റെയിൽവേ പാളത്തിൽ മൊബൈലുമായി യുവാവ്, ട്രെയിൻ വരുന്നത് കണ്ടിട്ടും ട്രാക്കിൽ തന്നെ കിടന്നു, അറസ്റ്റിൽ 

വീഡിയോയിൽ രഞ്ജിത് ഒരു റെയിൽവേ ട്രാക്കിൽ തന്റെ മൊബൈലുമായി കിടക്കുന്നതാണ് കാണുന്നത്. പിന്നെ കാണുന്നത് ദൂരെ നിന്നും ഒരു തീവണ്ടി വരുന്നതാണ്.

Ranjit Chaurasia man lies on railway track lets train pass over him for reel in Unnao arrested later

റീൽ ചീത്രീകരിക്കാൻ വേണ്ടി എന്ത് അപകടവും വരുത്തി വയ്ക്കാൻ തയ്യാറാകുന്ന അനേകം പേരെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം. വരുംവരായ്കകളെ കുറിച്ചോ തങ്ങളുടെയോ സഹജീവികളുടെയോ ജീവനെ കുറിച്ചോ യാതൊരു ചിന്തയും ഇല്ലാത്ത രീതിയിൽ പെരുമാറുന്നവർ. അതുപോലെ കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ഉന്നാവോയിൽ‌ ഒരു യുവാവ് അറസ്റ്റിലായി. 

രഞ്ജിത് ചൗരസ്യ എന്നയാളാണ് വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റിലായത്. സോഷ്യൽ മീഡിയ ഇപ്പോൾ ഇയാളെ പരിഹസിച്ചുകൊണ്ട് 'റീൽപുത്ര' എന്നാണ് വിളിക്കുന്നത്. ഇയാൾ ചെയ്തത് തികച്ചും അപകടകരമായ പ്രവൃത്തിയാണ്. റെയിൽവേ ട്രാക്കിൽ കിടക്കുകയാണ് ഇയാൾ ചെയ്തത്. ഒരു ട്രെയിൻ കടന്നു പോകുന്നത് വരെയും ഇയാൾ റെയിൽവേ ട്രാക്കിൽ തന്നെ കിടക്കുകയായിരുന്നു. 

Latest Videos

എന്നാൽ, റീൽ വൈറലാവുക മാത്രമല്ല ചെയ്തത്. ഇയാൾ അധികം വൈകാതെ അറസ്റ്റിലാവുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ അത് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. പിന്നാലെ ഇതിനെതിരെ വലിയ വിമർശനം തന്നെ ഉയർന്നു. ഇത് അധികൃതരുടേയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ, യുവാവ് അറസ്റ്റിലാവുകയായിരുന്നു. 

The name of this reelputra is Ranjit Chaurasia. He lay down on the track and let the whole train pass over him and Recorded a Reel of it, Now the reelputra has been arrested and is going to jail, Unnao UP
pic.twitter.com/NRO7VLAEtj

— Ghar Ke Kalesh (@gharkekalesh)

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ രഞ്ജിത് ഒരു റെയിൽവേ ട്രാക്കിൽ തന്റെ മൊബൈലുമായി കിടക്കുന്നതാണ് കാണുന്നത്. പിന്നെ കാണുന്നത് ദൂരെ നിന്നും ഒരു തീവണ്ടി വരുന്നതാണ്. തീവണ്ടി വരുമ്പോൾ ഇയാൾ റെയിൽവേ ട്രാക്കിൽ കിടക്കുന്നത് കാണാം. തീവണ്ടി മുഴുവനായും കടന്നു പോകുന്നത് വരെ ഇയാൾ ട്രാക്കിൽ തന്നെ കിടക്കുകയാണ്. ഒടുവിൽ തീവണ്ടി പോയിക്കഴിഞ്ഞ് ഇയാൾ എഴുന്നേൽക്കുന്നതും വീഡിയോയിൽ കാണാം. 

സ്വന്തം ജീവന് യാതൊരു വിലയും കല്പിക്കാത്ത ആളുകൾ, ലൈക്കിനും റീച്ചിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾ തുടങ്ങി അനേകം കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നത്. 

ഞെട്ടിക്കുന്ന സിസിടിവിദൃശ്യങ്ങൾ, നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി, എന്നിട്ടും കുഞ്ഞുങ്ങളെയൂട്ടാൻ തിരികെ വന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!