തരം വീഡിയോകൾ ചെയ്യാൻ ഞാൻ പാടില്ല. അത് അധാർമികവും കുറ്റകരവുമാണ്. എല്ലാ യൂട്യൂബർമാരും ഇൻസ്റ്റാഗ്രാമില്‍ സ്വാധീനമുള്ളവരും ഇത്തരത്തിലുള്ള വീഡിയോകൾ ഒഴിവാക്കണം, യാത്രക്കാർക്ക് അസൗകര്യം സൃഷ്ടിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു, ” സീമ വീഡിയോയില്‍ പറഞ്ഞു.
സിന്ധുനദീതട സംസ്കാരം ഇല്ലാതാക്കിയത് ഉല്‍ക്കാ പതനമോ ?
ഒടുവില്‍, 12 വർഷത്തിന് ശേഷം സൈപ്രസില്‍ നിന്നും അവര്‍ ഇന്ത്യന്‍ മണ്ണിലേക്ക് 'പറന്നു' വന്നു !
'മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് യാത്രക്കാര്‍ വിട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. റെയില്‍വേ ആക്ട് 152 ഉം 153 പ്രകാരം മറ്റ് യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുയോ അവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യതാല്‍ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.' റെയില്‍വേ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. സീമയുടെ വീഡിയോ ഇതിനകം നാല്പതിനായിരത്തോളം പേര്‍ ലൈക്ക് ചെയ്തു.
'അത്ഭുത തടാക'ത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് ഉത്തരം നല്‍കുമോ?