ദേ ഇതാണാ രേഖ; ഒറ്റക്കൈകൊണ്ട് പണമടക്കാം, വൈറലായി പാം പേയ്മെന്റ് വീഡിയോ

By Web Team  |  First Published Oct 25, 2024, 8:42 AM IST

'ചൈന ഇപ്പോൾത്തന്നെ ജീവിക്കുന്നത് 2050 -ലാണ്' എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 


സാങ്കേതികവിദ്യ അതിവേ​ഗം വളരുകയാണ്. കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലാണ് ലോകത്ത് മാറ്റങ്ങളുണ്ടാകുന്നത്. പല വികസിതരാജ്യങ്ങളിലും സകലമേഖലകളിലും ഈ മാറ്റങ്ങൾ കാണാം. അതുപോലെ ചൈനയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

പലതരം പേയ്മെന്റ് മെത്തേഡുകളും നമ്മൾ കണ്ടിട്ടുണ്ടാവും. കാശ് കൊടുക്കുന്നതും, ക്യുആർ കോഡ് സ്കാൻ ചെയ്തശേഷം പണം അയക്കുന്നതും അങ്ങനെ പലതും. എന്നാൽ, വെറും കൈ ഉപയോ​ഗിച്ച് പേയ്മെന്റ് നടത്തുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു വീഡിയോയാണ് പാകിസ്ഥാനിൽ നിന്നുള്ള ഒരു വ്ലോ​ഗർ പങ്കുവച്ചിരിക്കുന്നത്. ഇത് പകർത്തിയിരിക്കുന്നത് ചൈനയിൽ നിന്നാണ്. പാം പേയ്മെന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് നമ്മുടെ കൈ വച്ച് പേയ്മെന്റ് ചെയ്യുന്ന രീതി. 

Latest Videos

undefined

പാക്കിസ്ഥാനി കണ്ടന്റ് ക്രിയേറ്ററായ റാണ ഹംസ സെയ്ഫാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. എങ്ങനെ ചൈനയിൽ കൈ മാത്രം ഉപയോ​ഗിച്ച് പണം നൽകാമെന്നാണ് വീഡിയോയിൽ പറയുന്നത്. ഒരു സൂപ്പർമാർക്കറ്റിലാണ് ഇങ്ങനെ പണമടക്കുന്നത്. 

സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിന് മുമ്പ് തന്നെ ഒരാൾ എങ്ങനെ ഇത്തരത്തിൽ പേയ്മെന്റ് നടത്താം എന്ന് വിശദീകരിക്കുന്നുണ്ട്. പിന്നീട് അവർ സാധനം വാങ്ങുകയും കൈ ഉപയോ​ഗിച്ചുകൊണ്ട് പേയ്മെന്റ് നടത്തുകയും ചെയ്യുകയാണ്. 

നേരത്തെ വ്യവസായിയായ ഹർഷ് ​ഗോയങ്കെയും ഇങ്ങനെയുള്ള ഒരു വീഡിയോ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു. അതിൽ ഒരു യുവതി എങ്ങനെയാണ് ഇത്തരത്തിൽ കൈ ഉപയോ​ഗിച്ച് പേയ്മെന്റ് നടത്തുന്നത് എന്നാണ് വിശദീകരിച്ചിരുന്നത്. അത് പ്രകാരം, ആദ്യം പാം പ്രിന്റ് അതിനായി തയ്യാറാക്കിയിരിക്കുന്ന ഡിവൈസിൽ രജിസ്റ്റർ ചെയ്യണം. പിന്നീട് അതിനെ പേയ്മെന്റ് വിവരങ്ങളുമായി ലിങ്ക് ചെയ്യണം. പിന്നീട്, സ്കാനറിൽ കൈ കാണിച്ചാൽ പേയ്മെന്റ് നടക്കും. 

Technology continues to simplify our lives…. pic.twitter.com/3z9xlhTzRt

— Harsh Goenka (@hvgoenka)

'ചൈന ഇപ്പോൾത്തന്നെ ജീവിക്കുന്നത് 2050 -ലാണ്' എന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്തായാലും, റാണ ഹംസ പങ്കുവച്ചിരിക്കുന്ന വീഡിയോയും അനേകം പേരാണ് കണ്ടിരിക്കുന്നത്.

ചാറ്റ്ബോട്ടുമായി അതിരുകടന്ന പ്രണയം, 14 -കാരൻ ജീവനൊടുക്കി, ഇനിയൊരു കുട്ടിക്കുമുണ്ടാവരുത്, അമ്മ നിയമനടപടിക്ക് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!