ഇതിപ്പോ രണ്ട് കൈ തന്നെയാണോ..! കണ്ണെടുക്കാതെ നോക്കിയില്ലേൽ നമുക്ക് എണ്ണം തെറ്റും, ഞെട്ടിച്ച് 'സൂപ്പ‍ർ വുമൺ' !

By Web Team  |  First Published Sep 22, 2023, 4:58 PM IST

അവള്‍ പോരാളിയും ഭൂമിയിലെ ഏറ്റവും മികച്ച ബ്രൂമിസ്റ്ററുമാണെന്നായിരുന്നു ഒരു കുറിപ്പ്. അവൾ ഗാലക്സിയിലെ ഏറ്റവും മികച്ചവളായിരിക്കുമെന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 



ർമ്മനിയിലെ മ്യൂണിക്കിലെ പ്രസിദ്ധമായ വാർഷിക ഉത്സവമാണ് ഒക്ടോബർഫെസ്റ്റ് (Oktoberfest). ആഘോഷത്തിനായി ദശലക്ഷക്കണക്കിനാളുകള്‍ മ്യൂണിക്കിലെ ബിയർ ഹാളുകളിലേക്ക് ഒഴികിയെത്തുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചാണ് ആളുകള്‍ എത്തുന്നത്. ഭക്ഷണത്തിനായി പ്രാദേശിക വിഭവങ്ങളാണ് ഉണ്ടാവുക. ഒപ്പം കാർണിവൽ സവാരികളും ഉണ്ടായിരിക്കും. ഇതെല്ലാം ഉണ്ടെങ്കിലും ആഘോഷത്തിന്‍റെ പ്രധാനപ്പെട്ട ഇനം 'ബിയർ കുടിക്കുക' എന്നതാണ്. വിനോദങ്ങൾക്കിടയിലും ബിയര്‍ കൊണ്ടുവരുന്നവരാണ് ഇവിടുത്തെ യഥാർത്ഥ ഹീറോകൾ, എല്ലാം സെര്‍വുകാരും ഉത്സവത്തിന്‍റെ ആവേശം സജീവമാക്കാന്‍ പരമാവധി ബിയര്‍ മഗ്ഗുകള്‍ കൈയിലെടുക്കാന്‍ ശ്രമിക്കുന്നു. 

1876 -ല്‍ ആരംഭിച്ചതാണ് ഈ ബിയര്‍ കുടി ഉത്സവം.  ഇത്തവണത്തെ ഒകടോബര്‍ഫെസ്റ്റ് സെപ്തംബര്‍ 16 നായിരുന്നു. ഫെസ്റ്റിനിടയില്‍ ഒരു സെര്‍വര്‍ യുവതി അതിഥികള്‍ക്ക് നല്‍കാനായി കൊണ്ടുപോയ ബിയര്‍ മഗ്ഗുകളുടെ എണ്ണം തിട്ടപ്പെടുത്തുന്ന തിരക്കിലാണ് നെറ്റിസണ്‍സ്. 13 ബിയർ മഗ്ഗുകൾ ഒരേസമയം വിദഗ്ധമായി ബാലൻസ് ചെയ്തുകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ച്  ഒരു യുവതി തന്‍റെ ജോലി ചെയ്യാനായി പോകുന്ന ഒരു വീഡിയോ എക്സില്‍ ഏറെ ശ്രദ്ധനേടി.  Tansu YEĞEN എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം ഒരു കേടി എട്ട് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ കണ്ട് തങ്ങളുടെ അതിശയം പങ്കുവയ്ക്കാനെത്തി. 

Latest Videos

undefined

'മുളക് ഫ്രീ തരാന്‍ പ്രത്യേകം പറയണം'; ഭര്‍ത്താവിന് നല്‍കിയ ഭാര്യയുടെ പലവ്യഞ്ജന പട്ടിക വൈറല്‍ !

The strength of Oktoberfest waitresses is truly remarkable! pic.twitter.com/d7ktnYaPyx

— Tansu YEĞEN (@TansuYegen)

സമ്പാദ്യം മുഴുവനും, ഏതാണ്ട് 12 കോടി രൂപ സ്വന്തം ഗ്രാമത്തിന് സംഭാവന ചെയ്ത് ദമ്പതികള്‍ !

6,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒക്‌ടോബർഫെസ്റ്റിന്‍റെ ഏറ്റവും വലിയ വേദികളിലൊന്നായി ഷുറ്റ്‌സെൻഫെസ്റ്റ്സെൽറ്റിനുള്ളിൽ അജ്ഞാത യുവതി ബിയര്‍ മഗ്ഗുകളുമായി പോകുന്ന വീഡിയോയാണിതെന്ന് ലാഡ്ബൈബില്‍ റിപ്പോര്‍ട്ട് ചെയ്തു. "ഒക്ടോബർഫെസ്റ്റ് പരിചാരികമാരുടെ ശക്തി ശരിക്കും ശ്രദ്ധേയമാണ്." ഒരു സഹൃദയനെഴുതിയ കുറിപ്പ്. അവള്‍ പോരാളിയും ഭൂമിയിലെ ഏറ്റവും മികച്ച ബ്രൂമിസ്റ്ററുമാണെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. അവൾ ഗാലക്സിയിലെ ഏറ്റവും മികച്ചവളായിരിക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. 2018 ൽ, ജർമ്മനിയിലെ അബെൻസ്ബെർഗിൽ നടന്ന ഗില്ലമൂസ് മേളയിൽ ഒരേസമയം 29 ഫുൾ ബിയർ മഗ്ഗുകൾ കൊണ്ടുപോയ ബവേറിയൻ ടാക്സ് ഇൻസ്പെക്ടറായ ഒലിവർ സ്ട്രംപ്ഫെലിന്‍റെ പേരിലാണ് ഈ രംഗത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!