പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കുന്ന കള്ളന്‍റെ ഭയം ജനിപ്പിക്കുന്ന വീഡിയോ !

By Web Team  |  First Published Aug 25, 2023, 2:25 PM IST

ആദ്യത്തെ രണ്ട് മൂന്ന് തവണ ഒറ്റക്കൈ കൊണ്ട് മാല പൊട്ടിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് അയാള്‍ കൂടുതല്‍ ശക്തി ഉപയോഗിച്ച് വലിക്കുന്നു. കുട്ടിക്ക് വേദനിക്കുന്നുണ്ടെന്നത് വീഡിയോയില്‍ വ്യക്തം. 



ഭരണങ്ങള്‍, പ്രത്യേകിച്ചും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കമ്മലുകളോ മാലകളോ ധരിക്കുന്നത് ആളുകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യന്‍ പിന്തുടരുന്ന ഇത്തരം സൗന്ദര്യ സങ്കല്പങ്ങള്‍ ഇന്നും തുടരുന്നുവെന്ന് മാത്രമല്ല, അത് പുതുതലമുറയ്ക്ക് കൂടി കൈമാറുന്നു. കുട്ടികള്‍ വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് സൗന്ദര്യത്തിനും അപ്പുറത്ത് ഇന്നൊരു സ്റ്റാറ്റസ് സിംബല്‍ കൂടിയാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ച് കൂടുതല്‍ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ ഇത്തരം ആഭരണങ്ങള്‍ കവരാനായി കള്ളന്മാരും രംഗത്തെത്തി. കേരളത്തിലടക്കം ഇത്തരത്തില്‍ റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ മാല പൊട്ടിക്കല്‍ പതിവായി വാര്‍ത്തയാകുന്നു. ഇതിനിടെയാണ് ഒരു കൊച്ചു പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കുന്ന ഒരു കള്ളന്‍റെ വീഡിയോ വൈറലായത്. 

സിസിടിവി ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്. റോഡരികില്‍ കൂടി പോവുകയായിരുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ അടുത്ത് നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടിയില്‍ ഹെല്‍മറ്റ് ധരിച്ച് ഇരിക്കുന്നയാള്‍ കുട്ടിയുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ആദ്യത്തെ രണ്ട് മൂന്ന് തവണ ഒറ്റക്കൈ കൊണ്ട് മാല പൊട്ടിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ പരാജയപ്പെടുന്നു. തുടര്‍ന്ന് അയാള്‍ കൂടുതല്‍ ശക്തി ഉപയോഗിച്ച് വലിക്കുന്നു. കുട്ടിക്ക് വേദനിക്കുന്നുണ്ടെന്നത് വീഡിയോയില്‍ വ്യക്തം. തുടര്‍ന്ന് ചുറ്റം നോക്കി, തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷം കള്ളന്‍ തന്‍റെ രണ്ട് കൈകളും ഉപയോഗിച്ച് കുട്ടിയുടെ കഴുത്തില്‍ നിന്നും മാല ഊരിമാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഈ ശ്രമത്തില്‍ അയാള്‍ വിജയിക്കുകയും മാലയുമായി കടന്ന് കളയുന്നു. 

Latest Videos

അച്ഛനാണച്ഛാ അച്ഛന്‍; ജോലിക്ക് പോകാന്‍ ഒരുങ്ങുന്ന മകള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന അച്ഛന്‍റെ വീഡിയോ വൈറല്‍!

മരണത്തെ മുന്നില്‍ കണ്ട് കിടന്ന കുരുവിക്ക് ജീവജലം നല്‍കുന്ന വീഡിയോ വൈറല്‍ !

സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വ്യപകമായതോടെ പോലീസ് കേസെടുത്തു. വിഡിയോയില്‍ നിന്നും വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞെന്നും കള്ളനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് പറയുന്നു. പതിനെട്ട് ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റ് ചെയ്യാനെത്തിയത്. കുട്ടിയുടെ കഴുത്തില്‍ നിന്നും ഒരു ദയയുമില്ലാതെ മാല പോട്ടിക്കാനുള്ള കള്ളന്‍റെ ശ്രമത്തിനെതിരെയായിരുന്നു മിക്കവരും കമന്‍റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!