വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'ആ പെൻഗ്വിൻ ഒരു ഇൻട്രോവേർട്ട് ആണെന്ന് തോന്നുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്.
അതിമനോഹരവും ആളുകളെ ആകർഷിക്കുന്നതുമായ അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടം തോന്നുന്ന പക്ഷിയാണ് പെൻഗ്വിൻ. വളരെ ക്യൂട്ട് ആണ് അവയുടെ രൂപവും ഭാവവും എല്ലാം. അതിനാൽ തന്നെ പെൻഗ്വിനുകളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
അൻ്റാർട്ടിക് ഉപദ്വീപിൻ്റെ മഞ്ഞുപാളികൾക്കിടയിലാണ് ഈ മനോഹരമായ ദൃശ്യം പകർത്തിയിരിക്കുന്നത്. എക്സ്ക്യൂസ് മീ എന്ന് പറയാൻ പെൻഗ്വിന് മടി തോന്നിയിരിക്കാം എന്നാണ് കാപ്ഷനിൽ പറയുന്നത്. വീഡിയോയിൽ കാണുന്നത് രണ്ടുപേർ ചിത്രം പകർത്തുന്നതാണ്. അപ്പോഴാണ് അതുവഴി ഒരു പെൻഗ്വിൻ വരുന്നത്. അതിന് അതുവഴി പോകേണ്ടതുണ്ട്. അതിനായി അത് കാത്ത് നിൽക്കുന്നത് കാണാം. ഇത് കണ്ടപ്പോൾ ചിത്രം പകർത്തുന്നവർ മാറിക്കൊടുക്കുകയും പെൻഗ്വിൻ അതുവഴി കടന്നു പോവുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
undefined
Ciera Ybarra എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതൊരു പെൻഗ്വിൻ ഹൈവേ അല്ലെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. അവിടെ വച്ചിരിക്കുന്ന കൊടി കാണിക്കുന്നത് അത് മനുഷ്യർക്ക് പോകാനുള്ള പാതയാണ് എന്നാണ്. മനുഷ്യർ പെൻഗ്വിൻ ഹൈവേയിലൂടെ പോകാതിരിക്കാനാണ് ഇങ്ങനെ കൊടി വച്ചിരിക്കുന്നത് എന്നും പിന്നീട് അവർ വിശദീകരിക്കുന്നുണ്ട്.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'ആ പെൻഗ്വിൻ ഒരു ഇൻട്രോവേർട്ട് ആണെന്ന് തോന്നുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'അത് ശരിക്കും പെൻഗ്വിനാണോ, വെറുതെയല്ല അവയെ ക്യൂട്ട് എന്ന് വിളിക്കുന്നത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
വിമാനത്തിലേക്ക് ഒരു കൂറ്റൻ നായ, അമ്പരന്ന് ഫ്ലൈറ്റ് അറ്റൻഡന്റും യാത്രക്കാരും