നാല് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 66 ലക്ഷം പേരാണ്. ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി.
വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനവും വൈവിധ്യമാര്‍ന്ന തൊഴിലാളികളും ഉള്ള രാജ്യമെന്ന നിലയില്‍ നിലവിലെ അതിരൂക്ഷമായ തൊഴിലില്ലായ്മാ പ്രശ്നം രാജ്യത്തിന്‍റെ സാമ്പത്തിക നിലയെ തന്നെ ഏറെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ രാജ്യത്തെ തൊഴിലില്ലായ്മായുടെ ഭീകരത വെളിപ്പെടുത്തുന്നതായിരുന്നു. job4software എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ജോബ് 4 സോഫ്റ്റവെയര്‍ ഇങ്ങനെ എഴുതി. 'ഹിഞ്ചെവാഡിയിലെ പൂനെയിലെ കോഗ്നിസന്‍റ് വാക്ക്-ഇൻ ഡ്രൈവ്'
വീഡിയോയില്‍, 'റോള്‍: ജൂനിയര്‍ ഡെവലപ്പര്‍, പൂനെ, ഹിഞ്ചെവാഡിയിലെ വാക്ക്ഇന്‍ ഡ്രൈവ്. ഉദ്ദേശം 2900 ന് മേലെ അപേക്ഷകള്‍ സ്വീകരിച്ചു.' വീഡിയോയില്‍ അതിശക്തമായ വെയ്ലിലും റോഡിന്‍റെ ഒരു വശം ചേര്‍ന്ന് കണ്ണെത്താദൂരത്തോളം നീണ്ട് നില്‍ക്കുന്ന തൊഴില്‍ തേടിയെത്തിയ നൂറ് കണക്കിന് യുവതി - യുവാക്കളുടെ നീണ്ടനിര കാണാം. ചിലര്‍ ഒരു ഗേറ്റിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നു. എല്ലാവരുടെയും കൈയില്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന ചില പേപ്പറുകള്‍ ഉയര്‍ത്തി പിടിച്ചിരിക്കുന്നത് കാണാം. നാല് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 66 ലക്ഷം പേരാണ്. ഒരു ലക്ഷത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി.
നഗരം വൃത്തിയായി കിടക്കണം; വളര്‍ത്തു നായകളുടെ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കി ഈ നഗരം
ചില ഉപയോക്താക്കൾ പങ്കെടുക്കുന്നവരുടെ യോഗ്യതകളെക്കുറിച്ചായിരുന്നു എഴുതിയത്. മറ്റ് ചിലര്‍ വാക്ക്-ഇൻ അഭിമുഖങ്ങളുടെ ഇപ്പോഴത്തെ പ്രസക്തിയെക്കുറിച്ച് ചോദിച്ചു. അവികസിത സംസ്ഥാനങ്ങളിലെ അമിത ജനസംഖ്യ, തൊഴിലില്ലായ്മ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും മറ്റ് ചിലര്‍ ഉയർത്തി കൊണ്ടുവന്നു. ഒരു ഉപഭോക്താവ് എഴുതിയത്, 'ഈ കഥകളെല്ലാം "രാമക്ഷേത്ര"ത്തിന്‍റെ വെളിച്ചത്തിൽ മാറ്റിനിർത്തപ്പെടും.' എന്നായിരുന്നു. മറ്റൊരാള്‍ എഴുതിയത് 'രാജ്യത്തെ യുവത്വം' എന്നായിരുന്നു. മറ്റ് ചിലര്‍ ഇന്‍ഫോസിസ് സ്ഥാപകനായ നാരായണ മൂര്‍ത്തി പറഞ്ഞ 'എഴുപത് മണിക്കൂര്‍ ജോലി'യെ പരിഹസിച്ചു. അതേസമയം 2023 ഒക്ടോബറിൽ പുറത്ത് വിട്ട സെന്‍റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമിയുടെ (സിഎംഐഇ) കണക്കുകളെ അടിസ്ഥാനമാക്കി ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 10.09 ശതമാനമായി ഉയർന്നതായി ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാൻസർ രോഗിയായ ഭാര്യയ്ക്ക് കുഞ്ഞിന് ജന്മം നൽകാൻ ശേഷിയില്ല, വിവാഹമോചനം തേടി ഭർത്താവ് !