ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര ഭക്ഷണങ്ങളിലൊന്ന് ഒരു മത്സ്യത്തിന്‍റെ മുട്ടയാണ് ! വില 30 ഗ്രാമിന് 18,000 രൂപ

By Web Team  |  First Published Oct 14, 2023, 8:41 AM IST

ഈ വിഭവത്തിന്‍റെ വില നിര്‍ണ്ണയിക്കുന്നത് പ്രധാനമായും മത്സ്യത്തിന്‍റെ ശുദ്ധതയും അതിന്‍റെ അപൂര്‍വ്വതയുമാണ്. ഇന്ത്യയിൽ 30 ഗ്രാം കാവിയാറിന് 8,000 മുതൽ 18,000 രൂപ വരെയാണ് ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വില.


ക്ഷണങ്ങളില്‍ ചില വേറിയ ഭക്ഷണങ്ങള്‍ ഓരോ ദേശക്കാര്‍ക്കും വ്യത്യസ്തമായിരിക്കും സാധനങ്ങളുടെ ലഭ്യതയും സംസ്കാരവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരത്തില്‍ ഏറെ വിലയുള്ള ഭക്ഷണമായി കണക്കാക്കുന്ന ഒന്നാണ് 'കാവിയാർ'. ലോകത്തിലെ നിരവധി രാജ്യങ്ങളില്‍ ഈ വിഭവം ആഡംബര വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. ഈ വിഭവത്തിന്‍റെ വലിയ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളില്‍ പ്രധാനം ചൈന തന്നെയാണ്. പിന്നാലെ ഇസ്രയേല്‍, ഇറ്റലി, മഡഗാസ്കര്‍, മലേഷ്യ, നോര്‍ത്ത് അമേരിക്ക, റഷ്യ, സ്പെയിന്‍, യുകെ, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. കാവിയാര്‍ എന്നത് ഒരു മത്സ്യത്തിന്‍റെ മുട്ടയാണെന്ന് കൂടി അറിയുക. അതെ, കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന തദ്ദേശീയ മത്സ്യമായ 'ബെലുഗ സ്റ്റർജൻ' എന്ന മത്സ്യത്തിന്‍റെ മുട്ടയാണ് 'കാവിയാര്‍'. ലോകത്തിലെ ഏറ്റവും ചിലവേറിയ വിഭവങ്ങളിലൊന്ന്. ഈ മത്സ്യത്തെയും അതിന്‍റെ മുട്ടയില്‍ നിന്നുള്ള വിഭവത്തെയും പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ഈ വിഭവത്തിന്‍റെ വില നിര്‍ണ്ണയിക്കുന്നത് പ്രധാനമായും മത്സ്യത്തിന്‍റെ ശുദ്ധതയും അതിന്‍റെ അപൂര്‍വ്വതയുമാണ്. ഇന്ത്യയിൽ 30 ഗ്രാം കാവിയാറിന് 8,000 മുതൽ 18,000 രൂപ വരെയാണ് ഗുണമേന്മ അടിസ്ഥാനമാക്കിയുള്ള വില. ഏറ്റവും ചെലവേറിയ കാവിയാർ വിഭവങ്ങളിലൊന്നാണ് ബെലുഗ കാവിയാർ, അതിന്‍റെ വില ഏറെ ഉയരത്തിലാണ്. പാഡിൽഫിഷ്, സാൽമൺ, ട്രൗട്ട് അഥവാ കരിമീൻ തുടങ്ങിയ മറ്റ് സ്റ്റർജിയൻ ഇനങ്ങളുടെ മുട്ടകള്‍ ഉപയോഗിച്ച് കൊണ്ടുള്ള വിഭവങ്ങളും കാവിയാര്‍ ഇനത്തില്‍പ്പെടുന്നു. എന്നാല്‍ ഏറ്റവും വിലയേറിയത്  ബെലുഗ കാവിയാറാണ്. എന്തുകൊണ്ടാണ് ഈ വിഭവം ഇത്ര ചെലവേറിയത്? കാരണം പെൺ ബെലുഗകള്‍ ധാരാളമുണ്ടെങ്കിലും ഒരു പെൺ മത്സ്യം മുട്ട ഉത്പാദിപ്പിക്കാൻ തുടങ്ങാൻ കുറഞ്ഞത് 10-15 വർഷമെടുക്കുമെന്നത്. തന്നെ. 

Latest Videos

നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്ക് ഫെറി സര്‍വ്വീസ്; ഉദ്ഘാടനത്തിന് വന്‍ ഇളവുകള്‍ !

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അമിത വില ഈടാക്കുന്നുണ്ടോ ? വായിക്കാം ഈ കുറിപ്പ് !

ലോകത്ത് 60 % കാവിയാര്‍ ഉത്പന്നങ്ങളും ചൈനയില്‍ നിന്നാണെന്നറിയുക. കലുഗ ക്യൂന്‍ എന്ന മത്സ്യത്തിന്‍റെ മുട്ടകളാണ് ചൈനീസ് മാര്‍ക്കറ്റില്‍ ഏറ്റവും ഡിമാന്‍റ്. നേരത്തെ മത്സ്യത്തെ കൊലപ്പെടുത്തിയാണ് മുട്ടകള്‍ ശേഖരിച്ചതെങ്കില്‍ ഇന്ന് പെൺമത്സ്യങ്ങളെ കൊല്ലാതെ സുരക്ഷിതമായ രീതികളാണ് അവലംബിക്കുന്നത്. മത്സ്യം ഗര്‍ഭിണിയായാല്‍ അതിനെ അബോധാവസ്ഥയിലാക്കുകയും വയറ്റില് നിന്ന് മുട്ട പുറത്തെടുക്കുകയും ചെയ്യും. പിന്നീട് ഇതിനെ വീണ്ടും പ്രജനനത്തിനായി വിടുന്നു. പണ്ട് കാലത്ത് ഇത് ഏറ്റവും സാധാരണക്കാരുടെ ഭക്ഷണമായിരുന്നു. റഷ്യൻ മത്സ്യത്തൊഴിലാളികൾ അവരുടെ ദൈനംദിന ഭക്ഷണ സമയത്ത് കാവിയാർ കഴിച്ചിരുന്നു. അവരുടെ സ്ഥിരം ഭക്ഷണത്തിന്‍റെ ഭാഗമായിരുന്ന വേവിച്ച ഉരുളക്കിഴങ്ങിനോടൊപ്പമായിരുന്നു അത്. എന്നാല്‍, ഇന്ന് സാധാരണക്കാരന് അപ്രാപ്യമായൊരു ഭക്ഷണമായി കാവിയാര്‍ മാറിക്കഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!