എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായി; ഹൈദരാബാദിൽ നിന്നുള്ള ഒമാൻ എയർ വിമാനം എട്ട് മണിക്കൂറിന് ശേഷം റദ്ദാക്കി

എയർ കണ്ടിഷന്‍ സിസ്റ്റം തകരാറിലായതിന് പിന്നാലെ മൂന്നാല് മണിക്കൂറോളം യാത്രക്കാര്‍ വിമാനത്തില്‍ തന്നെ ഇരിക്കേണ്ടിവന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥരായ യാത്രക്കാര്‍ വിമാന അധികൃതരുമായി ബഹളം വയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

Oman Air flight from Hyderabad cancelled after eight hours due to malfunctioning of air conditioning system


ഹൈദരാബാദിലെ രാജീവ് ഗാന്ധി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന ഒമാന്‍ എയറിന്‍റെ ഡബ്യുവൈ 232  വിമാനം എട്ട് മണിക്കൂറിന് ശേഷം റദ്ദാക്കി. ഇതുവരെ വിമാനത്തില്‍ ഇരുന്ന യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ പറന്നുയരേണ്ട വിമാനം വൈകിയതോടെ പല യാത്രക്കാര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യാത്രക്കാർ കയറിയ ശേഷം വിമാനത്തിന്‍റെ എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായതിനെ തുടർന്ന് വിമാനം മൂന്ന് നാല് മണിക്കൂര്‍ വൈകി. ഇതോടെ വിമാനത്തിലെ മിക്ക യാത്രക്കാര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പറയുന്നു.  

പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇതേ തുടർന്ന് രാത്രി പത്ത് മണിയോടെ വിമാനം റദ്ദാക്കിയതായി വിമാന അധികൃതര്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും വിമാനം ഷെഡ്യൂൾ ചെയ്തിരുന്ന സമയം കഴിഞ്ഞ് എട്ട് മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇത്രയും വൈകി വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം ഒമാന്‍ എയർ അധികൃതര്‍ സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങൾക്ക് നേരിട്ട അസൌകര്യത്തിനും അസ്വസ്ഥതയ്ക്കും റീഫണ്ടുകളോ നഷ്ടപരിഹാരമോ നല്‍കാന്‍ വിമാന അധികൃതർ തയ്യാറായിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. 

Latest Videos

Watch Video:  അക്വേറിയത്തിലെ 'മത്സ്യകന്യക'യുടെ തലയില്‍ കടിച്ച് സ്രാവ്, അത്ഭുതകരമായ രക്ഷപ്പെടല്‍; വീഡിയോ വൈറല്‍

Read More: സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ 9 -ാം ക്ലാസുകാരന് 100 രൂപ നല്‍കി ഏഴാം ക്ലസുകാരന്‍; സംഭവം പൂനെയില്‍

എട്ട് മണിക്കൂറിന് ശേഷം വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാന അധികൃതരുമായി യാത്രക്കാര്‍ ബഹളം വയ്ക്കുന്ന വീഡിയോ എവിയേഷന്‍ ന്യൂസ് പുറത്ത് വിട്ടു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം, അടുത്ത കാലത്തായി ഇത്തരത്തില്‍ നിരവധി വിമാനങ്ങൾ എയർകണ്ടിഷനിംഗിന്‍റെ തകരാറിനെ തുടര്‍ന്ന് വൈകുകയോ പൂര്‍ണ്ണമായും റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനം നിരവധി മണിക്കൂറുകളാണ് വൈകിയത്. ദില്ലിയില്‍ നിന്നും ബെംഗളൂരുവിലേക്ക് രാത്രി 10.45 പോകേണ്ടിയിരുന്ന എസ്ജി 646 എന്ന സ്പൈസ്ജെറ്റ് വിമാനം പിറ്റേന്ന് പിലര്‍ച്ചെ അഞ്ച് മണിയോടെയാണ് പുറപ്പെട്ടത്. 

Watch Video: 'ഇതിലെങ്ങനെ കുട്ടികളിരിക്കും?' ദില്ലി യൂണിവേഴ്സിറ്റി കോളേജിലെ തകർന്ന ടോയ്‍ലറ്റ് സീറ്റുകളുടെ വീഡിയോ വൈറല്‍
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image