അവർ പരുളിന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. "തൊടരുത്, തൊടരുത്" എന്ന് പരുൾ പ്രതിഷേധിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.
'അയാൾ കഥയെഴുതുകയാണ്' സിനിമയിൽ പുതുതായി ചാർജ്ജെടുക്കാൻ വന്ന തഹസീൽദാറിന് പഴയ തഹസീൽദാർ സ്ഥാനമൊഴിഞ്ഞു കൊടുക്കാൻ തയ്യാറാവാത്ത രംഗം നമ്മളെല്ലാം കണ്ടതാണ്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ബിഷപ്പ് ജോൺസൺ ഗേൾസ് വിംഗ് സ്‌കൂളിലായിരുന്നു സംഭവം നടന്നത്. വീഡിയോയിൽ കാണുന്നത് പ്രിൻസിപ്പലിനെ കസേരയിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും ഓഫീസിൽ നിന്ന് പുറത്താക്കുന്നതുമാണ്. ഇതിന്റെ പലതരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.
undefined
ബിഷപ്പ് മോറിസ് എഡ്ഗർ ഡാനും സംഘവും പ്രിൻസിപ്പൽ പരുൾ ബൽദേവിൻ്റെ പൂട്ടിക്കിടക്കുകയായിരുന്ന ഓഫീസിൽ അതിക്രമിച്ചു കയറുന്നതാണ് 2 മിനിറ്റ് 43 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. പിന്നീട് അവർ പരുളിന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. "തൊടരുത്, തൊടരുത്" എന്ന് പരുൾ പ്രതിഷേധിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ, അവിടെ നിന്നും ഫർണിച്ചറുകളെല്ലാം അവിടെ നിന്നും മാറ്റുന്നതും പിന്നീട് പരുളിനെ തന്നെ അവിടെ നിന്നും മാറ്റുന്നതും വീഡിയോയിൽ കാണാം.
Old Principal giving charge to new Principal at Bishop Johnson Girls School and College, Prayagraj.
On Tuesday a group of people entermeted the school premises and forcefully removed the old principal Parul Baldev Solomon from her post and appointed Shirley Masih as the new… pic.twitter.com/g7Vc8o2021
പിന്നീട്, പുതിയ പ്രിൻസിപ്പലിനെ അവിടെ ഇരുത്തുന്നതും ചില വീഡിയോകളിലെല്ലാം കാണാം. പിന്നീട് പരുൾ ബാൽദേവ് നിരവധിപ്പേർക്കെതിരെ കേസ് കൊടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പരുളിൻ്റെ പിതാവായ ബിഷപ്പ് പീറ്റർ ബൽദേവിൻ്റെ പിൻഗാമിയായിട്ടാണ് മോറിസ് എഡ്ഗർ ഡാൻ എത്തിയത്. നേതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ ഭാഗമായിട്ടാണ് ഈ സംഭവ വികാസങ്ങളും ഉണ്ടായത് എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.