എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അധ്യാപകന്‍ 'വാട്ട് ഈസ് ദിസ്' എന്ന ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം. അദ്ദേഹം നിങ്ങള്‍ സോഷ്യല്‍ എക്സ്പിരിമെന്‍റ് നടത്തുകയാണോയെന്ന് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ചിരിച്ച് കൊണ്ട് എഴുന്നേൽക്കുന്നു.
ആരോഗ്യകരമായി അവതരിപ്പിക്കപ്പെട്ട ഒരു ക്ലാസ് റൂം റീൽസ് സോഷ്യൽ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയോട് 'നിങ്ങള്‍ എന്നെ വിവാഹം കഴിക്കാമോ?' എന്ന് ചോദിച്ച് വിദ്യാർത്ഥിയുടെ റീൽസ് വലിയ തോതിലുള്ള വിമർശനമാണ് ഏറ്റുവാങ്ങിയത്. അതിന് പിന്നാലെ മറ്റൊരു ക്ലാസ് റൂം വീഡിയോ കൂടി സമൂഹ മാധ്യമ ശ്രദ്ധനേടി. എന്നാല്‍ ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും ഒരു പോലെ സമൂഹ മാധ്യമങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങി. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ക്ലാസ് റൂമില്‍ വച്ച് അധ്യാപകനെ ഉള്‍പ്പെടുത്തി അദ്ദേഹം അറിയാതെ ഒരു റീൽസ് ചെയ്തത്.
ക്ലാസ് ടീച്ചർക്കെതിരെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രാങ്ക്. എന്നാല്‍ ക്ലാസ് റൂമില്‍ വച്ച് കുട്ടികളുടെ ഒരു കുസൃതിയായി മാത്രമാണ് അദ്ദേഹം അതിനെ കണ്ടത്. അധ്യാപകന്‍റെ ഇടപെടല്‍ സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി. നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ പങ്കുവച്ചു. ക്ലാസ് റൂമില്‍ വച്ച് രണ്ട് വിദ്യാര്‍ത്ഥിനികൾ തമ്മില്‍ വഴക്ക് കൂടുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ പ്രശ്നം എന്താണെന്ന് ചോദിച്ച് ഇതിനിടെ അധ്യാപകനെത്തുന്നു. 'യു ഈസ് സീപ്' (You is sleep) അല്ലെങ്കിൽ 'യു കാന്‍ സ്ലീപ്.' (you can sleep) ഇതില്‍ ഏത് വാചകമാണ് ശരിയെന്ന് വിദ്യാര്‍ത്ഥിനികള്‍ ചോദിക്കുന്നു. ചോദ്യത്തിന്‍റെ പിന്നിലെന്തോ പ്രശ്നമുണ്ടെന്ന് അദ്ദേഹത്തിന് സംശയം തോന്നുന്നു. അദ്ദേഹം ഒരു നിമിഷം ശങ്കിച്ച് നിന്നശേഷം 'യു കാന്‍ സ്ലീപ്' എന്ന് ഉത്തരം പറയുന്നു. ഇതിന് പിന്നാലെ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ഡസ്കില്‍ തലവച്ച് ഉറങ്ങുന്നത് പോലെ ഇരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ അധ്യാപകന്‍ 'വാട്ട് ഈസ് ദിസ്' എന്ന ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം. അദ്ദേഹം നിങ്ങള്‍ സോഷ്യല്‍ എക്സ്പിരിമെന്‍റ് നടത്തുകയാണോയെന്ന് ചോദിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ചിരിച്ച് കൊണ്ട് എഴുന്നേൽക്കുന്നു. പിന്നാലെ മൊബൈലില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നുണ്ടെന്ന് കണ്ട അദ്ദേഹം 'ഞാനും നിങ്ങളുടെ റീലില്‍ ഉണ്ടോയെന്ന്' ചോദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ 'എസ് സാര്‍' എന്ന് പറയുമ്പോള്‍ അദ്ദേഹം കൈ വീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
undefined
'പൂക്കി പ്രൊഫസർ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും അധ്യാപകന്‍ തന്‍റെ വിദ്യാര്‍ത്ഥികളുടെ തമാശ ആസ്വദിച്ച രീതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ചിലര്‍ തങ്ങളുടെ പ്രൊഫസര്‍മാരുമായി അദ്ദേഹത്തെ താരതമ്യം ചെയ്തു. തങ്ങളുടെ അധ്യാപകരായിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികളുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങിച്ച് അവരെ ശിക്ഷിക്കുമായിരുന്നെന്ന് ചിലര്‍ തമാശയായി പറഞ്ഞു. "സർ, എക്കാലത്തെയും മികച്ച പ്രൊഫസർ!". ഒരു കാഴ്ചക്കാരന്‍ എഴുതി. "ഇത് ഞാൻ കണ്ട ഏറ്റവും ആരോഗ്യകരമായ തമാശയാണ്. എന്തൊരു കായികവിനോദമാണ് പ്രൊഫസർ!" എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'എന്ത് മാന്യമായിട്ടാണ് അദ്ദേഹം സംസാരിക്കുന്നത്.'