ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന പാരീസ് കാറ്റകോംബ്സ് വീഡിയോ വൈറൽ
പുരാതന നഗരങ്ങള്‍ രഹസ്യങ്ങളുടെ കലവറകളാണ്. ആദ്യ നഗര നിര്‍മ്മാണം മുതല്‍ ഓരോ കാലത്തും നഗരത്തിലുണ്ടായ മാറ്റങ്ങള്‍ പിന്നീട് കണ്ടെത്തപ്പെടുമ്പോള്‍ അതിശയവും അത്ഭുതവും അവശേഷിപ്പിക്കുന്നു. ലോകത്തിലെ പുരാതന നഗരങ്ങളിലെല്ലാം തന്നെ ഇത്തരമൊരു രഹസ്യാത്മക കാണാം. അവയില്‍ ഏറ്റവും പ്രശസ്തം പാരീസ് നഗരത്തിനടയിലെ ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങളുടെ കൂമ്പാരമാണ്. കാലങ്ങളോളും വിസ്മൃതിയിലായിരുന്ന ആ കാഴ്ചകള്‍ അടുത്തിടെ ചില സഞ്ചാരികള്‍ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് തുടങ്ങിയതോടെ വീണ്ടും ചര്‍ച്ചാ വിഷയമായി.
പാരീസ് നഗരത്തിനടയിൽ ഇത്തരത്തില്‍ കിലോമീറ്ററുകള്‍ നീളമുള്ള ഈ രഹസ്യതുരങ്കങ്ങളുണ്ട്. അവയില്‍ സൂക്ഷിച്ചിരിക്കുന്നതാകട്ടെ ആറ് ദശലക്ഷത്തിലധികം മനുഷ്യാസ്ഥികള്‍. ഈ ഭൂഗർഭ തുരങ്കങ്ങളെ 'പാരീസിന്‍റെ കാറ്റകോംബ്സ്' എന്ന് വിളിക്കുന്നു. പാരീസിലെ പുരാതന കല്ല് ക്വാറികളെ ഏകീകരിക്കുന്നതിനായി നിർമ്മിക്കപ്പെട്ടവയാണ് ഇവ. ബാരിയർ ഡി എൻഫർ (നരകത്തിന്‍റെ കവാടം) മുതൽ തെക്കോട്ട് വ്യാപിച്ച് കിടക്കുന്ന തുരങ്ക ശൃംഖല. പണ്ട് കാലത്ത് പ്ലേഗ് മഹാമാരിയുടെ (18 -ാം നൂറ്റാണ്ട് )കാലത്ത് നഗരത്തില്‍ മരിച്ച് വീഴുന്ന മനുഷ്യരെ അടയ്ക്കാനായി നിര്‍മ്മിക്കപ്പെട്ടവയാണ് ഈ തുരങ്കങ്ങള്‍. മഹാനഗരത്തിന് താഴെ ഭൂഗർഭ തുരങ്കങ്ങളുടെയും അറകളുടെയും വിശാലമായ ശൃംഖല.
undefined
കടയിൽ ഓടി കളിക്കുന്നതിനിടയിൽ മകൻ വീണു; ജീവനക്കാരുടെ അശ്രദ്ധ, നഷ്ടപരിഹാരം വേണമെന്ന് അമ്മ
പാരീസ് നഗര സൃഷ്ടിക്കായി കുഴിച്ചെടുത്ത ചുണ്ണാമ്പുകല്ല് ക്വാറികളായിരുന്നു കാറ്റാകോമ്പുകൾ. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ പള്ളി സെമിത്തേരികളില്‍ മൃതദ്ദേഹങ്ങള്‍ നിറഞ്ഞപ്പോള്‍ പഴയ മൃതദേഹാവശിഷ്ടങ്ങളെ കാറ്റാകോമ്പുകള്‍ തമ്മില്‍ ബന്ധിപ്പിച്ച ഭൂഗർഭ തുരങ്കങ്ങളിലേക്ക് മാറ്റി. പിന്നാലെ ഇവിടം 'മരിച്ചവരുടെ സാമ്രാജ്യം' എന്നറിയപ്പെട്ടു. 300 കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്ന തുരങ്കത്തിന്‍റെ ചെറിയൊരു ഭാഗമാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്നത്. ഏകദേശം 1.5 കിലോമീറ്റർ നീളമുള്ള ഈ തുറന്ന ഭാഗത്ത് മനുഷ്യാസ്ഥികള്‍ അടുക്കി വച്ചിരിക്കുന്നത് കാണാം. എന്നാല്‍, നഗരത്തിന്‍റെ പല ഭാഗത്ത് നിന്നും ഈ തുരങ്കത്തിലേക്കുള്ള നിരവധി രഹസ്യ പാതകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പട്ടിട്ടുണ്ട്. അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം ഏറെ പേരുടെ ശ്രദ്ധനേടി. മുപ്പത്തിരണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതാണ്ട് ഒന്നരലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. വീഡിയോ കണ്ട നിരവധി പേര്‍ പുറത്തിറങ്ങാനുള്ള വഴി അറിയാമോ എന്നായിരുന്നു ചോദിച്ചത്. മറ്റ് ചിലര്‍ വീഡിയോ കാണുമ്പോള്‍ തന്നെ ഭയം തോന്നുന്നുവെന്ന് കുറിച്ചു.
'ക്ഷമ വേണം, എല്ലാവര്‍ക്കും'; ബെംഗളൂരുവിലെ തിരക്കേറിയ റോഡിലെ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറല്‍