ഒലിച്ചെത്തിയ കലക്കവെള്ളത്തില്‍ റെയില്‍വേ ട്രാക്കില്‍ എന്തെങ്കിലും കിടന്നിരുന്നാല്‍ അറിയില്ല. അത് ഒരു പക്ഷേ വലിയ അപകടത്തിന് വഴി തെളിച്ചേക്കാം. ഇങ്ങനെ റെയില്‍വേ ട്രാക്കില്‍ എന്തെങ്കിലും കിടന്ന് മാര്‍ഗ തടസം സൃഷ്ടിക്കുന്നുണ്ടോയെന്ന് അറിയാനാണ് പോയന്‍റ്സ്മാന്മാരുടെ ശ്രമം.
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ നാശനഷ്ടങ്ങള്‍ വിതച്ചാണ് ഇത്തവണത്തെ മണ്‍സൂണ്‍ കടന്ന് പോകുന്നത്. ഇന്നലത്തെ അതിശക്തമായ മഴയില്‍ തന്നെ വൈകീട്ടോടെ മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ പല നഗരങ്ങളും ശക്തമായ വെള്ളക്കെട്ടിന്‍റെ പിടിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന നദികളില്‍ നിന്നുള്ള പ്രളയജലം പാലങ്ങള്‍ക്ക് മുകളിലൂടെ ഒഴുകുന്നത് കാണിച്ചു. താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ്, റെയില്‍, വ്യോമഗതാഗതനം ഏതാണ്ട് പൂര്‍ണ്ണമായും സ്തംഭിച്ചു. ഇതിനിടെ മധ്യപ്രദേശില്‍ ഒരു ട്രെയിനിന് കടന്ന് പോകാന്‍ റെയില്‍വേ ലൈന്‍ ക്ലയിർ ചെയ്ത് മുന്നില്‍ നടക്കുന്ന റെയിൽവേ പോയിന്‍റ്സ്മാന്മാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് 'മധ്യപ്രദേശിലെ സ്ലീമാനാബാദിനും ദുണ്ടി സ്റ്റേഷനുകൾക്കുമിടയിൽ വെള്ളം കയറി ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ട്രെയിനിന് വഴികാണിക്കാൻ പോയിന്‍റസ്മാൻ ട്രാക്കുകൾക്കിടയിൽ നടക്കുന്നു.' എന്ന് കുറിച്ചിരുന്നു. വീഡിയോയില്‍ ഓറഞ്ചും കറുപ്പും ചാരനിറത്തിലുമുള്ള മഴക്കോട്ടുകള്‍ ധരിച്ച മൂന്ന് പോയിന്‍റ്സ്മാന്മാര്‍ ഒരു ട്രയിനിന് മുന്നിലൂടെ നടന്ന് ട്രാക്കില്‍ മറ്റ് അപകടങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നു. ഇവിടെയുള്ള രണ്ട് റെയില്‍വെ ലൈനുകളില്‍ ഒന്ന് പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. പോയിന്‍റ്സ്മാന്മാരുടെ ഏതാണ്ട് മുട്ടിന് താഴയോളം ട്രാക്കില്‍ വെള്ളം കയറിക്കിടക്കുന്നതും വീഡിയോയില്‍ കാണാം. ഇവരുടെ പുറകെ വളരെ വേഗത കുറച്ച് ഒരു ട്രെയിന്‍ കടന്ന് വരുന്നതും കാണാം. മഴയെയും വെള്ളക്കെട്ടിനെയും അതിജീവിച്ച് പോയന്‍റ്സ്മാന്മാർ ട്രാക്കില്‍ മറ്റ് അപകടങ്ങളില്ലെന്ന് ലോകോപൈലറ്റുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇതുവഴി ട്രെയിൻ പാളം തെറ്റാനുള്ള സാധ്യത ഇല്ലാതാക്കാനുമാണ് ട്രാക്ക്സ്മാൻമാർ ട്രെയിൻ ട്രാക്കുകൾ മാപ്പ് ചെയ്യുന്നത്.
undefined
ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ വ്യത്യസ്ത 'ബ്രീഡാ'ണെന്ന് സിഇഒ; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ഒലിച്ചെത്തിയ കലക്കവെള്ളത്തില്‍ റെയില്‍വേ ട്രാക്കില്‍ എന്തെങ്കിലും കിടന്നിരുന്നാല്‍ അറിയില്ല. അത് ഒരു പക്ഷേ വലിയ അപകടത്തിന് വഴി തെളിച്ചേക്കാം. ഇങ്ങനെ റെയില്‍വേ ട്രാക്കില്‍ എന്തെങ്കിലും കിടന്ന് മാര്‍ഗ തടസം സൃഷ്ടിക്കുന്നുണ്ടോയെന്ന് അറിയാനാണ് പോയന്‍റ്സ്മാന്മാരുടെ ശ്രമം. സ്ലീമാനാബാദ്, ദുണ്ടി സ്റ്റേഷനുകള്‍ക്കിടയില്‍ ഏതാണ്ട് 10 കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ ദൂരമത്രയും വെള്ളക്കെട്ടിലാണ്. 'ഈ നായകന്മാരുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നു' എന്നാണ് ഒരു കാഴ്ചക്കാരനെഴുതിയത്. 'പാളത്തിനിടെയില്‍ ആഴത്തിലുള്ള ദ്വാരം ഉണ്ടാകുമ്പോൾ, ഒരു മനുഷ്യൻ ആദ്യം മരിക്കുകയും ട്രെയിൻ നിർത്തുകയും വേണം? ഈ വിഷയത്തില്‍ നമുക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാന് കഴിയില്ലേ? ' മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി കുറിച്ചു.
ഇതാര് ടാര്‍സന്‍റെ കൊച്ച് മകനോ? മരത്തില്‍ നിന്നും മരത്തിലേക്ക് ചാടുന്ന യുവാവിന്‍റെ വീഡിയോ വൈറല്‍