മൃ​ഗങ്ങൾക്കല്ല ബുദ്ധിയില്ലാത്തത് മനുഷ്യർക്ക്; കടുവയുടെ വായിൽ കയ്യിട്ട് പാകിസ്ഥാനി യുവാവ്, വൻ വിമർശനം

By Web Team  |  First Published Nov 6, 2024, 8:22 AM IST

ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന കടുവയുടെ വായിലേക്കാണ് യുവാവ് തന്റെ കൈ ഇടുന്നത്. അതിന്റെ നാല് വലിയ പല്ലുകൾക്കിടയിലൂടെയാണ് യുവാവ് തന്റെ കൈകടത്തുന്നത്.


ചില മനുഷ്യർക്ക് മൃ​ഗങ്ങളുടെ കൂടെയുള്ള വീഡിയോകൾ പങ്കുവയ്ക്കുന്നത് ഒരു ഹരം പോലെയാണ്. അതിപ്പോൾ വന്യമൃ​ഗങ്ങളാണെങ്കിൽ കൂടുതൽ സന്തോഷം. കൂടുതൽ ലൈക്കും കൂടുതൽ ഷെയറും ഒക്കെ കിട്ടുമല്ലോ? അതുപോലെയുള്ള ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. പാകിസ്ഥാനിൽ നിന്നുള്ള നൂമാൻ ഹസ്സൻ എന്ന യുവാവും അതുപോലെയുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ യുവാവിനൊപ്പമുള്ളത് ഒരു കടുവയാണ്. അതേ, പട്ടിയോ പൂച്ചയോ ഒന്നുമല്ല ഒരു ജീവനുള്ള കടുവ തന്നെ. റോക്കി എന്നാണ് കടുവയുടെ പേര് എന്നാണ് വീഡിയോയുടെ കാപ്ഷനിൽ നിന്നും മനസിലാകുന്നത്. തന്റെ കടുവയായ റോക്കി വളരെ ഫ്രണ്ട്‍ലിയാണ് എന്നാണ് കാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 

Latest Videos

undefined

വീഡിയോയിൽ കാണുന്നത് യുവാവ് കടുവയുടെ വായിൽ തന്റെ കൈ ഇടുന്നതാണ്. കടുവയെ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നതും കാണാം. ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്ന കടുവയുടെ വായിലേക്കാണ് യുവാവ് തന്റെ കൈ ഇടുന്നത്. അതിന്റെ നാല് വലിയ പല്ലുകൾക്കിടയിലൂടെയാണ് യുവാവ് തന്റെ കൈകടത്തുന്നത്. എന്നാൽ, വീഡിയോ കാണുമ്പോൾ കടുവയുടെ നിസ്സഹായതയാണ് ദൃശ്യമാവുക. 

നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും. ഒരുപാട് പേർ യുവാവിനെ അഭിനന്ദിച്ചിട്ടുണ്ട്. യുവാവിന്റെ ധൈര്യത്തെ പുകഴ്ത്തുകയും ഇതുപോലെ ഒരു കടുവയുണ്ടായിരുന്നെങ്കിൽ എന്ന് കമന്റ് നൽകുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ, അതേസമയത്ത് തന്നെ അതൊരു വന്യമൃ​ഗമാണ് സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ് നൽകിയവരും, ഒരു മൃ​ഗത്തെ ഇങ്ങനെ ചങ്ങലയ്ക്കിട്ട് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് പെരുമാറുന്നവയാക്കി മാറ്റുന്നത് ശരിയല്ല എന്ന് കമന്റ് നൽകിയവരും ഉണ്ട്. 

ഇത് ഒരിക്കലും അം​ഗീകരിക്കാൻ സാധിക്കില്ല. ഇത് ഒരുതരം മൃ​ഗപീഡനം തന്നെയാണ്. ഫോളോവേഴ്സിനെ കൂട്ടുന്നതിന് വേണ്ടിയാണോ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് തുടങ്ങിയ കമന്റുകളും അനേകം വന്നിട്ടുണ്ട് വീഡിയോയ്ക്ക്. 

'സമാധാനമായി ഇരിക്കാൻ പറ്റിയ ഏതെങ്കിലും സ്ഥലം ഇനി ബാക്കിയുണ്ടോ?', 29 മില്ല്യൺ പേർ കണ്ട വീഡിയോ, വിമർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!