'ഇന്ത്യൻ റെയിൽവേയ്‍ക്ക് തന്നെ നാണക്കേട്'; യാത്രക്കാരെ വിൻഡോയിലൂടെ  ട്രെയിനിന്റെ അകത്തെത്തിച്ച് കൂലി

By Web Team  |  First Published Nov 19, 2024, 10:43 AM IST

വീഡിയോയിൽ കാണുന്നത് റെയിൽവേയിലെ ഒരു കൂലി ആളുകളെ വിൻഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിക്കുന്നതാണ്.


ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട പല വാർത്തകളും നാം കാണാറുണ്ട്. ഇന്ത്യയിലെ പല ന​ഗരങ്ങളിലും ട്രെയിൻ യാത്ര ദുരിതമാണ്. ആളുകൾ കൂടുന്നു എന്നത് തന്നെയാണ് പ്രധാന കാരണം. അതിന് അനുസരിച്ച് സൗകര്യങ്ങളില്ലാത്തത് പലപ്പോഴും യാത്രക്കാരെ വലക്കാറുണ്ട്. മിക്കവാറും ട്രെയിനുകളിൽ തിരക്കോട് തിരക്കാണ്. സ്ലീപ്പർ കോച്ചുകളിൽ പോലും ആളുകൾ തിങ്ങിനിറഞ്ഞു പോകുന്ന കാഴ്ചയാണ് നമ്മൾ കാണാറ്. എന്തിനേറെ പറയുന്നു, പോകാൻ കരുതിയിരുന്ന വണ്ടിയിൽ പോകാൻ പോലും കഴിയാത്ത സാഹചര്യവും ഉണ്ടാകാറുണ്ട്. 

ഇന്ത്യയിലെ ട്രെയിനുകളിലെ തിരക്ക് കാണിക്കുന്ന പല വീഡിയോകളും നമ്മൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. ആളുകൾ ട്രെയിനിന്റെ അകത്ത് കയറിപ്പറ്റുന്നതിന് വേണ്ടി അടിയും ഇടിയും ഒക്കെയുണ്ടാക്കുന്ന വീഡിയോകളും കണ്ടുകാണും. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. 

Latest Videos

undefined

വീഡിയോയിൽ കാണുന്നത് റെയിൽവേയിലെ ഒരു കൂലി ആളുകളെ വിൻഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിക്കുന്നതാണ്. അതേ, വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സം​ഗതി സത്യമാണ്. വീഡിയോയിൽ തിരക്കുള്ള ഒരു ട്രെയിൻ കാണാം. അതിന്റെ അകത്ത് കയറിപ്പറ്റാൻ ശ്രമിക്കുകയാണ് ആളുകൾ. അതേസമയത്താണ് ഒരാൾ ആളുകളെ വിൻഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിക്കുന്നത്. അവരുടെ ബാ​ഗുകളും അകത്തേക്ക് എത്തിക്കുന്നത് കാണാം. ഓരോരുത്തരെയായി എടുത്താണ് അയാൾ വിൻഡോയിലൂടെ ട്രെയിനിന്റെ അകത്തെത്തിച്ചിരിക്കുന്നത്. 

Coolie No. 1️⃣ 😲👏🫡 pic.twitter.com/iPKytdonAE

— HasnaZarooriHai🇮🇳 (@HasnaZaruriHai)

'കൂലി നമ്പർ വൺ' എന്ന കാപ്ഷനോടെയാണ് വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. ചിലർ ഇത് തമാശയായി കണ്ടെങ്കിലും മറ്റ് പലരും ഇതിനെ വിമർശിക്കുകയായിരുന്നു. 'ഇതാണോ കൂലി നമ്പർ വൺ' എന്നായിരുന്നു അവരുടെ ചോദ്യം. 'ഈ സംഭവം ഇന്ത്യൻ റെയിൽവേക്ക് തന്നെ നാണക്കേടാണ്' എന്ന് അഭിപ്രായപ്പെട്ടവരും നിരവധിയുണ്ട്. 

'ഇന്ത്യയിലെ യാത്രക്കാരുടെ ദുരിതം നിറഞ്ഞ ട്രെയിൻ യാത്രയ്ക്ക് അറുതിയില്ല എന്ന് കാണിക്കുന്ന ദൃശ്യങ്ങളാണ് ഇത്' എന്ന് കമന്റ് ചെയ്തവരും ഒരുപാടുണ്ട്. 

ഈ സ്നേഹത്തെ എന്തുപേരിട്ട് വിളിക്കും; ഉടമ മരിച്ചു, ശവകുടീരത്തിനരികിൽ 2 വർഷം ചെലവഴിച്ച് നായ, രക്ഷപ്പെടുത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!