ഒരു ഹോട്ടലിന്‍റെ അടുക്കളയില്‍ നിന്ന് പോറോട്ട ചുടുന്ന ടെംജെന്‍ ഇമ്നയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പോറോട്ട ചൂടാകുമ്പോള്‍ അദ്ദേഹം ഒരു ഗ്ലാസിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുന്നു. തുടര്‍ന്ന് പോറോട്ട അദ്ദേഹം ഇരുപുറവും മറിച്ചിട്ട് ചൂടാക്കുന്നു.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മറ്റ് മന്ത്രിമാരില്‍ നിന്ന് വ്യത്യസ്തനാണ് നാഗാലാന്‍റ് ടൂറിസം, ഉന്നത വിദ്യാഭ്യാസ മന്ത്രി ടെംജെന്‍ ഇമ്ന. ഓരോ കാര്യങ്ങളെ കുറിച്ചുമുള്ള തന്‍റെ അഭിപ്രായം ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നു. ഇതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ആരാധകരുള്ള ഒരു സംസ്ഥാന മന്ത്രികൂടിയാണ് ടെംജെന്‍ ഇമ്ന. മൂന്ന് ലക്ഷത്തിലേറെ പേരാണ് അദ്ദേഹത്തെ ട്വിറ്ററില്‍ (X) അദ്ദേഹത്തെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ച് പോറോട്ട എഗ് റോള്‍ ഉണ്ടാക്കുന്ന വീഡിയോ ഇതിനകം അറുപത്തിയയ്യായിരത്തിലേറെ പേരാണ് കണ്ടത്. വീഡിയോയില്‍ അദ്ദേഹം സ്വന്തമായി പോറോട്ട എഗ് റോള്‍ തയ്യാറാക്കി കഴിക്കുന്നതായിരുന്നു വീഡിയോ
"സത്യം പറഞ്ഞാൽ, നിങ്ങള്‍ക്ക് കഴിക്കാൻ തോന്നിയോ? പക്ഷേ, എനിക്ക് വെർച്വൽ മോഡിൽ ഭക്ഷണം നൽകാൻ കഴിയില്ല, ഞാൻ ഇവിടെ വന്നിരുന്നെങ്കിൽ അത് മറ്റൊന്നാകുമായിരുന്നു!" പോറോട്ട കഴിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് ടെംജെന്‍ ഇമ്ന കുറിച്ചു. ഒരു ഹോട്ടലിന്‍റെ അടുക്കളയില്‍ നിന്ന് പോറോട്ട ചുടുന്ന ടെംജെന്‍ ഇമ്നയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പോറോട്ട ചൂടാകുമ്പോള്‍ അദ്ദേഹം ഒരു ഗ്ലാസിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുന്നു. തുടര്‍ന്ന് പോറോട്ട അദ്ദേഹം ഇരുപുറവും മറിച്ചിട്ട് ചൂടാക്കുന്നു.
undefined
എയര്‍ ഏഷ്യ സിഇഒ യാത്രയ്ക്ക് തെരഞ്ഞെടുത്തത് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
सच कहना, मन किया ना खाने का? 😋
पर मैं तो Virtual में नहीं खिला पाऊंगा, यहां आते तो बात कुछ और होती! 😉 pic.twitter.com/nLWxx6LBxO
ഇങ്ങനെ ചൂടാക്കിയ പോറോട്ടയ്ക്ക് മുകളില്‍ ഉള്ളിയും ചിക്കന്‍റെ ചെറിയ കഷ്ണങ്ങളും നിറച്ച് റോളാക്കി ഹോട്ടല്‍ തൊഴിലാളികള്‍ അദ്ദേഹത്തിന് നല്‍കുന്നു. ഹോട്ടലിന് പുറത്ത് ഒരു കസേരയില്‍ ഇരുന്ന് പോറോട്ട എഗ് റോള്‍ കഴിച്ച് ഗംഭീരമെന്ന് ടെംജെന്‍ ഇമ്ന പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു. അദ്ദേഹം ഇതിന് മുമ്പ് പങ്കുവച്ച നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ടൂറിസ്റ്റ് പ്രദേശങ്ങളില്‍ മദ്യ കുപ്പികള്‍ വലിച്ചെറിയുന്നതിനെതിരെയുള്ള വീഡിയോയും കനത്ത കൊടുങ്കാറ്റിനിടയിൽ തന്‍റെ കടയെ സംരക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ വീഡിയോയും ഏറെ പേരുടെ ശ്രദ്ധനേടിയിരുന്നു.