ഈ കാഴ്ച കണ്ടാൽ വീഡിയോയിലുള്ളത് നമ്മുടെ വീട്ടിലോ പട്ടിയോ പൂച്ചയോ ഒക്കെയാണെന്നേ തോന്നൂ. അത്രയ്ക്കും ശാന്തമായിട്ടാണ് കാണ്ടാമൃഗത്തിന്റെ നിൽപ്പ്.
കാട്ടിലെ കാഴ്ചകൾ കാണാനിഷ്ടമില്ലാത്ത മനുഷ്യരുണ്ടാകുമോ? വളരെ ചുരുക്കമായിരിക്കും. കാടും സമുദ്രവും എല്ലാം ഉൾപ്പെടുന്ന നമ്മുടെയീ പ്രപഞ്ചം എത്രയെത്ര കൗതുകക്കാഴ്ചകളാണ് നമുക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്നതല്ലേ? കണ്ടാലും കണ്ടാലും തീരാത്ത കൗതുകങ്ങൾ, കേട്ടാലും കേട്ടാലും തീരാത്തത്ര വിശേഷങ്ങൾ. സോഷ്യൽ മീഡിയയിലൂടെ അതിൽ ചെറിയൊരു ശതമാനം കാഴ്ചകൾ നമുക്ക് മുന്നിലും എത്താറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണിത്.
കാട്ടിൽ കാണുന്ന ഭീമൻ മൃഗങ്ങളെ നമുക്ക് പലപ്പോഴും പേടിയായിരിക്കും. അതിൽ പെട്ടവയാണ് കാണ്ടാമൃഗങ്ങൾ. കാണ്ടാമൃഗങ്ങളെ കാണുമ്പോൾ നമ്മളെന്തായാലും ഒന്ന് പേടിച്ചുപോകും എന്നുറപ്പാണ്. എന്നാൽ, ഒരു കുഞ്ഞിനെ പോലെ മെരുങ്ങി നിൽക്കുന്ന ഒരു കാണ്ടാമൃഗത്തെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാനാവുക.
undefined
2021 -ലെ കൺസർവേഷൻ ഡോക്യുമെൻ്ററി 'ദി ലാസ്റ്റ് ഹോൺസ് ഓഫ് ആഫ്രിക്ക' സംവിധാനം ചെയ്ത വൈൽഡ്‍ലൈഫ് ഫിലിംമേക്കർ ഗാർത്ത് ഡി ബ്രൂണോ ഓസ്റ്റിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 2016 -ലാണ് വീഡിയോയിലുള്ള സംഭവം നടന്നിരിക്കുന്നത്. ഒരു കാണ്ടാമൃഗം ഓസ്റ്റിന്റെ അടുത്ത് വന്ന് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക.
A rhino walks straight up to wildlife photographer while he is filming and wants a belly scratch 😂 pic.twitter.com/ZdPLi1VDPU
— Nature is Amazing ☘️ (@AMAZlNGNATURE)ഓസ്റ്റിൻ കാണ്ടാമൃഗത്തിന്റെ വയറിൽ തടവികൊടുക്കുന്നത് കാണാം. അത് ആസ്വദിച്ചങ്ങനെ നിൽക്കുകയാണ് കാണ്ടാമൃഗം. ഈ കാഴ്ച കണ്ടാൽ വീഡിയോയിലുള്ളത് നമ്മുടെ വീട്ടിലോ പട്ടിയോ പൂച്ചയോ ഒക്കെയാണെന്നേ തോന്നൂ. അത്രയ്ക്കും ശാന്തമായിട്ടാണ് കാണ്ടാമൃഗത്തിന്റെ നിൽപ്പ്. വളരെ കരുതലോടെയാണ് ഓസ്റ്റിൻ അതിന് തലോടുന്നതും. അതേസയമം, സമൂഹജീവിതം നയിക്കുന്നവയാണ് വെള്ള കാണ്ടാമൃഗങ്ങൾ.
Nature is Amazing എന്ന യൂസറാണ് ഇപ്പോൾ വീണ്ടും ഈ വീഡിയോ എക്സിൽ (ട്വിറ്ററിൽ) ഷെയർ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം