എന്തൊരു കരുതൽ, എന്തൊരു ബുദ്ധി, കുട്ടി കുളത്തിലേക്ക് വീഴാതിരിക്കാൻ നായയുടെ ഇടപെടലിങ്ങനെ

By Web Team  |  First Published Mar 28, 2022, 9:45 AM IST

നായ പിന്നീട് കുളത്തിൽ നിന്ന് പന്ത് പുറത്തെടുക്കുന്ന ഒരു വല എടുക്കാൻ ഓടുന്നു. ആശ്ചര്യപ്പെട്ട കൊച്ചുകുട്ടി തന്റെ നായയുടെ തലയിൽ തട്ടുകയും തന്റെ കളിപ്പാട്ടം തിരികെ കൊണ്ടുവരാൻ പോകുന്ന നായയെ നോക്കുകയും ചെയ്യുന്നു. 
 


നായകൾ(dogs) വളരെ അധികം സ്നേഹമുള്ള മൃ​ഗങ്ങളാണ്. മനുഷ്യന് വേണ്ടി ചിലപ്പോൾ ഏത് അപകടത്തിലേക്കും അവ എടുത്തുചാടി എന്നിരിക്കും. അത് തെളിയിക്കുന്ന ഒരു വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. 

വീഡിയോയിൽ ഒരു ജർമൻ ഷെപ്പേർഡ് ഒരു കുഞ്ഞ് ഒരു കുളത്തിലേക്ക് വീഴാതെ തടയുകയാണ്. ഈ വീഡിയോയിൽ, വീട്ടുമുറ്റത്ത് കളിക്കുമ്പോൾ ജർമ്മൻ ഷെപ്പേർഡ്(German Shephard) രണ്ട് കുട്ടികളെ നിരീക്ഷിക്കുന്നത് കാണാം. കളിക്കുന്നതിനിടയിൽ അവരുടെ പന്ത് അബദ്ധത്തിൽ ഒരു മത്സ്യക്കുളത്തിൽ വീഴുകയാണ്. പെൺകുട്ടി പിന്നീട് പന്ത് കൊണ്ടുവരാൻ മുതിർന്ന ഒരാളെയോ അവളുടെ അമ്മയെയോ വിളിക്കാൻ വീടിനുള്ളിലേക്ക് ഓടുന്നു. എന്നാൽ, ആൺകുട്ടി കുളത്തിലേക്ക് പോയി പന്ത് സ്വയം കൊണ്ടുവരാൻ കുനിഞ്ഞു. ആൺകുട്ടി കുളത്തിൽ വീഴുമെന്ന് മനസ്സിലാക്കി, നായ അവന്റെ അടുത്തേക്ക് പാഞ്ഞു. കുട്ടി കുളത്തിനുള്ളിൽ വീഴാതിരിക്കാൻ മിടുക്കനായ നായ കുട്ടിയുടെ ടീ ഷർട്ട് പല്ലുകൊണ്ട് പിടിച്ച് പിന്നിലേക്ക് വലിക്കുന്നു.

Latest Videos

undefined

നായ പിന്നീട് കുളത്തിൽ നിന്ന് പന്ത് പുറത്തെടുക്കുന്ന ഒരു വല എടുക്കാൻ ഓടുന്നു. ആശ്ചര്യപ്പെട്ട കൊച്ചുകുട്ടി തന്റെ നായയുടെ തലയിൽ തട്ടുകയും തന്റെ കളിപ്പാട്ടം തിരികെ കൊണ്ടുവരാൻ പോകുന്ന നായയെ നോക്കുകയും ചെയ്യുന്നു. 

കുട്ടിയോടുള്ള നായയുടെ കരുതലും ഏറ്റവും പ്രധാനമായി അവന്റെ ബുദ്ധിയുമാണ് ഇന്റർനെറ്റിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. നിരവധിപ്പേരാണ് പല സാമൂഹികമാധ്യമങ്ങളിലൂടെയും ഈ വീഡിയോ കണ്ടത്. നായ മനുഷ്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ വീഡിയോ. 

click me!