തമിഴ് കുട്ടികൾ പാടിയ തായ് ഗാനം ഇതിനകം കണ്ടത് 11 കോടിയിലേറ പേര്‍; വീഡിയോ വൈറല്‍

Published : Apr 11, 2025, 11:10 AM IST
തമിഴ് കുട്ടികൾ പാടിയ തായ് ഗാനം ഇതിനകം കണ്ടത് 11 കോടിയിലേറ പേര്‍; വീഡിയോ വൈറല്‍

Synopsis

പ്രശസ്തമായ തായ് ഗാനം പാടി തമിഴ് നാട്ടിലെ കുട്ടികൾ ചുവട് വച്ചപ്പോൾ സമൂഹ മാധ്യമങ്ങൾ വീഡിയോ ഏറ്റെടുത്തു. 


ഭാഷയ്ക്കും അതീതമാണ് സംഗീതം. അതുകൊണ്ട് തന്നെ സംഗീതത്തിന് അതിര്‍വരമ്പുകളില്ലെന്ന് പറയാറുണ്ട്. താളബോധമുണ്ടെങ്കില്‍ സംഗീതം ആർക്കും വഴങ്ങും. അതിനി ഇംഗീഷായാലും തായ് ഭാഷയായാലും ശരി. അതിന് ഉത്തമ ഉദാരണമാണ് തമിഴ് നാട്ടിലെ കിന്‍റർഗാര്‍ട്ടണ്‍ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തായ് ഗാം. കുട്ടികളുടെ അധ്യാപിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 

തമിഴ്നാട്ടിലെ തേർക്കമൂറിലെ മേലൂർ പഞ്ചായത്ത് യൂണിയൻ കിന്‍റർഗാർട്ടൻ ആൻഡ് മിഡിൽ സ്കൂളിലെ ഒരു അധ്യാപിക ആരംഭിച്ച ഫ്യൂച്ചർ ജീനിയസ് എന്ന ഇന്‍സ്റ്റാഗ്രാം പേജ് ഇതിനകം ജനപ്രീയമാണ്. പ്രധാനമായും ശിവദർശിനി എന്ന കൊച്ച് പെണ്‍കുട്ടിയാണ് മിക്ക വീഡിയോകളിലെയും പ്രധാന കഥാപാത്രം. അധ്യാപിക ആറ് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 'പുതിയ വേർഷന്‍ അപ്‍ലോഡ് ചെയ്തു. തമാശ സമയം' വീഡിയോ പങ്കുവച്ച് കൊണ്ട് ടീച്ചര്‍ കുറിച്ചു. വീഡിയോയില്‍ ഒരു കുട്ടം കുട്ടികൾ ഒരു പാട്ട് പാടുന്നത് കാണാം. അടുത്തിടെ തമിഴില്‍ ഹിറ്റായ തായ് ഗാനമായ  'അനൻ ടാ പഡ് ചായേ' എന്ന ഗാനം ആലപിക്കുന്നത് കേൾക്കാം. 

Read More: സാരി ഉടുത്ത് ടെലിഫോണ്‍ നിർമ്മിക്കുന്ന ഇന്ത്യന്‍ സ്ത്രീകൾ; 1950 -ലെ ചിത്രം വൈറൽ

Watch Video: സ്വന്തം കേസ് വാദിക്കാന്‍ എഐ അഭിഭാഷകനെ സൃഷ്ടിച്ച് 74 -കാരന്‍, കലിപൂണ്ട വനിതാ ജഡ്ജി കോടതി നിർത്തിവച്ചു

ഒരു ആണ്‍കുട്ടിയും ഒരു കൂട്ടം പെണ്‍ കുട്ടികളുമാണ് തായ് ഗാനം ആലപിക്കുന്നത്. പാട്ടിന്‍റെ രണ്ട് വരി ചുവടുകളോടെ കുട്ടികൾ ആലപിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ ശിവദര്‍ശിനി കൊണ്ട് പോയെന്നായിരുന്നു കാഴ്ചക്കാരില്‍ മിക്ക ആളുകളും എഴുതിയത്. 11 കോടിയിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. എന്നാല്‍ കുട്ടികൾ തായ് ഗാനമല്ല പാടിയതെന്നും മറിച്ച് 'അണ്ണനെ പാത്തിയ? അപ്പാക്കെ കേട്ടിയാ?' എന്നാണ് പാടിയതെന്നും ചിലരെഴുതി. കുട്ടികളുടെ പാട്ട് കേൾക്കുമ്പോൾ അത്തരമൊരു സംശയം സ്വാഭാവികമാണെന്ന് ചിലരും കുറിച്ചു. 

Watch Video:   24 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് കാമുകന്മാരില്‍ ഒരാളെന്ന് ഭര്‍ത്താവ്; പിന്നാലെ അറസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ