പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള ഈ കുളിമുറി കണ്ടാൽ ഉപയോഗിക്കാൻ തോന്നില്ല, പകരം കിടന്നുറങ്ങാനാണ് തോന്നുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ക്രിഷാംഗി തന്‍റെ വീഡിയോ തുടങ്ങുന്നത്.
വീട്ടിൽ നിന്നിറങ്ങി കഴിഞ്ഞാൽ പൊതുസ്ഥലങ്ങളിലെ ശുചിമുറികളും ടോയ്ലറ്റുകളും ഒക്കെ ഉപയോഗിക്കാൻ പൊതുവിൽ മടിയുള്ളവരാണ് നമ്മിൽ ഭൂരിഭാഗവും. അടുത്തകാലത്തായി അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ ടോയ്‍ലറ്റുകളുടെ വൃത്തി നമ്മുക്കറിയാവുന്നതാണ്. രാജ്യത്തെ മറ്റ് പൊതുശൗച്യാലയങ്ങളുടെ അവസ്ഥ അതിലും കഷ്ടമാണ്. എന്നാൽ, സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച കൊട്ടാരതുല്യമായ ഒരു ശുചിമുറിയെ കുറിച്ചാണ്. ആരും കണ്ടാൽ അമ്പരന്ന് നോക്കി നിന്നു പോകുന്ന ഈ ശുചിമുറി തായ്‌ലന്‍റിലാണ്. ക്രിഷാംഗി എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ കൊട്ടാരതുല്യമായ ഈ ശുചിമുറിയുടെ വീഡിയോ പങ്കുവെച്ചത്.
പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള ഈ കുളിമുറി കണ്ടാൽ ഉപയോഗിക്കാൻ തോന്നില്ല, പകരം കിടന്നുറങ്ങാനാണ് തോന്നുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ക്രിഷാംഗി തന്‍റെ വീഡിയോ തുടങ്ങുന്നത്. ഒരു ശുചിമുറിയുടെ വീഡിയോ ഞാൻ ഒരിക്കലും ഷൂട്ട് ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ ഈ ശുചിമുറി തന്നെ അത്ഭുതപ്പെടുത്തിയെന്നും അവർ വീഡിയോയിൽ പറയുന്നു. പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള പെയിന്‍റ് പൂശിയ ശുചിമുറി കെട്ടിടത്തിന്‍റെ രൂപഘടന പോലും ഏവരെയും ആകർഷിക്കുന്നതാണ്. കൂടാതെ കെട്ടിടത്തിന്‍റെ ഉൾഭാഗം ആകട്ടെ കൊട്ടാരതുല്യവും അത്യാഡംബര സൗകര്യങ്ങൾ നിറഞ്ഞതുമാണ്. കെട്ടിടത്തിനുള്ളിലെ വൃത്തിയും എടുത്ത് പറയേണ്ടതാണ്.
50 വര്‍ഷത്തെ രഹസ്യം തേടി സ്കോട്ട്‍ലാന്‍ഡ്; തടാകത്തിലെ രക്ഷസരൂപിക്കായുള്ള അന്വേഷണം ആരംഭിച്ചു !
സ്ത്രീകള്‍ക്ക് കുറഞ്ഞത് ഒരു പുരുഷ വേലക്കാരനെങ്കിലും ഉണ്ടെങ്കില്‍ ഈ രാജ്യത്ത് പൗരത്വം ലഭിക്കും !
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയതോടെ നിരവധി ഉപയോക്താക്കളാണ് ശുചിമുറിയുടെ രൂപ ഭംഗിയും വൃത്തിയും അത്യാഡംബര സംവിധാനങ്ങളും അത്ഭുതപ്പെടുത്തുന്നതാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. മറ്റൊരു ഉപയോക്താവ് വാഷ്‌റൂമിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത് വടക്കൻ തായ്‌ലൻഡിലെ 'വൈറ്റ് ടെംപിൾ ഓഫ് ഷിയാങ് റായി' (White Temple of Shiang Rai) എന്നറിയപ്പെടുന്ന വാട്ട് റോങ് ഖൂനിലാണ് (Wat Rong Khun) ഈ ശുചിമുറി സ്ഥിതിചെയ്യുന്നതെന്നാണ്. വൈറ്റ് ടെംപിളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനാണ് ശുചിമുറി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഒരിക്കൽ ഈ ശുചിമുറിയുടെ ഉടമയായ ചാലേർംചായ് (Chalermchai) കാണാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും കൊട്ടാരതുല്യമായ ഈ ശുചിമുറിയുടെ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക