അദ്ദേഹം ഒരു നിത്യാഭ്യാസിയെ പോലെ ആ പ്രായത്തിലും നൃത്തച്ചുവട് വച്ചപ്പോള്‍ കാഴ്ചക്കാര്‍ക്കും കണ്ട് നില്‍ക്കാനായില്ല. അവര്‍ ആള്‍ക്കൂട്ടില്‍ നിന്നും വേദിയിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാടി വീണു.
ശാരീരികമായി എന്ത് അവശതകളുണ്ടെങ്കിലും നമ്മള്‍ അത് മറന്ന് ആവേശത്തോടെ ചിലപ്പോള്‍ പ്രവര്‍ത്തിക്കും. അത് ചിലപ്പോള്‍ ഒരു പാട്ട് കേള്‍ക്കുമ്പോള്‍ നൃത്തം ചെയ്താകാം. മറ്റ് ചിലപ്പോള്‍ ദീർഘദൂരം ട്രക്കിംഗ് ചെയ്താകാം. അങ്ങേയറ്റം അവശതയുള്ള ഒരാള്‍ ആവേശത്തോടെ ഒരു കാര്യം ചെയ്യുന്നത് കാണാമ്പോള്‍ കാഴ്ചക്കാരന്‍ കണ്ട് നില്‍ക്കാതെ ആ ഊര്‍ജ്ജത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് കൂടെ കൂടുന്നു. ഇത്തരം ചില അപൂര്‍വ്വമായ അനുഭവങ്ങള്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകാം. അത്തരമൊരു അനുഭവം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
പ്രായമായി തലയൊക്കെ നരച്ച്, വടിയൊക്കെ കുത്തിപ്പിടിച്ച് നടക്കണ ഒരപ്പൂപ്പന്‍ രാജസ്ഥാനിലെ ഏതോ വിവാഹവേദിയ്ക്ക് സമാനമായ ഒരു സ്ഥലത്ത് രാത്രിയില്‍ നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോ. പരമ്പരാഗത ധോത്തി-കുർത്ത ധരിച്ച അദ്ദേഹം രാജസ്ഥാനി പാട്ടിനൊപ്പിച്ച് തന്‍റെ ഊന്ന് വടി നിലത്ത് ഇട്ട് കറക്കുകയും ഒപ്പം കുനിഞ്ഞ് നിന്ന് ഒരേ താളത്തില്‍ കാലും കൈകളും പൊക്കുകയും ചെയ്യുന്നു. ഏറെ ശാരീരികക്ഷേമത ആവശ്യമായൊരു നൃത്തചലനമാണ് അതെന്ന് കാഴ്ചയില്‍ തന്നെ വ്യക്തം. പക്ഷേ അദ്ദേഹം ഒരു നിത്യാഭ്യാസിയെ പോലെ ആ പ്രായത്തിലും നൃത്തച്ചുവട് വച്ചപ്പോള്‍ കാഴ്ചക്കാര്‍ക്കും കണ്ട് നില്‍ക്കാനായില്ല. അവര്‍ ആള്‍ക്കൂട്ടില്‍ നിന്നും വേദിയിലേക്ക് ചാടി വീണ് അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യാന്‍ തുടങ്ങി. ആള്‍ക്കൂട്ടത്തിന്‍റെ ഊര്‍ജ്ജം കാഴ്ചക്കാരെ കൂടി നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു.
2000 വര്‍ഷം പഴക്കം; ലോകത്തിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട മമ്മി ചൈനയില്‍ !
നാല്പത്തിയെട്ട് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. രണ്ടേകാല്‍ ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിച്ചു. "ഹിപ് ഹോപ്പ് 1973 ൽ കണ്ടുപിടിച്ചതാണ്,"എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശ കുറിച്ചത്. "ഈ കലയ്ക്ക് സംസ്ഥാന സർക്കാരിന്റെ സംരക്ഷണം ലഭിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു" മറ്റൊരാള്‍ എഴുതി. അദ്ദേഹത്തിന് എല്ലാം സ്വയം നിയന്ത്രണത്തിലാണെന്ന് തോന്നുമെങ്കിലും, എനിക്ക് അദ്ദേഹത്തിന്‍റെ സുരക്ഷയില്‍ ആശങ്ക തോന്നുന്നെന്ന് മറ്റൊരാള്‍ എഴുതി.
കാക്കക്കുളിയല്ലിത്, -71 ഡിഗ്രിയില്‍ ഒരു കുളി; സൈബീരിയയില്‍ നിന്നുള്ള വൈറല്‍ കുളിയുടെ വീഡിയോ കാണാം !