ഒരു യുവതി പൂരി ഉണ്ടാക്കുന്ന ഒരു സാധാരണ വീഡിയോയായിരുന്നു അത്. പക്ഷേ, നിന്ന നില്‍പ്പില്‍ വീഡിയോ വൈറലായി. കാരണം പാശ്ചാത്തല സംഗീതമെന്ന് സോഷ്യല്‍ മീഡിയ.
സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വിഷയത്തിന് വേണ്ടിയുള്ള പരക്കം പാച്ചലിലാണ്. അങ്ങനെ വിഷയത്തിന് വേണ്ടി ഓടാന്‍ വയ്യാത്തവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ളത് തന്നെ വിഷയമാക്കുന്നു. വീടും ചുറ്റുവട്ടവും അങ്ങനെ സാമൂഹിക മാധ്യമങ്ങളിലേക്ക് റീലുകളായും ഷോട്ടുകളായും കയറിക്കൂടുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് വീഡിയോകളാണ് ഓരോ നിമിഷവും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. ഇതില്‍ ചില വീഡിയോകള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. നിന്ന നില്‍പ്പില്‍ വൈറലാകുന്നു. അത്തരമൊരു വീഡിയോയെ കുറിച്ചാണ്.
സംഗതി വളരെ സിംപിളാണ്. ഒരു യുവതി അടുക്കളയില്‍ പൂരി ഉണ്ടാക്കുന്നതാണ് വീഡിയോ. പൂരിയെ കുറിച്ച് മലയാളിക്ക് അറിയാം. അത് പരത്തിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം വീട്ടുകളില്‍ സാധാരണയായി പൂരി ഉണ്ടാക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ itz__ruchi____123 എന്ന വീഡിയോയില്‍ യുവതി വളരെ സിംപിളായി പൂരി ഉണ്ടാക്കുന്നു. കുഴച്ച് വച്ച മാവ് നാലഞ്ച് ഉരുളകളാക്കി ഒരു പ്ലാസ്റ്റിക് പേപ്പറില്‍ വയ്ക്കുന്നു. പിന്നാലെ അതിന്‍റെ മേലെ പ്ലാസ്റ്റ് ഷീറ്റ് ഇടുന്നു. പിന്നാലെ ചപ്പാത്തി പലക ഈ ഉരുളകളുടെ മുകളില്‍ വച്ച് അമര്‍ത്തുന്നു. ചപ്പാത്തി പലക മാറ്റുമ്പോള്‍ അഞ്ച് പൂരി പരത്തിവച്ച നിലയില്‍. പിന്നാലെ യുവതി ഓരോന്നോരോനെടുത്ത് തിളച്ച എണ്ണയിലേക്ക്. വീഡിയോ നിന്ന നില്പില്‍ വൈറലായി. കണ്ടത് ഒന്നും രണ്ടുമല്ല അമ്പത് ലക്ഷം പേരാണ്.
തീക്കനലിലേക്ക് ആൺകുട്ടിയെ വലിച്ചെറിഞ്ഞ സംഭവത്തിന്‍റെ വീഡിയോ വൈറല്‍; വിശദീകരണവുമായി പൊലീസ്
ഒരു കാഴ്ചക്കാരനെഴുതിയത്, പശ്ചാത്തലത്തിലെ ചിരിയെ കുറിച്ചായിരുന്നു. ഇത്തരം ആര്‍ത്ത് ചിരിക്കുന്ന പാശ്ചാത്തലം ശബ്ദങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാനും വീഡിയോ വൈറലാക്കുന്നതിനും സഹായിക്കുന്നുവെന്ന് ഒരാള്‍ കുറിച്ചു. പലരും പശ്ചാത്തല സംഗീതത്തെ കുറിച്ചായിരുന്നു സംസാരിച്ചത്. അത് ശരിയായിയിരുന്നു. ഒരൊന്നൊന്നര ചിരി. വീഡിയോയുടെ തുടക്കം മുതലുള്ള ചിരി കേള്‍ക്കുമ്പോള്‍ യുവതിക്ക് എന്തോ അമളി പറ്റാനിരിക്കുന്നുവെന്ന ഫീലില്‍ അത് കാണാനായി ആളുകള്‍ വീഡിയോയിലേക്ക് നോക്കി ഇരുന്നു. പക്ഷേ ചിരി അവസാനിച്ചപ്പോള്‍ സാധാരണ പോലെ ഒരു വീഡിയോ കൂടി അവസാനിച്ചു. പശ്ചാത്തലത്തില്‍ ചിരി ചേര്‍ക്കാന്‍ മനസുകാണിച്ച എഡിറ്റിംഗ് ചേട്ടനായിരുന്നു മിക്കവരുടെയും പ്രശംസയും.
'മണവാളന്മാര്‍ ഒരേ പൊളി....'; വൈറല്‍ ലുങ്കി ഡാന്‍സ് വിത്ത് മൈക്കിള്‍ ജാക്സണ്‍ കാണാം