ദേശീയപാതയിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അഗ്നിഗോളമായി വിമാനം, പൈലറ്റിന് ദാരുണാന്ത്യം

By Web Team  |  First Published Aug 3, 2024, 2:51 PM IST

ബ്രഡ വിമാനത്താവളത്തിന് സമീപത്തെ തിരക്കേറിയ ദേശീയ പാതയിലാണ് വിമാനം കൂപ്പുകുത്തിയത്. വലിയ രീതിയിൽ പുകയും തീയും ഉയരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്


ആംസ്റ്റർഡാം: തിരക്കേറിയ റോഡിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ് വിമാനം. പൈലറ്റിന് ദാരുണാന്ത്യം. ഏവിയേഷൻ അക്കാദമിയുടെ വിമാനമാണ് നടുറോഡിൽ അഗ്നിഗോളമായത്. ചെറു വിമാനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.  ചൊവ്വാഴ്ച ഉച്ചയോടെയാണ് നെതർലാൻഡിലെ ബ്രഡയ്ക്ക് സമീപം അപകടമുണ്ടാവുന്നത്. റോട്ടർഡാമിൽ നിന്ന് 37 മൈൽ അകലെയാണ് അപകടമുണ്ടായ ഇടം. 

റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവർ എടുത്ത അപകട ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ബ്രഡ വിമാനത്താവളത്തിന് സമീപത്തെ തിരക്കേറിയ ദേശീയ പാതയിലാണ് വിമാനം കൂപ്പുകുത്തിയത്. വലിയ രീതിയിൽ പുകയും തീയും ഉയരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പരിശീലന പറക്കലിന് ഇടയിലാണ് അപകടമുണ്ടായിട്ടുള്ളത്. നോർത്ത് ബ്രബാൻറ്, സീലാൻഡ് എന്നീ ഡച്ച് പ്രവിശ്യകളിലൂടെ കടന്നുപോവുന്ന 145 കിലോമീറ്റർ നീളമുള്ള ദേശീയ പാതകളിലൊന്നിലാണ് അപകടമുണ്ടായിട്ടുള്ളത്

Latest Videos

undefined

 

Vliegtuigje neergestort op A58 vlakbij Breda International Airport. pic.twitter.com/0iVCMVsQCL

— Floyd Aanen (@FaanenFM)

തൊട്ടുമുന്നിലുണ്ടായ അപകടത്തിൽ ഞെട്ടി വിറച്ച് റോഡിൽ ഇറങ്ങി നിൽക്കുന്ന മറ്റ് വാഹനങ്ങളിലെ ആളുകളെയും വൈറലായ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതായുമാണ് ഏവിയേഷൻ അക്കാദമി വിശദമാക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് അടക്കമുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ്  റോഡിലെ തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിന് പിന്നാലെ ഏവിയേഷൻ അക്കാദമി അടച്ചു.  പൈലറ്റ് പരിശീലനവും വാടകയ്ക്ക് വിമാനങ്ങൾ നൽകുന്നതടക്കമുള്ള സേവനങ്ങളാണ് അക്കാദമി നൽകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!