അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞിനോടൊപ്പമുള്ള നിമിഷങ്ങളുടെ ഒരു വ്യത്യസ്ത ചിത്രം പകര്‍ത്തുന്ന വീഡിയോയാണ് വൈറലായത്. നിരവധി പേര്‍ ഇതിലും ലളിതമായി ഇതെങ്ങനെ ആവിഷ്ക്കരിക്കുമെന്ന് അതിശയിച്ചു.
കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങളെടുത്ത് സൂക്ഷിച്ച് വയ്ക്കുന്നത് നമ്മുടെ എല്ലാവരുടെയും ശീലമാണ്. പ്രത്യേകിച്ചും കുടുംബത്തിലേക്ക് പുതിയൊരു അതിഥി വന്നത്തുമ്പോള്‍ ആ സന്തോഷ നിമിഷങ്ങള്‍ പകര്‍ത്താന്‍ എല്ലാവര്‍ പ്രത്യേക ഉത്സാഹമുണ്ടാകും. ഇത്തരത്തില്‍ ഒരു അച്ഛനും അമ്മയും തങ്ങളുടെ കുഞ്ഞിന്‍റെ കൂടെ ഒരു 'സെല്‍ഫി', ഒന്നുകൂടി വ്യക്തമാക്കിയാല്‍ ഒരു 'സ്കാനര്‍ സെല്‍ഫി' എടുക്കുന്ന കുഞ്ഞുവീഡിയോ ട്വറ്ററില്‍ വൈറലായി. Figen എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും 'വളരെ മനോഹരം' എന്ന് കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം മുപ്പത്തിയഞ്ച് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നിരവധി പേര്‍ തങ്ങളുടെ സന്തോഷം പങ്കുവയ്ക്കാനെത്തി.
വീഡിയോയില്‍ ഒരു അമ്മയും അച്ഛനും തങ്ങളുടെ കുഞ്ഞിനെയും എടുത്ത് സെറോക്സ് മെഷീന് മുന്നില്‍ നില്‍ക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തീരെ ചെറിയ കുട്ടി, പക്ഷേ അച്ഛനമ്മമാരുടെ പ്രവര്‍ത്തിയില്‍ അത്ര തത്പരനല്ല. അവന്‍റെ കാഴ്ചകള്‍ പലവഴിക്കാണ്. എന്നാല്‍ അച്ഛനും അമ്മയ്ക്കും ചെറിയൊരു ആവേശത്തിലാണ്. അമ്മ, കുഞ്ഞിന്‍റെ കൈയെടുത്ത് സെറോക്സ് മെഷീനില്‍ വയ്ക്കുന്നു. കുഞ്ഞിന്‍റെ കൈയുടെ മുകളില്‍ അമ്മ സ്വന്തം കൈ വയ്ക്കുമ്പോള്‍ അതിന് മുകളില്‍ അച്ഛനും തന്‍റെ കൈപ്പത്തി വയ്ക്കുന്നു. പിന്നീട് മെഷീന്‍ സ്കാന്‍ ചെയ്യാന്‍ തുടങ്ങുന്നു അല്പ സമയത്തിനകം മെഷീനില്‍ നിന്നും സ്കാന്‍ ചെയ്തതിന്‍റെ പ്രിന്‍റ് വരുന്നു.
This is so beautiful 💕pic.twitter.com/LPC6tLXt3T
— Figen (@TheFigen_)മുതലയും കുതിരയും ഏറ്റുമുട്ടിയാല്‍ ആരാകും വിജയി ? കാണാം ആ അങ്കക്കാഴ്ച
ഇങ്ങനെ മൂന്ന് കൈപ്പത്തികളും ചെര്‍ത്ത് വച്ച് ലഭിച്ച ആ ചിത്രം ഫ്രെയിം ചെയ്ത് ഒരു മേശപ്പുറത്ത് വച്ചിരിക്കുന്നത് കാണിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഈ കൊച്ചു കുടുംബത്തിന്‍റെ ഏറ്റവും ആര്‍ദ്രവും സ്നേഹസമ്മിശ്രവുമായ ആ നിമിഷങ്ങള്‍ക്ക് കണ്ട കാഴ്ചക്കാര്‍ തങ്ങളുടെ സന്തോഷം മറച്ച് വയ്ക്കാതെ പങ്കുവച്ചു. നിരവധി പേര്‍ ഇതിലും ലളിതമായി ഇതെങ്ങനെ ആവിഷ്ക്കരിക്കുമെന്ന് അതിശയിച്ചു. "ലളിതവും മനോഹരവും" എന്നായിരുന്നു ഒരാളെഴുതിയ കുറിപ്പ്. "ദൈവമേ, എനിക്കിത് ഇഷ്ടമാണ്.' മറ്റൊരാള്‍ കുറിച്ചു. 'ഞാൻ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഫാമിലി വീഡിയോ ഇതാണ്!," മൂന്നാമത്തെയാള്‍ തന്‍റെ അഭിപ്രായം എഴുതി. വീഡിയോ നിരവധി പേരെ ഏറെ ആകര്‍ഷിച്ചു.
യാത്രക്കാർക്ക് ലഘു ഭക്ഷണവും വൈഫൈയും സൗജന്യം; ഈ ഊബർ ഡ്രൈവർ വേറെ ലവലാണ് !