ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇത്തരം പോസ്റ്റുകളോട് പ്രതികരിക്കില്ലെന്നും അവര്‍ ധിക്കാരപരവും അശ്രദ്ധവുമായ സര്‍വ്വീസാണ് ചെയ്യുന്നതെന്നും ഒരു കാഴ്ചക്കാരന്‍ കുറിച്ചു
അടുത്തകാലത്തായി ഇന്ത്യന്‍ റെയില്‍വെയിലെ വൃത്തിഹീനമായ സാഹചര്യങ്ങളെ കുറിച്ച് നിരവധി പരാതികളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. ഭക്ഷണത്തില്‍ ജീവനുള്ളതും ജീവനില്ലാത്തതുമായ പാറ്റ, ഒച്ച് തുടങ്ങിയ ജീവികളെ ലഭിച്ചത് മുതല്‍ പഴകി പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചത് വരെയുള്ള പരാതികള്‍ ഇതിനകം ഉയര്‍ന്നിരുന്നു. ഒപ്പം ടിക്കറ്റില്ലാത്ത യാത്രക്കാര്‍ എസി കോച്ചുകളില്‍ മറ്റ് യാത്രക്കാരെ ബുദ്ധിമുട്ടിച്ച് യാത്ര ചെയ്യുന്നതുമായ പരാതികളും ഉയര്‍ന്നിരുന്നു. ഏറ്റവും ഒടുവിലായി ഭുവനേശ്വർ - ജുനഗർ എക്‌സ്പ്രസ്സിലെ എസി കോച്ചില്‍ സഹയാത്രികനായി എലിയുണ്ടെന്ന യുവതിയുടെ പരാതി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ 'ഇപ്പോ ശരിയാക്കിത്തരാ'മെന്ന മറുപടിയുമായി റെയില്‍വെ സേവയും ട്വിറ്ററില്‍ സജീവമായി. എന്നാല്‍, ഒരു ടിക്കറ്റില്‍ രണ്ട് പേര്‍ക്ക് യാത്ര അനുവദിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് മാത്രമേ കഴിയുമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പരിഹസിച്ചു.
ട്രെയിനിലൂടെ എലി വളരെ സമാധാനത്തോടെ ഇര തേടി നടക്കുന്ന രണ്ട് വീഡിയോകള്‍ പങ്കുവച്ച് കൊണ്ടാണ് യുവതി എക്സ് സാമൂഹിക മാധ്യമത്തില്‍ പരാതി ഉയര്‍ത്തിയത്. 'എലികൾ ചുറ്റിനടക്കുന്ന കാഴ്ചയും ഈ ട്രെയിൻ യാത്രയിലെ ഭയാനകമായ വൃത്തിയും കണ്ട് ഞെട്ടി. ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.' വീഡിയോ പങ്കുവച്ച് കൊണ്ട് ജസ്മിതാ പതി എഴുതി. വളരെ പെട്ടെന്ന് തന്നെ ജസ്മിതയുടെ കുറിപ്പ് വൈറലായി . പിന്നാലെ റെയില്‍വേ സേനയുടെ രംഗത്തെത്തി. പിന്നാലെ പിഎന്‍ആര്‍ നമ്പറും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടു. ഒപ്പം ജസ്മിതയുടെ പരാതിയുമായി ബന്ധപ്പെട്ടാന്‍ റെയില്‍വേ സേന സംഭവത്തില്‍ ചില റെയില്‍വേ ഉദ്യോഗസ്ഥരെ കൂടി ടാഗ് ചെയ്തു. പിന്നാലെ, യുവതിക്ക് നേരിടേണ്ടിവന്ന അസൌകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചും സംഭവത്തില്‍ ഹൗസ് കീപ്പിംഗ് സ്റ്റാഫിനോട് ഇടപെടാന്‍ നിര്‍ദ്ദേശിച്ചെന്നും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയതില്‍ നന്ദിയും പ്രകടിപ്പിച്ച് കൊണ്ടുള്ള കുറിപ്പുകളെത്തി.
undefined
'അയ്യോ... പ്രേതം'; ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മറ്റ് ക്യാമറയില്‍ കുടുങ്ങിയ 'പ്രേത വീഡിയോ' വൈറല്‍
Shocked by the sight of rats scurrying around and the appalling cleanliness conditions on this train ride. Something urgently needs to be done to address this issue. pic.twitter.com/czRqpMGYUW
— Jasmita Pati (@JasmitaPati)ഏറ്റവും ഒടുവിലായി റെയില്‍വേ സേന പരാതിയിന്മേല്‍ ഡിഎം നടപടി സ്വീകരിക്കുമെന്നും പ്രശ്നം നേരിട്ട് ഉന്നയിക്കാന്‍ 139 ലേക്ക് വിളിക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ 139 ലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും അറ്റന്‍ഡറോടോ, ടിടിആറിനോടെ പറഞ്ഞാല്‍ അവര്‍ അതിനെ കാര്‍പെറ്റിനടിയിലേക്ക് തള്ളിവിടുന്നെന്നും യുവതി എഴുതി. ഇതോടെയാണ് ഇന്ത്യന്‍ റെയില്‍വേയുടെ പരാതി പരിഹാര ശ്രമങ്ങളെ പരിഹസിച്ച് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇത്തരം പോസ്റ്റുകളോട് പ്രതികരിക്കില്ലെന്നും അവര്‍ ധിക്കാരപരവും അശ്രദ്ധവുമായ സര്‍വ്വീസാണ് ചെയ്യുന്നതെന്നും ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'എലിയോട് നിങ്ങള്‍ ടിക്കറ്റ് ആവശ്യപ്പെട്ടൂ. ഒരു പിഎൻആറില്‍ റെയിൽവേ എങ്ങനെ രണ്ട് ടിക്കറ്റുകൾ നൽകും? അതാണ് ഏറ്റവും വലിയ തെറ്റ്.' മറ്റൊരു കാഴ്ചക്കാരന്‍ കളിയാക്കിക്കൊണ്ട് കുറിച്ചു.
വെയിലത്ത് ഇരുന്ന് ഭക്ഷണം കഴിക്കാം; പക്ഷേ, സൂര്യപ്രകാശത്തിന് 'പ്രത്യേകം ഫീസ്' ഈടാക്കുമെന്ന് മാത്രം